ETV Bharat / bharat

സെപ്റ്റംബറിൽ കുഞ്ഞു ജനിക്കും; ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി ദീപിക പദുകോണും രൺവീർ സിംഗും - ദീപിക പദുകോൺ

ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി ബോളിവുഡിലെ പവർഫുൾ ദമ്പതികളായ ദീപിക പദുകോണും രൺവീർ സിംഗും

Deepika Padukone  Ranveer Singh  Deepika Expecting First Child  ദീപിക പദുകോൺ  ബോളിവുഡ് ദമ്പതികൾ
Ranveer Singh, Deepika Padukone Expecting First Child In September
author img

By ETV Bharat Kerala Team

Published : Feb 29, 2024, 3:55 PM IST

ബോളിവുഡിലെ പവർഫുൾ ദമ്പതികളായ ദീപിക പദുകോണും രൺവീർ സിംഗും മാതാപിതാക്കളാകാൻ ഒരുങ്ങുന്നു (Ranveer Singh, Deepika Padukone Expecting First Child In September). ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞു ജനിക്കാൻ പോകുന്ന കാര്യം താരങ്ങൾ പങ്കുവച്ചത്. നീണ്ട ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ 2018 ലാണ് ഇരുവരും വിവാഹിതരായത്.

കുഞ്ഞുടുപ്പിന്‍റെയും ഷൂസിന്‍റെയും ബലൂണിന്‍റെയും ചിത്രങ്ങൾ ഉൾപ്പെടെ സെപ്റ്റംബർ 2024 എന്ന് എഴുതിയ ഒരു കാര്‍ഡ് പങ്കുവച്ചാണ് ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങുന്ന വിവരം ദീപികയും രൺവീറും ആരാധകരെ വിവരം അറിയിച്ചത്.

ദീപിക പദുകോൺ ഗർഭിണിയാണെന്നുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാപ്പരാസികൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതുനു ശേഷമാണ് ദമ്പതികൾ തന്നെ വാർത്ത സ്ഥിരീകരിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റർ കാർഡ് പങ്കുവച്ചത്.

അടുത്തിടെ ലണ്ടനിലെ 77-ാമത് ബാഫ്‌ത പുരസ്‌കാര ചടങ്ങിൽ ദീപിക അവതാരകയായി എത്തിയിരുന്നു. അവാർഡ് ദാന ചടങ്ങിൽ സബ്യസാചി മുഖർജി ഡിസൈൻ ചെയ്‌ത സാരിയിൽ എത്തിയ ദീപിക തന്‍റെ വയറു മറയ്ക്കാൻ ശ്രമിച്ചതു മുതലാണ് ഊഹാപോഹങ്ങൾക്ക് ആരംഭമായത്.

ഇതിനു പുറമെ കഴിഞ്ഞ മാസം ഒരു അന്താരാഷ്ട്ര പോർട്ടലിനു നൽകിയ അഭിമുഖത്തിൽ രക്ഷാകർത്വത്തെ കുറിച്ച് ആവേശത്തോടെ സംസാരിച്ചിരുന്നു ദീപിക. "ഞാനും രൺവീറും കുട്ടികളെ വളരെയധികം ഇഷ്‌ടപെടുന്നു. സ്വന്തമായി കുടുംബം ആരംഭിക്കാനുള്ള ദിവസത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും' ദീപിക പറഞ്ഞിരുന്നു.

2013 ൽ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്‌ത രാം ലീല എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് രൺവീറും ദീപികയും പ്രണയിലാകുന്നത്. 6 വർഷത്തിന് ശേഷം ഇറ്റലിയിൽ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.