ഹൈദരാബാദ് : പ്രാണപ്രതിഷ്‌ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ബോളിവുഡിലെ പ്രമുഖ താരങ്ങളും സംവിധായകരും അയോധ്യയില്‍ എത്തിയിരുന്നു (Actors Attended Pran Pratishtha). റണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, ആലിയ ഭട്ട്, കത്രീന കെയ്‌ഫ്, ആയുഷ്‌മാൻ ഖുറാന എന്നിവരാണ് ആ ചരിത്ര മുഹൂര്‍ത്തിന് സാക്ഷ്യം വഹിക്കാൻ അയോധ്യയില്‍ എത്തിയത്.
ചലച്ചിത്ര സംവിധായകൻ രോഹിത് ഷെട്ടി, മധുര്‍ ഭണ്ഡാർക്കർ, ഗായകൻ സോനു നിഗം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. താരങ്ങള്‍ പങ്കെടുത്തതിന്‍റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു (Bollywood Actors Share Frame In Viral Picture). റണ്‍ബീര്‍ തന്‍റെ മുൻ കാമുകി കത്രീനയ്‌ക്കും അവരുടെ ഭർത്താവ് വിക്കി കൗശലിനും ഒപ്പം പോസ് ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആ ചിത്രത്തില്‍ ആലിയയും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിലെ ഇവരുടെ ചിത്രത്തില്‍ വിക്കി കൗശൽ, കത്രീന കൈഫ്, രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരുടെ സൗഹൃദം വ്യക്തമായി പ്രകടമാണ്. ഇപ്പോൾ വൈറലായ ഫോട്ടോയിൽ, രണ്ട് പവർഹൗസ് ദമ്പതികളുടെ യഥാർത്ഥ സൗഹൃദമാണ് പ്രകടമാകുന്നത്. റണ്‍ബീര്‍ ഒരു കൈ കൊണ്ട് വിക്കിയേയും മറു കൈയില്‍ ആലിയയെയും പിടിച്ചിരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. അടുത്തുതന്നെ കത്രീന കെയ്‌ഫുമുണ്ട്. അവർക്ക് പിന്നിൽ രോഹിത് ഷെട്ടി നില്‍ക്കുന്നതായും നമുക്ക് ചിത്രത്തില്‍ കാണാം.
പ്രാണപ്രതിഷ്‌ഠാ ചടങ്ങില്‍ രാമായണ കഥ ചിത്രീകരിക്കുന്ന ഡിസൈനുകളുള്ള സിൽക്ക് സാരിയാണ് ആലിയ ധരിച്ചത്. സാരിയില്‍ രാമസേതു, ഹനുമാൻ, ശ്രീരാമൻ എന്നിവരുടെ ചിത്രങ്ങളുമുണ്ട്. ധോത്തിയും കുർത്തയും ധരിച്ചാണ് റൺബീർ എത്തിയത്. വിക്കി കുർത്തയും പൈജാമയും, കത്രീന ഗോൾഡൻ സാരിയുമാണ് ചടങ്ങില്‍ ധരിച്ചത്.
-
Vicky Kaushal, Katrina Kaif, Ranbir Kapoor, Alia Bhatt, Rohit Shetty and Ayushmann Khurrana mark their presence at Ram Mandir Pran Prathishta.#राममंदिर #अयोध्या pic.twitter.com/0BGbIEJDV7
— 🇮🇳rajivchaudhary agrwl🇮🇳 (@rclcpa4) January 22, 2024 " class="align-text-top noRightClick twitterSection" data="
">Vicky Kaushal, Katrina Kaif, Ranbir Kapoor, Alia Bhatt, Rohit Shetty and Ayushmann Khurrana mark their presence at Ram Mandir Pran Prathishta.#राममंदिर #अयोध्या pic.twitter.com/0BGbIEJDV7
— 🇮🇳rajivchaudhary agrwl🇮🇳 (@rclcpa4) January 22, 2024Vicky Kaushal, Katrina Kaif, Ranbir Kapoor, Alia Bhatt, Rohit Shetty and Ayushmann Khurrana mark their presence at Ram Mandir Pran Prathishta.#राममंदिर #अयोध्या pic.twitter.com/0BGbIEJDV7
— 🇮🇳rajivchaudhary agrwl🇮🇳 (@rclcpa4) January 22, 2024
തിങ്കളാഴ്‌ചയാണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ലയുടെ പ്രാണപ്രതിഷ്‌ഠ നടന്നത്. ഒരു മണിക്കൂര്‍ നീണ്ട ചടങ്ങുകള്‍ക്ക് ശേഷമാണ് വിഗ്രഹം അനാച്‌ഛാദനം ചെയ്‌തത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിച്ചു. പരമ്പരാഗത ശൈലിയിലാണ് ശ്രീരാമ ജന്മഭൂമിയില്‍ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്‍റെ ചുവരുകളും തൂണുകളുമെല്ലാം മികച്ച കൊത്തുപണികളാൽ അലങ്കരിച്ചിരിച്ചിട്ടുണ്ട്. രാംലല്ലയുടെ വിഗ്രഹം, ശ്രീരാമന്‍റെ ബാല്യകാല രൂപത്തിലേതുപോലെയാണ് ശ്രീകോവിലിൽ സ്ഥാപിച്ചിരിക്കുന്നത്.