ബെര്‍ഹാംപൂര്‍: ബെര്‍ഹാംപൂര്‍ സര്‍വകലാശാലയിലെ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ വകുപ്പിന്‍റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് റാമോജി റാവു സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചു. അയ്യായിരം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് നല്‍കിയത്. റാമോജി ഗ്രൂപ്പ് സ്ഥാപകന്‍ റാമോജി റാവുവിന്‍റെ സ്‌മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌കോളര്‍ഷിപ്പാണിത്.
ബനിത നിഷിക, സിദ്ധാന്ത് സരാക എന്നീ വിദ്യാര്‍ഥികളാണ് സ്‌കോളര്‍ഷിപ്പിന് അർഹരായത്. ജേര്‍ണലിസം മാസ് കമ്യൂണിക്കേഷന്‍ രംഗത്ത് വിദ്യാർഥികളുടെ താത്പര്യത്തെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഒഡിഷ മാധ്യമ കുടുംബം സ്‌കോളര്‍ഷിപ്പുകള്‍ ഏർപ്പെടുത്തിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
റായിഗഡ ജില്ലയിലെ കല്യാണ്‍ സിങ് പൂരിലെ മണിഗുഡ ഗ്രാമത്തില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ് ബനിത. റയ്‌ഗഡ ബ്ലോക്കിലെ ബി എന്‍ പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ് സിദ്ധാന്ത്. റാമോജി റാവുവിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് ഒഡിഷ മാധ്യമ കൂട്ടായ്‌മ നൽകുന്ന ഈ സ്‌കോളര്‍ഷിപ്പിന് തന്നെ തെരഞ്ഞെടുത്തതിലൂടെ താന്‍ ഏറെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്ന് ബനിത ഇടിവി ഭാരതിനോട് പ്രതികരിച്ചു. സ്‌കോളര്‍ഷിപ്പ് ലഭിച്ചതില്‍ അവര്‍ നന്ദിയും രേഖപ്പെടുത്തി.
സിദ്ധാന്തും സമാനവികാരം തന്നെയാണ് പ്രകടിപ്പിച്ചത്. റാമോജി റാവുവിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് താന്‍ ആദരിക്കപ്പെട്ടിരിക്കുകയാണ് ഇത്തരമൊരു സ്‌കോളര്‍ഷിപ്പിലൂടെ എന്ന് സിദ്ധാന്ത് പറഞ്ഞു. പൊതുക്ഷേമത്തിന് ഏറെ പ്രാധാന്യം നല്‍കിയിരുന്ന വ്യക്തിയാണ് മാധ്യമ ഭീമനായ റാമോജി റാവു. ആവശ്യമുള്ളവര്‍ക്ക് യഥാസമയം സഹായം എത്തിക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു.
മാധ്യമ-വിനോദമേഖലകളില്‍ അദ്ദേഹം നല്‍കിയ വലിയ സംഭാവനകള്‍ക്കപ്പുറം വ്യവസായി, പത്രാധിപര്‍, ഫിലിം സിറ്റി സ്ഥാപകന്‍ തുടങ്ങിയ നിലയിലും അദ്ദേഹം കയ്യൊപ്പ് ചാര്‍ത്തി. ജീവിതത്തിൽ തിരിച്ചടികള്‍ നേരിട്ട ഘട്ടങ്ങളില്‍ അദ്ദേഹം കരുത്തോടെ നിലകൊണ്ടു. തന്‍റെ കാഴ്‌ചപ്പാടുകളിലൂടെ എണ്ണമറ്റ മനുഷ്യ ജീവിതങ്ങളെ സ്വാധീനിച്ച വ്യക്‌തിത്വം കൂടിയായിരുന്നു അദ്ദേഹം.
Also read: മാധ്യമഭീമന്‍, ഫിലിം സിറ്റി സ്ഥാപകന്‍, വ്യവസായി, റാമോജി റാവുവിന്‍റെ പ്രൗഢ പാരമ്പര്യം