ETV Bharat / bharat

'റാമോജി ഗ്രൂപ്പിന്‍റെ ജൈത്രയാത്ര തുടരും, കമ്പനിയുടെ അചഞ്ചലമായ വിശ്വാസം ഉയര്‍ത്തിപ്പിടിക്കണം': ജീവനക്കാർക്കായി റാമോജി റാവു തയ്യാറാക്കിയ വില്‍പത്രം ഇങ്ങനെ - Ramoji Rao Will To His Employees - RAMOJI RAO WILL TO HIS EMPLOYEES

റാമോജി ഗ്രൂപ്പ് ഓഫ് കമ്പനീസിലെ ജീവനക്കാര്‍ക്ക് വില്‍പത്രവുമായി റാമോജി റാവു. ഗ്രൂപ്പിന്‍റെ വിജയത്തിന് അടിത്തറയേകിയ ജീവനക്കാര്‍ക്ക് നന്ദി. റാമോജി ഗ്രൂപ്പിന്‍റെ അചഞ്ചലമായ വിശ്വാസം നിങ്ങള്‍ കാത്ത് സൂക്ഷിക്കണമെന്നും വില്‍പത്രത്തില്‍ പറയുന്നു.

RAMOJI RAO DEATH  RAMOJI FILM CITY HYDERABAD  റാമോജി ഗ്രൂപ്പ് ഓഫ് കമ്പനീസ്  റാമോജി രാവു വില്‍പത്രം
Ramoji Rao (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 10, 2024, 10:27 PM IST

ജീവിച്ചിരിക്കുമ്പോള്‍ ഒരാള്‍ ആര്‍ജിച്ച സ്വത്തു വകകള്‍ മരണശേഷം ആരുടെ കൈകളില്‍ എത്തിച്ചേരണം അതല്ലെങ്കില്‍ അവ എങ്ങനെ ചെലവഴിക്കണമെന്നും എഴുതി രജിസ്‌റ്റര്‍ ചെയ്‌തു വയ്‌ക്കാറുണ്ട്. ഇതാണ് വില്‍പത്രം അല്ലെങ്കില്‍ ഒസ്യത്ത്. അന്തരിച്ച റാമോജി ഫിലിം സിറ്റി സ്ഥാപകന്‍ ഇത്തരത്തിലൊരു വില്‍പത്രം തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ അത് സ്വന്തം മക്കള്‍ക്ക് വേണ്ടിയല്ല. മറിച്ച് സ്വന്തം മക്കളേക്കാള്‍ സ്‌നേഹിക്കുന്ന റാമോജി ഗ്രൂപ്പ് ഓഫ് കമ്പനീസിലെ ജീവനക്കാര്‍ക്ക് വേണ്ടിയുള്ളതാണ്.

തന്‍റെ സ്ഥാപനങ്ങളിലെ ഓരോ ജീവനക്കാരും തന്‍റെ കഴിവും പ്രാപ്‌തിയും പ്രകടിപ്പിക്കണമെന്ന് അദ്ദേഹം വില്‍പത്രത്തില്‍ പറയുന്നു. ജീവിതത്തില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ തന്ത്രപൂര്‍വ്വം അതിജീവിക്കണം. ജീവിതത്തില്‍ താന്‍ പടുത്തുയര്‍ത്തിയ സ്ഥാപനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും അടിത്തറ പാകിയത് നിങ്ങളാണ്.

എനിക്കിപ്പോള്‍ പ്രായമായി. എന്‍റെ മനസില്‍ പുതിയ ആശയങ്ങള്‍ മുളപ്പൊട്ടാറുണ്ട്. എന്നാല്‍ 'മാറ്റം ശാശ്വതമാണ്.... മാറ്റമാണ് സത്യം'. റാമോജി ഗ്രൂപ്പ് കുടുംബത്തിന്‍റെ തലവന്‍ എന്ന നിലയിലാണ് താനിപ്പോള്‍ ഇത്തരത്തിലൊരു കത്ത് എഴുതുന്നത്. റാമോജി ഗ്രൂപ്പ് ഓഫ് കമ്പനീസിലെ ജീവനക്കാരെന്ന നിലയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും തന്‍റെ അഭിനന്ദനങ്ങള്‍!

വ്യക്തികള്‍ എന്നാല്‍ ശക്തിയെന്നാണ്. റാമോജി ഗ്രൂപ്പിന്‍റെ എല്ലാ കമ്പനികളും എന്‍റെ ആശയങ്ങളാണ്. അവയെല്ലാം ഇന്ന് ദശലക്ഷകണക്കിന് ആളുകള്‍ ഇഷ്‌ടപ്പെടുന്ന ശക്തമായ കേന്ദ്രങ്ങളായി വളര്‍ന്നു. ഓരോ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്‌ക്കും നേരിട്ട് പങ്കുവഹിച്ചത് ജോലി ചെയ്യുന്ന നിങ്ങള്‍ ഓരോരുത്തരുമാണ്. എന്‍റെ ജീവനക്കാരെ എനിക്കറിയാം. ഓരോ സ്ഥാപനങ്ങളുടെയും വളര്‍ച്ചയ്‌ക്കും കാരണം നിങ്ങളുടെ ജോലിയിലെ ആത്മാര്‍ഥതയാണ്.

റാമോജി ഗ്രൂപ്പിന്‍റെ കമ്പനികളില്‍ ജോലി ചെയ്യുന്നത് തന്നെ നിങ്ങള്‍ക്ക് അഭിമാനമാണ്. തന്‍റെ സ്ഥാപനങ്ങളില്‍ അതുല്യമായ സ്വഭാവ സവിശേഷതകള്‍ ഏറെയുള്ള ജീവനക്കാര്‍ ഉണ്ടെന്നതില്‍ താന്‍ ഏറെ അഭിമാനിക്കുന്നു. കഠിനാധ്വാനം കൊണ്ട് എല്ലാം അസാധ്യമാക്കാനാകും. നൂറ്റാണ്ടുകളായി ഞാന്‍ പരിശീലിച്ച് വരുന്ന ബിസിനസ് തന്ത്രവും അതാണ്.

എന്‍റെ സ്ഥാപനങ്ങളെല്ലാം നേരിട്ട് ജനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. അതോടൊപ്പം ഉയര്‍ന്ന തൊഴില്‍ അവസരങ്ങള്‍ കൂടി നല്‍കുന്ന സ്ഥാപനങ്ങളാണ്. പതിറ്റാണ്ടുകളായി തനിക്കൊപ്പം നില്‍ക്കുകയും എന്‍റെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ സഹായിക്കുകയും ചെയ്‌ത എല്ലാ ജീവനക്കാര്‍ക്കും വീണ്ടും നന്ദി!

ഏറ്റെടുക്കുന്ന ഏതൊരു പുതിയ പദ്ധതിയും കഠിന പ്രയത്നത്തോടെയും ആത്മാര്‍ഥതയോടെയും പൂര്‍ത്തിയാക്കും. അല്ലാതെ അവയെ മാറ്റിവയ്‌ക്കാറില്ല. അത്തരത്തിലാണ് ജീവിതത്തില്‍ താന്‍ വിജയിച്ചത്. മാര്‍ഗ ദര്‍ശിയിലൂടെയാണ് ഇത്തരത്തില്‍ ജീവിത വെളിച്ചത്തിനായി താന്‍ തിരി തെളിയിച്ചത്. തുടക്കമിട്ട മാര്‍ഗദര്‍ശി മുതല്‍ ഇടിവി ഭാരത് വരെയുള്ള മുഴുവന്‍ സ്ഥാപനങ്ങളും മികച്ചതാക്കുകയും ചെയ്‌തു.

ഞാന്‍ കെട്ടിപ്പടുത്ത മുഴുവന്‍ സംവിധാനങ്ങളും എക്കാലവും നിലനില്‍ക്കണമെന്നാണ് തന്‍റെ ആഗ്രഹം. ആയിരക്കണക്കിന് ആളുകളാണ് റാമോജി ഗ്രൂപ്പിനെ തൊഴിലിനായി ആശ്രയിക്കുന്നത്. അതുകൊണ്ട് റാമോജി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ ഭാവി ഉറപ്പാക്കാന്‍ ശക്തമായ മാനേജ്‌മെന്‍റും ഗൈഡിങ്ങും ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. എനിക്ക് ശേഷവും റാമോജി ഗ്രൂപ്പിന്‍റെ വളര്‍ച്ചയ്‌ക്കും പ്രശസ്‌തിക്കും വേണ്ടി നിങ്ങള്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ഏതൊരു രാജ്യത്തിന്‍റെയും ഭാവി ശോഭനമാക്കുന്നത് ഇന്‍ഫര്‍മേഷന്‍, ശാസ്‌ത്രം, എന്‍റെര്‍ടൈമെന്‍റ്, ഡെവലപ്പ്‌മെന്‍റ് എന്നീ മേഖലകളാണ്. ആ നാല് തൂണുകളില്‍ നിന്നാണ് റാമോജി ഗ്രൂപ്പ് വര്‍ത്തിക്കുന്നത്.

ഈനാടിന്‍റെ ജൈത്രയാത്ര: ഉഷോദയയുടെയും മറ്റ് പ്രസിദ്ധീകരണങ്ങളും ലോകവ്യാപകമാണ്. സംസ്ഥാന അതിര്‍ത്തകളിലുടനീളം വ്യാപിക്കുന്ന 'മാര്‍ഗദര്‍ശി' അക്ഷാരാര്‍ഥത്തില്‍ കോടിക്കണക്കിന് നിക്ഷേപകര്‍ക്ക് ഏറെ പ്രയോജനകരമാണ്. രാജ്യത്തുടനീളം ലഭ്യമാകുന്ന 'ഇടിവി' 'ഇടിവി ഭാരത്' നെറ്റ് വര്‍ക്കുകളാണ് ഞങ്ങളുടെ ശക്തി. എന്നാല്‍ തെലുങ്ക് രുചികളുടെ അംബാസഡര്‍ എന്ന നിലയിലാണ് പ്രിയയുടെ സ്ഥാനം. മാത്രമല്ല റാമോജി ഫിലിം സിറ്റി രാജ്യത്തിന്‍റെ അഭിമാനമാണ്.

നിങ്ങളാണ് എന്‍റെ സൈന്യം. എന്‍റെ മുഴുവന്‍ വിജയങ്ങള്‍ക്കും പിന്നില്‍ നിങ്ങളാണ്. അച്ചടക്കത്തിന്‍റെ പര്യായമാണ് റാമോജിയെന്ന് പറയാം. ഇപ്പോള്‍ നിങ്ങള്‍ ജോലി സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജോലിയിലും ജീവിതത്തിലും നിങ്ങള്‍ ഉയരണം. ക്രിയാത്മമായ കഴിവുകളിലൂടെ നിങ്ങള്‍ വെല്ലുവിളികളെ തരണം ചെയ്യണം. റാമോജി ഗ്രൂപ്പിന്‍റെ വളര്‍ച്ച തുടര്‍ന്ന് കൊണ്ടിരിക്കും. അതുകൊണ്ട് എന്‍റെ സ്ഥാപനത്തിലെ ഓരോ ജീവനക്കാരും പ്രതിജ്ഞബദ്ധതയുള്ള സൈനികരെ പോലെ മുന്നോട്ട് നീങ്ങണം.

അചഞ്ചലമായ വിശ്വാസത്തിന്‍റെ മേല്‍ വിലാസമാണ് റാമോജി ഗ്രൂപ്പ് ഓഫ് കമ്പനീസ്. അത് ഉയര്‍ത്തി പിടിക്കാനുള്ള കടമ ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നു. ഇത് ഞാനെഴുതുന്ന ഉത്തരവാദിത്വത്തിന്‍റെ സാക്ഷ്യപത്രമാണ്!

Also Read: റാമോജി ഫിലിം സിറ്റിയുടെ ഉദ്ഘാടനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏക മലയാളി മാധ്യമ പ്രവര്‍ത്തകൻ; ശ്രദ്ധനേടി കുറിപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.