ETV Bharat / bharat

പ്രളയബാധിത തെലുഗു സംസ്ഥാനങ്ങള്‍ക്ക് അഞ്ച് കോടി രൂപയുടെ സഹായവുമായി റാമോജി ഗ്രൂപ്പ്; പൊതുജനങ്ങളും സംഭാവന ചെയ്യാന്‍ ആഹ്വാനം - Ramoji Group donates 5 crore - RAMOJI GROUP DONATES 5 CRORE

തെലുഗു സംസ്ഥാനങ്ങള്‍ക്ക് കൈത്താങ്ങായി റാമോജി ഗ്രൂപ്പ്.

FLOOD VICTIMS IN TELUGU STATES  RAMOJI GROUP INVITES DONATIONS  EENADU RELIEF FUND  AP Telangana flood
File photo of Ramoji Group logo (Etv Bharat)
author img

By ETV Bharat Kerala Team

Published : Sep 4, 2024, 10:10 PM IST

ഹൈദരാബാദ്: പ്രളയബാധിത തെലുഗു സംസ്ഥാനങ്ങള്‍ക്ക് കൈത്താങ്ങുമായി റാമോജി ഗ്രൂപ്പ്. അഞ്ച് കോടി രൂപയാണ് റാമോജി ഗ്രൂപ്പ് സംഭാവന ചെയ്‌തിരിക്കുന്നത്. ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും പ്രളയ ബാധിത ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഈ നാടു ദുരിതാശ്വാസ ഫണ്ട് വഴിയാണ് റാമോജി ഗ്രൂപ്പ് സഹായം നല്‍കുക.

വന്‍നാശനഷ്‌ടമാണ് പ്രളയം ഇരുസംസ്ഥാനങ്ങളിലും വിതച്ചിരിക്കുന്നത്. നിരവധി വീടുകള്‍ തകര്‍ന്നു. പലരുടെയും ജീവിതോപാധികള്‍ ഇല്ലാതായി. പ്രകൃതി സംഹാരതാണ്ഡവം ആടിയപ്പോള്‍ പല കുടുംബങ്ങളും പലയിടങ്ങളിലായി ചിതറിത്തെറിക്കപ്പെട്ടു. എല്ലാ വ്യക്തികളും സംഘടനകളും തങ്ങളോടൊപ്പം ഈ ഉദ്യമത്തില്‍ പങ്കുചേരണമെന്നും റാമോജി ഗ്രൂപ്പ് അഭ്യര്‍ത്ഥിച്ചു. സഹായങ്ങള്‍ ഈനാടു ദുരിതാശ്വാസ ഫണ്ടിലേക്ക് അയക്കുക

യൂണിയന്‍ ബാങ്കിന്‍റെ സെയ്‌ഫാബാദ് ശാഖയിലുള്ള

SB A/c no. 370602010006658

IFSC Code: UBIN0537063 എന്ന അക്കൗണ്ടിലേക്കാണ് സഹായങ്ങള്‍ അയക്കേണ്ടതെന്ന് റാമോജി ഗ്രൂപ്പ് ചെയര്‍മാന്‍ കിരണ്‍ അറിയിച്ചു.

Also Read: ആന്ധ്രാ തെലങ്കാന പ്രളയം; ദുരിതബാധിതര്‍ക്ക് ഒരു കോടിയുടെ ധനസഹായവുമായി ജൂനിയര്‍ എന്‍ടിആര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.