ധര്‍മ്മം, നീതി തുടങ്ങിയ മൂല്യങ്ങളെക്കുറിച്ചുള്ള കാലാതിവര്‍ത്തിയായ പാഠങ്ങള്‍ പകര്‍ന്ന് കൊണ്ട് ആധുനിക കാലത്തും അതിശക്തമായ ഇതിഹാസമായി നിലകൊള്ളുകയാണ് രാമായണം. നമ്മുടെ പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കാനും അനുകമ്പ, ധൈര്യം എന്നീ ഗുണങ്ങള്‍ നമ്മില്‍ അങ്കുരിപ്പിക്കാനും ധാര്‍മ്മിക തത്വങ്ങളാല്‍ ജീവിതം നമ്മെ മുന്നോട്ട് നയിക്കുന്നതിനും രാമായണം നമ്മെ സഹായിക്കുന്നു. രാമായണ കഥകളും കഥാപാത്രങ്ങളും നമ്മെ ധാര്‍മ്മിക ജീവിതത്തിനും വ്യക്തിഗത വളര്‍ച്ചയ്ക്കും ഉതകുന്ന പല തത്വങ്ങളും പഠിപ്പിക്കുന്നു. പത്തൊമ്പതാം ദിനം കിഷ്‌കിന്ധാ കാണ്ഡം മുതല്‍ സമുദ്ര ലംഘന ചിന്ത വരെ
പുണ്യപുരാണമായ രാമായണം ആധുനിക ലോകത്തും പ്രാധാന്യം തെല്ലും മങ്ങാതെ നിലകൊള്ളുന്നു. കാലാതിവര്‍ത്തിയായ ധര്‍മ്മം, കര്‍മ്മം, ധര്‍മ്മികത എന്നിവയെക്കുറിച്ചുള്ള പാഠങ്ങള്‍ ഈ ഗ്രന്ഥം നമുക്ക് പകര്‍ന്ന് തരുന്നു. മൂല്യാധിഷ്‌ഠിത ജീവിതത്തിനുള്ള ഒരു മാര്‍ഗദര്‍ശകമായി ഈ ഗ്രന്ഥം വര്‍ത്തിക്കുന്നു. ഈ പുരാണ ഗ്രന്ഥവും കഥാപാത്രങ്ങളും കഥയുമെല്ലാം വ്യക്തികളെ പ്രചോദിപ്പിക്കുകയും സമൂഹത്തിലെ അഖണ്ഡത, കൂറ്, അനുകമ്പ തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.
സമ്പാതി വാക്യം
ചിറുകകള്‍ നഷ്‌ടമായ സമ്പാതി തനിക്ക് മുന്നില്‍ പരന്ന് കിടക്കുന്ന വാനരക്കൂട്ടത്തെ കാണുന്നു. അവരുടെ സംസാരത്തില്‍ നിന്ന് തന്‍റെ സഹോദരന്‍ ജടായു രാമന് വേണ്ടി ജീവത്യാഗം ചെയ്‌തതായി മനസിലാക്കുന്നു. ഇതോടെ സമ്പാതി വാനരന്‍മാര്‍ക്ക് അരികിലെത്തുന്നു. തന്‍റെ കഥ അവരോട് പറയുന്നു. തന്‍റെ ചിറക് നഷ്‌ടമായ കഥയടക്കം. സഹോദരനെ സൂര്യതാപത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തന്‍റെ ചിറകുകള്‍ കരിഞ്ഞ് പോയത്. തന്‍റെ പരിമിതികള്‍ കൂട്ടാക്കാതെ സീത ലങ്കയില്‍ എവിടെയാണെന്ന് പറഞ്ഞ് തരാമെന്ന് വാനരക്കൂട്ടത്തിന് സമ്പാതി വാക്ക് നല്‍കുന്നു.
ഗുണപാഠം
ത്യാഗത്തിന്‍റെയും കര്‍ത്തവ്യത്തിന്‍റെയും മറ്റും മൂല്യങ്ങളാണ് സമ്പാതിയുടെ കഥ നമുക്ക് പറഞ്ഞ് തരുന്നത്. നിസ്വാര്‍ത്ഥമായ പ്രവൃത്തികളെ കുറിച്ച് സമ്പാതിയുടെ ത്യാഗം നമ്മെ പഠിപ്പിക്കുന്നു. ഇതെല്ലാം സമ്പാതിയുടെ മോഷപ്രാപ്‌തിയിലൂടെ ഫലം സിദ്ധിക്കുന്നു. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ധര്‍മ്മത്തിന് വേണ്ടിയുള്ള ഒരാളുടെ പ്രതിബദ്ധത കര്‍മ്മസാക്ഷാത്ക്കാരത്തിനും അതിലൂടെ വിജയത്തിലേക്കും ഒരാളെ നയിക്കുന്നു.
സമുദ്രലംഘന ചിന്ത
സീതയെ കണ്ടെത്തണമെങ്കില്‍ അഗാധം വിസ്‌തൃതവുമായ സമുദ്രം കടക്കേണ്ടതുണ്ടെന്ന് വാനരപ്പട മനസിലാക്കുന്നു. ആശങ്കകള്‍ക്കിടയിലും ഓരോരുത്തര്‍ക്കും എത്രമാത്രം ദൂരം ചാടിക്കടക്കാനാകുമെന്ന് പറയാന്‍ അംഗദന്‍ പ്രോത്സാഹിപ്പിക്കുന്നു. തന്‍റെ ദൈവികാംശവും കരുത്ത് കൊണ്ട് ഹനുമാന്‍ ആ വെല്ലുവിളി ഏറ്റെടുക്കുന്നു. തന്‍റെ സുഹൃത്തുക്കളുടെ പ്രോത്സാഹനവും ജ്ഞാനവും നിറഞ്ഞ വാക്കുകള്‍ ഹനുമാനെ സമുദ്രലംഘനത്തിന് പ്രാപ്‌തനാക്കുന്നു. തുടര്‍ന്ന് ഹനുമാന്‍ സീതയെ കണ്ടെത്തുന്നു. അത്യന്തികമായി രാമന്‍ രാവണനെ വധിക്കുന്നു.
ഗുണപാഠം
ആത്മവിശ്വാസത്തിന്‍റെയും സ്ഥൈര്യത്തിന്‍റെയും കരുത്താണ് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നത്. തന്‍റെ കരുത്ത് തിരിച്ചറിഞ്ഞാല്‍ തടസങ്ങളെല്ലാം മറികടന്ന് വിജയത്തിലേക്ക് നീങ്ങാന്‍ നാം സജ്ജരാകുന്നു. നമ്മെ പ്രചോദിപ്പിക്കാന്‍ ശക്തനായ ഒരു നേതാവ് നമുക്ക് വേണ്ടതിന്‍റെ ആവശ്യകതയും അങ്ങനെയൊരാളുണ്ടെങ്കില്‍ നമുക്കുണ്ടാക്കാവുന്ന നേട്ടങ്ങളെയും ഈ ഭാഗത്ത് എടുത്ത് കാട്ടുന്നു.