ETV Bharat / bharat

അധ്യാത്മ രാമായണം പതിനനെട്ടാം ദിവസം; വായിക്കേണ്ട ഭാഗങ്ങളും വ്യാഖ്യാനവും - Ramayanam 18th day - RAMAYANAM 18TH DAY

തുഞ്ചത്ത് എഴുത്തച്‌ഛനാൽ രചിക്കപ്പെട്ട അധ്യാത്മ രാമായണത്തിലെ ഓരോ ഭാഗങ്ങളാണ് കർക്കടക മാസത്തിലെ ഓരോ ദിവസവും പാരായണം ചെയ്യുക. ഓരോ ദിവസവും വായിക്കുന്ന ഭാഗങ്ങളില്‍ എന്തൊക്കെയാണ് പറഞ്ഞുവച്ചിരിക്കുന്നതെന്നും വായിച്ച ഭാഗത്തിന്‍റെ സാരാംശം എന്താണെന്നും അറിയാതെയാണ് പലരും രാമായണം വായിക്കുന്നത്.

RAMAYANAM MONTH  HOW TO READ RAMAYANAM  രാമായണ മാസം  കിഷ്‌കിന്ധാകാണ്ഡം
Ramayanam 18th day (Etv Bharat)
author img

By ETV Bharat Kerala Team

Published : Aug 2, 2024, 6:57 AM IST

ര്‍മ്മം,നീതി തുടങ്ങിയ മൂല്യങ്ങളെക്കുറിച്ചുള്ള കാലാതിവര്‍ത്തിയായ പാഠങ്ങള്‍ പകര്‍ന്ന് കൊണ്ട് ആധുനിക കാലത്തും അതിശക്തമായ ഇതിഹാസമായി നിലകൊള്ളുകയാണ് രാമായണം. നമ്മുടെ പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കാനും അനുകമ്പ, ധൈര്യം എന്നീ ഗുണങ്ങള്‍ നമ്മില്‍ അങ്കുരിപ്പിക്കാനും ധാര്‍മ്മിക തത്വങ്ങളാല്‍ ജീവിതം നമ്മെ മുന്നോട്ട് നയിക്കുന്നതിനും രാമായണം നമ്മെ സഹായിക്കുന്നു. രാമായണ കഥകളും കഥാപാത്രങ്ങളും നമ്മെ ധാര്‍മ്മിക ജീവിതത്തിനും വ്യക്തിഗത വളര്‍ച്ചയ്ക്കും ഉതകുന്ന പല തത്വങ്ങളും പഠിപ്പിക്കുന്നു. ഇന്ന് കിഷ്‌കിന്ധാകാണ്ഡം- സീതാന്വേഷണോദ്യോഗം മുതൽ അംഗദാധികളുടെ സംശയം വരെയുള്ള ഭാഗമാണ് വായിക്കേണ്ടത്.

സമകാലിക ലോകത്തും ഏറെ പ്രസക്തമായ പൗരാണിക ഭാരത സാഹിത്യ സൃഷ്‌ടിയായ ഇതിഹാസമാണ് രാമായണം. കര്‍മ്മം, ധര്‍മ്മം, ഭക്തി തുടങ്ങിയ കാലാതീതമായ പല പാഠങ്ങളും രാമായണം നമുക്ക് പകര്‍ന്ന് തരുന്നു. നീതി, ധൈര്യം, അനുകമ്പ തുടങ്ങിയ മൂല്യങ്ങൾ ഊന്നിപ്പറയുന്ന, ധാർമ്മിക ജീവിതത്തിനുള്ള വഴികാട്ടിയായി രാമായണം പ്രവർത്തിക്കുന്നു. ആധുനിക കാലത്ത്, രാമായണം വ്യക്തികളെ സമഗ്രത ഉയർത്തിപ്പിടിക്കാനും വെല്ലുവിളികളെ സഹിഷ്‌ണുതയോടെയും വിനയത്തോടെയും നേരിടാനും പ്രചോദിപ്പിക്കുന്നു.

സീതാന്വേഷണ ഉദ്യോഗം അഥവ സീത എവിടെയാണെന്ന് കണ്ടെത്താനുള്ള നിയോഗം

വാനരാജാവായ സുഗ്രീവന്‍ തന്‍റെ വാനരസൈന്യത്തിന്‍റെ വീര്യവും അര്‍പ്പണ ബോധവും രാമന് ഉറപ്പുനല്‍കുന്നു. എല്ലാ ദിശകളിലും സീതയെ തെരയാന്‍ തയ്യാറാണെന്ന് പറയുന്നു. അഹങ്കാരികളായ രാക്ഷസന്‍മാരെ പരാജയപ്പെടുത്താന്‍ കഴിവുള്ള കുരങ്ങുകളുടെ ശക്തിയും വൈവിധ്യവും അദ്ദേഹം ഊന്നിപ്പറയുന്നു. സുഗ്രീവന്‍റെ ഭക്തിയില്‍ ആകൃഷ്‌ടനായ രാമന്‍, വാനരന്മാരെ പ്രത്യേകിച്ച് ഹനുമാനെ സീതയെ കണ്ടെത്താനുള്ള ദൗത്യം ഏല്‍പ്പിക്കുന്നു. സൗഹൃദത്തിന്‍റെയും വിശ്വാസത്തിന്‍റെയും കൂട്ടായ പ്രയത്‌നത്തിന്‍റെയും ശക്തി ഇവിടെ പ്രകടമാകുന്നു.

ഗുണപാഠം:

  • കൂട്ടായ്‌മയും വിശ്വാസവും- ഏതൊരു ദൗത്യത്തിന്‍റെയും വിജയം വിശ്വാസത്തിലും കൂട്ടായ പ്രയത്‌നത്തിലും ഊന്നിയതാകുന്നു, രാമന്‍ സുഗ്രീവനെയും വാനരപ്പടയേയും വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്‌തപോലെ.
  • ഭക്തിയും കടമയും- സുഗ്രീവന്‍റെ രാമഭക്തി സുഹൃത്തുക്കളോടും മിത്രങ്ങളോടുമുള്ള കടമ എടുത്തുകാണിക്കുന്നു.
  • ധൈര്യവും കരുത്തും- വാനര സൈന്യത്തിന്‍റെ വീര്യവും വൈവിധ്യവും കാണിക്കുന്നത് ഏകത്വത്തിലും നാനാത്വത്തിലുമാണ്

സ്വയം പ്രഭ ഗതി (സ്വയം പ്രഭവയുടെ മാര്‍ഗം)

വെള്ളം തേടി നടന്ന ഹനുമാനും വാനരന്മാരും യോഗിനിയായ സ്വയം പ്രഭയെ ഒരു മാന്ത്രിക ഗുഹയില്‍ കണ്ടുമുട്ടുന്നു. തങ്ങളുടെ ദൗത്യം സ്വയം പ്രഭയോട് വാനരസംഘം വിവരിക്കുന്നു. അവരുടെ കഥ കേട്ട ശേഷം സ്വയം പ്രഭ ആവരെ ആതിഥ്യമര്യാദയോടെ സ്വാഗതം ചെയ്യുകയും അവര്‍ക്ക് കഴിക്കാന്‍ പഴങ്ങളും കുടിക്കാന്‍ വെള്ളവും നല്‍കുകയും ചെയ്യുന്നു. തന്‍റെ കഥ വാനരസംഘവുമായി സ്വയം പ്രഭ പങ്കവയ്‌ക്കുന്നുമുണ്ട്. പിന്നീട് അവരുടെ ദൗത്യം പൂര്‍ത്തിയാക്കാന്‍ ആശംസിക്കുകയും ചെയ്യുന്നു. സ്വയം പ്രഭയുടെ വാനരന്മാരോടുള്ള ഈ സഹകരണവും പ്രോത്സാഹനവും സഹായവുമെല്ലാം ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള മാര്‍ഗ മധ്യേ ദൈവിക ഇടപെടല്‍ ഉണ്ടാകുമെന്ന് കാണിക്കുന്നതാണ്.

ഗുണപാഠം:

  • ദൈവിക മാര്‍ഗനിര്‍ദേശം- ശ്രേഷ്‌ഠമായ അന്വേഷണങ്ങളില്‍ സഹായിക്കാന്‍ ദിവ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കാത്ത രൂപത്തില്‍ എത്തുമെന്ന് സ്വയം പ്രഭയുടെ സാന്നിധ്യം വ്യക്തമാക്കുന്നു.
  • ആതിഥ്യമര്യാദയും ദയയും- സ്വയം പ്രഭയുടെ ആതിഥ്യമര്യാദ അപരിചിതരോടും ഔചിത്യക്കാരോടുമുള്ള ദയയും ഗുണവും പഠിപ്പിക്കുന്നു.
  • വിശ്വാസവും സ്ഥിരോത്സാഹവും- വെല്ലുവിളികള്‍ക്കിടയിലും സീതയെ തേടിയുള്ള വാനര സംഘത്തിന്‍റെ തുടര്‍ച്ചയായ അന്വേഷണം വിശ്വാസത്തിന്‍റെയും സ്ഥിരോത്സാഹത്തിന്‍റെയും പ്രാധാന്യത്തെ കാണിക്കുന്നതാണ്.

സ്വയം പ്രഭ സ്‌തുതി (സ്വയം പ്രഭയുടെ പ്രാര്‍ഥന)

രാമനെ കാണാന്‍ സ്വയം പ്രഭ ഗുഹയില്‍ നിന്ന് പുറപ്പെടുന്നു. പ്രാര്‍ഥനകള്‍ അര്‍പ്പിക്കുകയും രാമനെ കണ്ടതില്‍ കൃതജ്ഞത പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട് സ്വയം പ്രഭ. രാമന്‍റെ ദൈവിക ഭാവം അംഗീകരിക്കുകയും തന്‍റെ രാമഭക്തി തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു സ്വയം പ്രഭ. ആത്‌മാര്‍ഥമായ ഭക്തിയുടെ ശക്തിയും ആത്‌മീയ പൂര്‍ത്തീകരണത്തിന്‍റെ സന്തോഷവും ഉള്‍ക്കൊണ്ട് രാമന്‍ സ്വയം പ്രഭയുടെ ആഗ്രഹം നിറവേറ്റുന്നു.

ഗുണപാഠം:

  • ഭക്തിയും നന്ദിയും- സ്വയം പ്രഭയുടെ പ്രാര്‍ഥന ആത്‌മീയ ജീവിതത്തില്‍ ഭക്തിയുടെയും കൃതജ്ഞതയുടെയും പ്രാധാന്യത്തെ കാണിക്കുന്നു.
  • ദൈവിക പൂര്‍ത്തീകരണം- ഭൗതികമായ ആഗ്രഹങ്ങളല്ല, ആത്‌മീയമായ ഭക്തിയില്‍ നിന്നാണ് യഥാര്‍ഥ നിര്‍വൃതി ലഭിക്കുന്നത് എന്ന് രാമന്‍റെ അനുഗ്രഹം വ്യക്തമാക്കുന്നു.
  • ദൈവദത്തമായ അംഗീകാരം- മറ്റുള്ളവരിലെ ദൈവിക സ്വഭാവം ഉള്‍ക്കൊള്ളുന്നത് വിനയവും ആദരവും വളര്‍ത്തുന്നു.

അംഗദന്‍റെയും സംഘത്തിന്‍റെയും സംശയം

തങ്ങളുടെ ദൗത്യം പരാജയപ്പെടുമോ എന്ന സംശയത്തില്‍ അംഗദനും വാനര ശ്രേഷ്‌ഠരും ഭയപ്പെടുന്നു. തങ്ങളില്‍ അര്‍പ്പിതമായ ദൈവിക ദൗത്യത്തെ കുറിച്ചും രാമന്‍റെ വാത്സല്യത്തെ കുറിച്ചും ഹനുമാന്‍ വാനര സംഘത്തോട് പറയുന്നു. തങ്ങളുടെ യഥാര്‍ഥ ലക്ഷ്യത്തെ കുറിച്ച് സംഘത്തെ ഓര്‍മിപ്പിക്കുകയും നിശ്ചയദാര്‍ഢ്യത്തോടെ സീതാന്വേഷണം തുടരാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിശ്വാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും ഒരാളുടെ ലക്ഷ്യം തിരിച്ചറിയുന്നതില്‍ നിന്നുണ്ടാകുന്ന ശക്തിയെ കുറിച്ചുമാണ് ഈ ഭാഗം പറയുന്നത്.

ഗുണപാഠം:

  • ആപത്തുകാലത്തെ അന്തര്‍ബലം- ഹനുമാന്‍റെ പ്രോത്സാഹനവും പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള ധൈര്യം പകരലും അംഗദന്‍റെ സംശയങ്ങള്‍ ഇല്ലാതാക്കുന്നു
  • ലക്ഷ്യത്തെ അറിയുക- ഹനുമാന്‍ ഓര്‍മിപ്പിച്ചതുപോലെ ഒരാളുടെ യഥാര്‍ഥ ലക്ഷ്യം മനസിലാക്കുന്നത് വെല്ലുവിളി നിറഞ്ഞ സമയത്തുപോലും ശക്തിയും വ്യക്തതയും നല്‍കും.
  • നേതൃപാടവും പ്രോത്സാഹനവും- മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതില്‍ പ്രോത്സാഹനത്തിന്‍റെയും ബുദ്ധിപരമായ ഉപദേശത്തിന്‍റെയും ശക്തി കാണിക്കുന്നതാണ് ഹനുമാന്‍റെ നേതൃപാടവം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.