സമകാലിക സമൂഹത്തില്‍ രാമായണത്തിനുള്ള പ്രാധാന്യം മഹത്തായി തന്നെ തുടരുകയാണ്. ധര്‍മ്മം, ആത്മാര്‍പ്പാണം, തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയം തുടങ്ങിയ കാലാതിവര്‍ത്തിയായ മൂല്യങ്ങളും തലമുറകളിലേക്ക് പകരുന്ന ധാര്‍മ്മിക വഴികാട്ടിയുമായി രാമായണം നിലനില്‍ക്കുന്നു. രാമായണത്തിലെ കഥകളും കഥാപാത്രങ്ങളും ധാര്‍മ്മികതയിലൂന്നിയ ജീവിതം നയിക്കാന്‍ നമുക്ക് പ്രചോദനം പകരുന്നു.
ധാര്‍മ്മികവും സാംസ്‌കാരികവുമായ മൂല്യങ്ങള്‍ പകരാനും ഇത് ഏറെ പ്രാധാന്യമുള്ളതാണ്. ആരണ്യകാണ്ഡത്തിലെ ശൂര്‍പ്പണഖ വിലാപം മുതല്‍ സീതാന്വേഷണം വരെയുള്ള ഭാഗങ്ങളാണ് പതിമൂന്നാം ദിവസം പാരായണം ചെയ്യേണ്ടത്.
ശൂര്‍പ്പണഖ വിലാപം
ലക്ഷ്‌മണന്‍ തന്നെ അംഗഭംഗം വരുത്തിയത് സഹോദരനായ രാവണന്‍റെ കുറ്റം കൊണ്ടാണെന്ന് പറഞ്ഞ് ശൂര്‍പ്പണഖ വിലപിക്കുന്നു. താന്‍ ആക്രമിക്കപ്പെടാനുള്ള കാരണങ്ങള്‍ അവള്‍ സഹോദരന്‍ രാവണനോട് വിവരിക്കുന്നു. സീതയുടെ സൗന്ദര്യത്തെ പുകഴ്‌ത്തുന്ന ശൂര്‍പ്പണഖ അവള്‍ രാവണന്‍റെ പട്ടമഹിഷിയാകണമെന്ന ആഗ്രഹവും പങ്കുവയ്ക്കുന്നു. അനാവശ്യമായ ആഗ്രഹങ്ങളുടെ പ്രത്യാഘാതങ്ങളും സ്വയം നിയന്ത്രണത്തിന്‍റെ ആവശ്യകതകളുമാണ് ഈ ഭാഗം നമുക്ക് പറഞ്ഞ് തരുന്നത്.
ഗുണപാഠം
സ്വയം നിയന്ത്രണം: നിയന്ത്രണമില്ലാത്ത ആഗ്രഹങ്ങളുടെ അപകടങ്ങള്‍ ഈ കഥ നമുക്ക് പറഞ്ഞ് തരുന്നു.
ജാഗ്രത: അവരവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ജാഗ്രതയുള്ളവരാകേണ്ടതിന്‍റെ പ്രാധാന്യവും ഇത് ഉയര്‍ത്തിക്കാട്ടുന്നു.
കര്‍മ്മഫലം: ശൂര്‍പ്പണഖയുടെ പ്രവൃത്തികള്‍ നിരവധി പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. തെറ്റായ പ്രവൃത്തികള്‍ ഏറെ കഷ്‌ടതകള്‍ നമുക്ക് നല്‍കുമെന്നതിന് ഉദാഹരണമാണിത്.
രാവണ-മാരീച സംവാദം
സീതാപഹരണത്തെക്കുറിച്ച് രാവണന്‍ മാരീചനുമായി കൂടിയാലോചനകള്‍ നടത്തുന്നു. സീതയോടുള്ള തന്‍റെ താത്പര്യം വെളിപ്പെടുത്തുന്ന രാവണന്‍ മാരിചന്‍ ഒരു സ്വര്‍ണവര്‍ണമാര്‍ന്ന മാനായി മാറി സീതയെ പ്രലോഭിപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു. രാമന്‍റെ ദൈവികതയും ഇത്തരമൊരു പ്രവൃത്തിയുടെ അപകടങ്ങളും മാരീചന്‍ രാവണനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ രാവണന്‍ പിന്‍മാറുന്നില്ല. ഗര്‍വിന്‍റെ അപകടങ്ങളും ജ്ഞാനിയായ ഉപദേശകന്‍റെ ആവശ്യകതയും ഈ ഭാഗം എടുത്ത് കാട്ടുന്നു.
ഗുണപാഠം
കരുതലോടെയുള്ള ഉപദേശം: നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ട ഘട്ടത്തില്‍ ജ്ഞാനിയായ ഉപദേശകനെ ശ്രവിക്കേണ്ടതിന്‍റെ ആവശ്യകത ഈ ഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
അഹങ്കാരം: അഹങ്കാരവും അമിതമായ ആത്മവിശ്വാസവും ഒരാളുടെ വീഴ്‌ചയ്ക്ക് ഹേതുവാകും.
ദൈവിക സംരക്ഷണം: ധര്‍മ്മിഷ്‌ഠനായ ഒരാള്‍ക്ക് എപ്പോഴും ദൈവത്തിന്‍റെ പരിരക്ഷണം ഉണ്ടാകുമെന്നും ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു.
മാരീച നിഗ്രഹം
രാമന്‍ മാരീചനെ പിടിക്കാനായി പിന്നാലെ പോകുകയും മാരീചനെ വധിക്കുകയും ചെയ്യുന്നു. തന്‍റെ മരണ സമയത്ത് രാമന്‍റെ ശബ്‌ദം അനുകരിച്ച് സീതയെയും ലക്ഷ്‌മണനെയും തെറ്റിദ്ധരിപ്പിക്കുന്നു. മാരീചന്‍ തന്‍റെ വിധിക്ക് കീഴടങ്ങുന്നു.
രാവണന്‍റെ കൈ കൊണ്ട് മരിക്കുന്നതിനെക്കാള്‍ ഭേദം രാമന്‍റെ കൈ കൊണ്ട് മരിക്കുന്നതാണെന്ന് മാരീചന്‍ തീരുമാനിക്കുകയായിരുന്നു. വിധിയെ തടുക്കാനാകില്ലെന്ന് ഈ ഭാഗം നമുക്ക് പറഞ്ഞ് തരുന്നു. പ്രവൃത്തിയുടെ സങ്കീര്‍ണമായ ധാര്‍മ്മികതയും ഈ ഭാഗം നമുക്ക് പറഞ്ഞ് തരുന്നു. വഞ്ചകരും തങ്ങളുടെ എതിരാളികളുടെ ധാര്‍മ്മികത മനസിലാക്കുന്നു.
ഗുണപാഠം
വിധി അംഗീകരിക്കുക: അവരവരുടെ വിധി അംഗീകരിക്കുന്നതിലൂടെ പ്രതികൂല അവസ്ഥയില്‍ പോലും നമുക്ക് സമാധാനം കിട്ടുന്നു.
ധാര്‍മ്മികതയുടെ സങ്കീര്‍ണത: പ്രവൃത്തികള്‍ക്ക് സങ്കീര്‍ണമായ പ്രേരകങ്ങളും പ്രത്യാഘാതങ്ങളുമുണ്ട്.
വഞ്ചനയുടെ കരുത്ത്: ചതിയും വഞ്ചനയും ദുരന്തങ്ങളിലേക്ക് നയിക്കുന്നു
സീതാപഹരണം
രാവണന്‍ സീതയെ സന്യാസി രൂപത്തിലെത്തി അപഹരിക്കുന്നു. സീത ചെറുക്കാന്‍ ശ്രമിക്കുന്നു. രാമനെയും ലക്ഷ്‌മണനെയും സഹായത്തിനായി വിളിക്കുന്നു. എന്നാല്‍ രാവണന്‍ സീതയെയും കൊണ്ട് ലങ്കയിലേക്ക് പോകുന്നു. രാമായണത്തിലെ വലിയൊരു വഴിത്തിരിവായി ഈ സംഭവം മാറുന്നു. കൂറ്, ധൈര്യം, തെറ്റായ പ്രവൃത്തികള്‍ എന്നിവ ഈ ഭാഗത്ത് ഊന്നിപ്പറയുന്നു.
ഗുണപാഠം
കൂറും ഭക്‌തിയും: സീതയ്ക്ക് രാമനോട് അചഞ്ചലമായ ഭക്തിയും കൂറുമാണ് ഉള്ളത്.
തിന്മയുടെ പ്രത്യാഘാതങ്ങള്‍: രാവണന്‍റെ പ്രവൃത്തികള്‍ അയാളുടെ പതനത്തിന് കാരണമാകുന്നു.
തിരിച്ചടിയിലും കാട്ടുന്ന ധൈര്യം: പ്രതിസന്ധികളിലും സീത ധൈര്യവും സ്ഥിരതയും പുലര്‍ത്തുന്നു.
സീതാന്വേഷണം
രാമനും ലക്ഷ്‌മണനും സീതയെ കണ്ടെത്താനായുള്ള അന്വേഷണത്തിനിറങ്ങുന്നു. രാമന്‍റെ മാനുഷികവികാരങ്ങളും സങ്കടങ്ങളുമെല്ലാം ഈ ഭാഗത്ത് നമുക്ക് തൊട്ടനുഭവിക്കാന്‍ സാധിക്കുന്നു. പ്രതിസന്ധികളെ നേരിടാനുള്ള വിശ്വാസവും പ്രാധാന്യവും ഈ ഭാഗം ഊന്നിപ്പറയുന്നു.
ഗുണപാഠം
സ്ഥിരോത്സാഹം:പ്രതിസന്ധികള്‍ക്കിടയിലും സ്ഥിരോത്സാഹം ഒരാളെ അയാളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നു
ഭക്തിയിലുള്ള വിശ്വാസം; ദൈവത്തിന്‍റെ നിശ്ചയങ്ങളില്‍ രാമന്‍ പരിപൂര്‍ണ വിശ്വാസം പ്രകടിപ്പിക്കുന്നു. സീതയോടുള്ള ആത്മാര്‍പ്പണവും അയാളുടെ പ്രവൃത്തികള്‍ക്ക് ഊര്‍ജ്ജം പകരുന്നു.
മാനുഷികഅനുഭവങ്ങള്‍: ദൈവങ്ങള്‍ക്ക് പോലും മാനുഷിക വികാരങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. അവരെ വിശ്വസ്‌തരും പ്രചോദിതരുമാക്കുന്നു.