ETV Bharat / bharat

ശാസ്‌ത്രജ്ഞർ പരിശോധിച്ച കല്ലുപയോഗിച്ച് നിര്‍മാണം; രാം ലല്ല വിഗ്രഹത്തിന് പ്രത്യേകതകളേറെ - അയോധ്യ രാമക്ഷേത്രം

Ram Lalla Idol : രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കല്ലുകൾ കൊണ്ടാണ് ക്ഷേത്രം പൂർണമാക്കിയത്

Ram Lalla idol ayodya  രാമ ലല്ല പ്രതിഷ്‌ഠ അയോധ്യ  Ayodya ram temple  അയോധ്യ രാമക്ഷേത്രം
Scientists from Kolar approved stones used for Ram Lalla idol and temple construction in Ayodhya
author img

By ETV Bharat Kerala Team

Published : Jan 20, 2024, 12:03 PM IST

കോലാർ : കർണാടക : അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്‌ഠയ്‌ക്കായി എത്തിച്ച രാം ലല്ലയുടെ വിഗ്രഹം വളരെ അതിശയത്തോടെയാണ് എല്ലാവരും കണ്ടത് (Ram Lalla idol Ayodya Ram Temple ). ഒരുപാട് പ്രത്യേകതകളാണ് ഈ വിഗ്രഹത്തിന് ഉള്ളത്. കർണാടകയിലെ മൈസൂരിൽ നിന്നുള്ള ഇന്ത്യയിലെ പ്രശസ്‌ത ശിൽപി അരുൺ അയോഗിരാജാണ് രാം ലല്ലയുടെ പ്രതിഷ്‌ഠാ വിഗ്രഹം (Ram Lalla idol) നിർമിച്ചിരിക്കുന്നത്.

രാം ലല്ലയുടെ വിഗ്രഹം നിർമിക്കാൻ ഉപയോഗിച്ചത് ശാസ്‌ത്രജ്ഞർ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ കല്ലുകളാണ്. കോലാറിലെ കെ ജി എഫിലെ എൻ ഐ ആർ എം (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക്‌സ് ) ആണ് രാമലല്ല വിഗ്രഹത്തിന്‍റെ നിർമാണഘട്ടത്തിൽ വേണ്ട എല്ലാ കാര്യങ്ങളിലും പ്രധാന പങ്കുവഹിച്ചത്.

എൻ ഐ ആർ എം ലെ ( National Institute of Rock Mechanics ) പ്രിൻസിപ്പൽ രാജൻ ബാബു വാണ് എല്ലാത്തിനും മുൻകൈ എടുത്തത്. ക്ഷേത്രത്തനിന്‍റെ ശിലാസ്ഥാപനം മുതൽ, ക്ഷേത്ര രൂപകൽപ്പനയ്‌ക്ക് ഉപയോഗിച്ച കല്ലുകൾ, തറയിലെ മനോഹരമായ കല്ലുകൾ, രാമലല്ല വിഗ്രഹംകൊത്തിയെടുക്കാൻ ഉപയെഗിച്ച കല്ല് ഇവയെല്ലാം പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയതും രാജൻ തന്നെ. വിവിധ സ്ഥപനങ്ങളുടെ ക്വാറികളിൽ പോയി കല്ലുകൾ പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുത്തത്.

ക്വാറിയിൽ ശേഖരിച്ച സാമ്പിളുകൾ എൻഐആർഎം ലാബിൽ കൊണ്ടുവന്ന് പരിശേധിച്ച ശേഷമാണ് തെരഞ്ഞെടുത്തത്. കല്ല് നിലവാരമുള്ളതാണെങ്കിൽ മാത്രമെ നിർമാണം അന്തിമമാക്കൂ. ഒരു സംസ്ഥാനത്തുനിന്ന് മാത്രമല്ല കല്ലുകൾ തെരഞ്ഞെടുത്തത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച വിവിധ ഇനം കല്ലുകൾ കൊണ്ടാണ് (Ayodya Ram Temple) ക്ഷേത്ര പരിസരം മനോഹരമാക്കിയത്.

ചിക്കബല്ലാപ്പൂ, സഹർഹള്ളി, കർണാടകയിലെ ദേവനഹള്ളി, ആന്ധ്രയിലെ വാറങ്കൽ, തെലങ്കാനയിലെ കരീം നഗർ എന്നിവിടങ്ങളിൽ നിന്നുള്ള കല്ലുകളാണ് ഇവ. മൈസൂരുവിലെ ഹെഗ്ഗദേവൻകോട്ടിൽ നിന്നാണ് രാമലല്ല വിഗ്രഹത്തിനായി ഉപയോഗിച്ച കൃഷ്‌ണ ശിലാ കല്ല് കൊണ്ടുവന്നത്. രാജസ്ഥാനിലെ മക്രാന മാർബിലാണ് തറയുടെ ഭംഗി കൂട്ടിയത്.

ബയാന മണൽ കല്ലാണ് ക്ഷേത്രത്തിലെ മതിലുകളും ചുമരുകളും നിർമിക്കാൻ ഉപയോഗിച്ചത്. പരിസരം മുഴുവൻ ഇന്‍റർ ലോക്ക് ചെയ്‌തിട്ടുമുണ്ട്.രാമക്ഷേത്രത്തിന്‍റെ നിർമ്മാണ ജോലിയിൽ ഉൾപ്പെടുത്തിയതിൽ വളരെ സന്തോഷമുണ്ടെന്ന് ശാസ്‌ത്രജ്ഞൻ രാജൻ ബാബു പറഞ്ഞു. രാജൻ ബാബുവിനെയും മറ്റ് ശാസ്‌ത്രജ്ഞരെയും കേന്ദ്ര മൈൻഡ് ആൻഡ് ജിയോ സയൻസ് അഭിനന്ദിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.