ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിയുടെ രാജി - Minister Kirodi Lal Meena Quits - MINISTER KIRODI LAL MEENA QUITS

കിഴക്കന്‍ രാജസ്ഥാനിലെ ഏഴ് ലോക്‌സഭ മണ്ഡലങ്ങളില്‍ ഒന്നെങ്കിലും ബിജെപിക്ക് നഷ്‌ടമായാല്‍ ഭജന്‍ലാല്‍ ശര്‍മ്മ സര്‍ക്കാരില്‍ നിന്ന് താന്‍ രാജി വയ്ക്കുമെന്ന് സംസ്ഥാന കാര്‍ഷിക-ഗ്രാമവികസന,ദുരന്ത നിവാരണ-ദുരിതാശ്വാസ മന്ത്രി കിരോദി ലാല്‍ മീണ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രഖ്യാപിച്ചിരുന്നു.

RAJASTHAN MINISTER KIRODI LAL MEENA  തെരഞ്ഞെടുപ്പിലെ മോശം പ്രകടനം  കിരോദി ലാല്‍ മീണ  രാജസ്ഥാന്‍ മന്ത്രി
കിരോദി ലാല്‍ മീണ (IANS)
author img

By ETV Bharat Kerala Team

Published : Jul 4, 2024, 1:52 PM IST

ജയ്‌പൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് രാജസ്ഥാന്‍ മന്ത്രി കിരോദി ലാല്‍ മീണ രാജി വച്ചു. സംസ്ഥാനത്തെ കിഴക്കന്‍മേഖലയിലുള്ള ഏഴ് ലോക്‌സഭ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നെങ്കിലും ബിജെപിക്ക് നഷ്‌ടമായാല്‍ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ മന്ത്രിസഭയില്‍ നിന്ന് രാജി വയ്ക്കുമെന്ന് 72കാരനായ മീണ വ്യക്തമാക്കിയിരുന്നു.

കിഴക്കന്‍ രാജസ്ഥാനിലെ രാജസ്ഥാനിലെ ഏഴ് മണ്ഡലങ്ങളുടെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഏല്‍പ്പിച്ചിരുന്നതെന്നും രാജസ്ഥാന്‍ കാര്‍ഷിക-ഗ്രാമവികസന മന്ത്രി പറഞ്ഞു. താന്‍ ഈ മണ്ഡലങ്ങള്‍ക്കായി തെരഞ്ഞെടുപ്പില്‍ അക്ഷീണം പ്രവര്‍ത്തിച്ചു. ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇദ്ദേഹത്തിന്‍റെ സ്വന്തം ജന്മസ്ഥലമായ ദൗസയടക്കം ഇതില്‍ ചില സീറ്റുകള്‍ ബിജെപിക്ക് നഷ്‌ടമായി. സംസ്ഥാനത്തെ 25 സീറ്റുകളില്‍ പതിനാലെണ്ണത്തില്‍ ബിജെപി വിജയിച്ചു. 2019ല്‍ 24 സീറ്റും നേടിയ ഇടത്താണ് ഈ വന്‍ തിരിച്ചടി ഇക്കുറി ബിജെപിക്ക് നേരിട്ടത്.

പത്ത് ദിവസം മുമ്പ് തന്നെ മീണ രാജിക്കത്ത് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്‌തമാക്കി. എന്ത് വില കൊടുത്തും തന്‍റെ വാഗ്‌ദാനം പാലിക്കുമെന്ന ദൃഢ നിശ്‌ചയം രാമചരിതമാനസിലെ രഘുകുലം സ്വന്തം ജീവന്‍ തൃജിച്ചും കൊടുത്ത വാക്ക് പാലിക്കുമെന്ന പ്രശസ്‌ത വരികള്‍ ഉദ്ധരിച്ച് കൊണ്ട് എക്‌സില്‍ കുറിച്ച് കൊണ്ടാണ് തന്‍റെ രാജിക്കാര്യം അദ്ദേഹം പ്രഖ്യാപിച്ചത്.

താന്‍ പൊതുവേദിയിലാണ് പരാജയപ്പെട്ടാല്‍ രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ കൊല്ലം ഡിസംബറില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആളാണ് മീണ. എന്നാല്‍ ഒടുവില്‍ ആദ്യമായി എംഎല്‍എയായ ഭജന്‍ലാല്‍ ശര്‍മ്മയെ പാര്‍ട്ടി കേന്ദ്രനേതൃത്വം തെരഞ്ഞെടുക്കുകയായിരുന്നു.

ദൗസ, ഭരത്‌പൂര്‍, കരൗലി, ധോല്‍പ്പൂര്‍, അല്‍വാര്‍, ടോണക്, സവായ് മധോപൂര്‍, തുടങ്ങിയ മണ്ഡലങ്ങളുടെ ചുമതലയായിരുന്നു ഇദ്ദേഹത്തിന്. തന്‍റെ വാക്ക് പാലിക്കാനാണ് രാജി എന്നും അദ്ദേഹം വ്യക്കമാക്കി. അതൃപ്‌തിയുടെ കാരണങ്ങളൊന്നുമില്ല. താന്‍ രാജി വച്ചത് കൊണ്ട് അടുത്ത മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കില്ല. തനിക്ക് വേണമെങ്കില്‍ ധാര്‍മ്മികമായി പങ്കെടുക്കാം. താന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. അദ്ദേഹം പറഞ്ഞത് തന്‍റെ രാജി സ്വീകരിക്കാനാകില്ലെന്നാണ് എന്നും മീണ പറഞ്ഞു. അഞ്ച് തവണ എംഎല്‍എയായ മീണ രാജ്യസഭാംഗം, ദൗസയിലും സവായ് മധോപൂരില്‍ നിന്നും ലോക്‌സഭംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Also Read: അഗ്നിവീറിന്‍റെ കുടുംബത്തിന് നല്‍കിയത് 98.39 ലക്ഷം രൂപ; രാഹുലിന്‍റെ വാദങ്ങള്‍ തള്ളി സൈന്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.