സികാര്‍: പത്തൊന്‍പതുകാരിയായ മകളെയും കാമുകനെയും കൊലപ്പെടുത്തിയ കേസില്‍ പിതാവിന് വധശിക്ഷ വിധിച്ച് കോടതി. രാജസ്ഥാന്‍ സ്വദേശി രാം ഗോപാലിനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് ഒന്‍പതുപേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. രാജസ്ഥാനിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി.
അതേസമയം മൂന്ന് പേരെ കേസില്‍ സെഷന്‍സ് ജഡ്‌ജി മഹേന്ദ്ര പ്രതാപ് ബെനിവാള്‍ കുറ്റവിമുക്തരാക്കി. മറ്റൊരാളെ മൂന്ന് വര്‍ഷത്തെ തടവിനും ശിക്ഷിച്ചിട്ടുണ്ട്. 2019 ഒക്‌ടോബറിലാണ് കേസിനാസ്‌പദമായ സംഭവം. കാമുകനുമായി മകള്‍ ഫോണില്‍ സംസാരിക്കുന്നത് കണ്ട രാംഗോപാല്‍ അവളെ അതിക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് മകളുടെ കാമുകനെ അടുത്തുള്ള ഒരു പെട്രോള്‍ പമ്പിലേക്ക് വിളിച്ച് വരുത്തി തട്ടിക്കൊണ്ടു പോയി. അതിന് ശേഷം ഇരുവരെയും മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹങ്ങള്‍ ഒരു കുന്നിന്‍മുകളില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
69 ദൃക്സാക്ഷികളെ വിസ്‌തരിച്ചു. 270 രേഖകളും പരിശോധിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും കോടതി പരിശോധിച്ചു. പെണ്‍കുട്ടിയെയും കാമുകനെയും പ്രതി മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ആണ് കോടതി പരിശോധിച്ചത്.
മഹാദേവ്, പരാശ്രം ചോപ്ര, മഹേന്ദ്ര ചൗധരി, നന്ദലാല്‍ , ബിര്‍ബല്‍ ധാക്ക, സോഹന്‍ലാല്‍, മദന്‍ലാല്‍ ചാന്ദിവാല്‍, ബാബുലാല്‍, സന്ദീപ് ഗുജാര്‍ തുടങ്ങിയവര്‍ക്കാണ് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചിരിക്കുന്നതെന്ന് അഡീഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ വ്യക്തമാക്കി. ഇവര്‍ ഒന്‍പത് പേരും ജീവിതാന്ത്യം വരെ ജയിലില്‍ കഴിയേണ്ടി വരും. രാജേഷ് ചൗധരി എന്ന ആള്‍ക്കാണ് മൂന്ന് കൊല്ലം തടവ് വിധിച്ചിരിക്കുന്നത്. മഹേന്ദ്ര ചോപ്ര, മഹേന്ദ്ര ഗുര്‍ജാര്‍, ഛോട്ടു റാം എന്ന ഛോട്ടു തുടങ്ങിയവരെയാണ് സംശയത്തിന്‍റെ ആനുകൂല്യം നല്‍കി കുറ്റവിമുക്തരാക്കിയിട്ടുള്ളത്.
Also Read: വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയുടെ അച്‌ഛനെ തലയ്ക്കടിച്ചു കൊന്നു; സംഭവം തിരുവനന്തപുരത്ത്