ETV Bharat / bharat

ബംഗാൾ ഗവര്‍ണര്‍ പീഡനക്കേസ്: ആർട്ടിക്കിൾ 361 ചോദ്യം ചെയ്‌ത് രാജ്ഭവന്‍ ജീവനക്കാരി സുപ്രീം കോടതിയില്‍ - Challenges Immunity of WB Governor

author img

By ETV Bharat Kerala Team

Published : Jul 4, 2024, 2:59 PM IST

നിയമവിരുദ്ധമായ പ്രവൃത്തികളോ മൗലികാവകാശ ലംഘനങ്ങളോ ഉൾപ്പെടുന്ന കേസുകളിൽ ആർട്ടിക്കിൾ 361 പ്രകാരമുളള ഇമ്മ്യൂണിറ്റി നല്‍കുന്നത് ഇരയ്ക്ക് നീതി നിഷേധിക്കുന്നത് തുല്യമാണെന്ന് വാദിച്ചാണ് രാജ്ഭവന്‍ ജീവനക്കാരി സുപ്രീം കോടതിയി ഹര്‍ജി നല്‍കിയിരിക്കുന്നത്.

WB GOVERNOR CV ANANDA BOSE  ARTICLE 361  SEXUAL ASSAULT CASE
Supreme Court (IANS)

ന്യൂഡൽഹി : പശ്ചിമ ബംഗാൾ ഗവര്‍ണര്‍ പീഡനക്കേസില്‍ ആർട്ടിക്കിൾ 361 ചോദ്യം ചെയ്‌ത് രാജ്ഭവന്‍ ജീവനക്കാരി. മെച്ചപ്പെട്ട ജോലി വാഗ്‌ദാനം ചെയ്‌ത് രാജ്ഭവൻ പരിസരത്ത് വച്ച് ഗവര്‍ണര്‍ പീഡിപ്പിച്ചെന്ന് കാണിച്ച് നേരത്തെ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആർട്ടിക്കിൾ 361ന്‍റെ അടിസ്ഥാനത്തില്‍ കേസിലെ നടപടികള്‍ കൽക്കട്ട ഹൈക്കോടതി സ്റ്റേ ചെയ്‌തു. ഇതിനെതിരെയാണ് യുവതി സുപ്രീം കോടതിയില്‍ പോയത്.

ആർട്ടിക്കിൾ 361 പ്രകാരം പ്രസിഡൻ്റിനോ ഗവർണർക്കോ എതിരെ ഒരു കോടതിയിലും അവരുടെ ഭരണകാലത്ത് ക്രിമിനൽ നടപടിയെടുക്കാന്‍ കഴിയില്ല. ഇതിനെയാണ് രാജ്ഭവനിലെ ജീവനക്കാരി ചോദ്യം ചെയ്യുന്നത്. "ലൈംഗിക പീഡനം ഗവർണറുടെ ചുമതല നിർവഹിക്കുന്നതിൻ്റെ ഭാഗമാണോ" എന്നാണ് അവര്‍ കോടതിയില്‍ ചോദിച്ചത്. പിന്നെന്തിനാണ് ആർട്ടിക്കിൾ 361ന്‍റെ സംരക്ഷണം നല്‍കുന്നത് എന്നും അവര്‍ ചോദിച്ചു.

പ്രതി തൻ്റെ ഓഫിസ് വിടുന്നത് വരെ കാത്തിരിക്കുന്നത് വഴി തനിക്ക് നീതി ലഭിക്കാതെ വരികയാണ് ചെയ്യുന്നതെന്നും അവര്‍ ഹര്‍ജിയില്‍ പറഞ്ഞു. നിയമവിരുദ്ധമായ പ്രവൃത്തികളോ മൗലികാവകാശ ലംഘനങ്ങളോ ഉൾപ്പെടുന്ന കേസുകളിൽ കുറ്റം അന്വേഷിക്കുന്നതിനോ അല്ലെങ്കിൽ പരാതിയിൽ കുറ്റവാളിയുടെ പേരുനൽകുന്നതിനോ ഉള്ള പൊലീസിൻ്റെ അധികാരത്തെ ഇല്ലാതാക്കാൻ ആർട്ടിക്കിൾ 361 ന്‍റെ ഇമ്മ്യൂണിറ്റിക്ക് കഴിയില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.

കേസിൽ പശ്ചിമ ബംഗാൾ പൊലീസിൻ്റെ സമഗ്രമായ അന്വേഷണവും തനിക്കും കുടുംബത്തിനും പൊലീസിൻ്റെ സംരക്ഷണവും സുരക്ഷയും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. തൻ്റെ വ്യക്തിത്വം സംരക്ഷിക്കുന്നതിൽ സർക്കാർ സംവിധാനങ്ങള്‍ക്ക് പറ്റിയ പരാജയം കാരണം തനിക്കും കുടുംബത്തിനും ഉണ്ടായ മാനഹാനിക്ക് നഷ്‌ടപരിഹാരം നൽകണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: സിബിഐ കേസിൽ ജാമ്യം തേടി അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതില്‍; ജൂലൈ അഞ്ചിന് വാദം കേൾക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.