ETV Bharat / bharat

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ഇടവേളയെടുത്ത് മധുരപലഹാരക്കട സന്ദർശിച്ച് രാഹുൽ ഗാന്ധി - Rahul Visits Sweet Shop

author img

By ANI

Published : Apr 13, 2024, 11:00 AM IST

തെരഞ്ഞെടുപ്പിന്‍റെ തിരക്കിലും രാഹുൽ ഗാന്ധി തമിഴ്‌നാട്ടിലെ മധുരക പലഹാരക്കട സന്ദർശിച്ചു. അദ്ദേഹം തമിഴ്‌നാട്ടിലെ ഒരു മധുരപലഹാരക്കടയിലെ ജീവനക്കാരുമായി ഊഷ്‌മളമായി ഇടപഴകുന്നതും ഹസ്‌തദാനം ചെയ്യുന്നതും ഫോട്ടോകൾക്ക് പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം.

RAHUL GANDHI  MYSORE PAK  MK STALIN  LOK SABHA ELECTION 2024
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ഇടവേളയെടുത്ത് മധുരപലഹാരക്കട സന്ദർശിച്ച് രാഹുൽ ഗാന്ധി

ചെന്നൈ: തെരഞ്ഞെടുപ്പിനിടയിൽ ഒരു മധുരകഥ. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കാലത്തും ഭക്ഷണത്തോടുള്ള തന്‍റെ അഭിനിവേശം പങ്കുവെച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടില്‍ തന്‍റെ തകർപ്പൻ പ്രചാരണത്തിൽ നിന്ന് ഇടവേളയെടുത്ത് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വെള്ളിയാഴ്‌ച (ഏപ്രിൽ 12) രാത്രി സിങ്കാനല്ലൂരിലെ ഒരു മധുരപലഹാരക്കട സന്ദർശിച്ചു.

കോൺഗ്രസ് നേതാവിന്‍റെ അപ്രതീക്ഷിത സന്ദർശനത്തിൽ കടയുടെ ഉടമ ബാബു അമ്പരന്നു. രാഹുൽ ഗാന്ധി വന്നപ്പോൾ ഞങ്ങൾ ആശ്ചര്യപ്പെട്ടുവെന്ന് കടയുടമ പറഞ്ഞു. കടയിൽ നിന്ന് അദ്ദേഹം മൈസൂർ പാക്ക് വാങ്ങി. മാത്രമല്ല കടയിലെ മറ്റ് പലഹാരങ്ങളും അദ്ദേഹം രുചിച്ച് നോക്കി. രാഹുൽ ഗാന്ധിയുടെ ആ സന്ദർശനം കടയുടമയ്‌ക്കും അവിടെയുള്ള ജോലിക്കാർക്കും വളരെ സന്തോഷമേകി.

മധുരപലഹാരക്കടയിലെ ജീവനക്കാരുമായി രാഹുൽ ഗാന്ധി ഊഷ്‌മളമായി ഇടപഴകുന്നതും ഹസ്‌തദാനം ചെയ്യുന്നതും അവരോടൊപ്പവും മറ്റ് ഉപഭോക്താക്കൾക്കൊപ്പവും ഫോട്ടോ എടുക്കുന്നതും വീഡിയോയിൽ കാണാം.

25-30 മിനിറ്റ് അദ്ദേഹം കടയിൽ ചിലവഴിച്ചു. രാഹുൽ ഗാന്ധി കടയിൽ വണ്ടി നിർത്തുമെന്ന് ഒരു സൂചനയും ഉണ്ടായിരുന്നില്ല. മാത്രമല്ല പണം നൽകരുതെന്ന് ഞങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിർബന്ധിച്ചു അത് ഞങ്ങളെ ഏൽപ്പിച്ചുെവന്ന് കടയുടമ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുൽ ഗാന്ധി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിന് പ്രശസ്‌തമായ മൈസൂർ പാക്ക് സമ്മാനിച്ചു. തമിഴ്‌നാട്ടിലെ ജനങ്ങളുമായി അദ്ദേഹം പങ്കിടുന്ന സ്‌നേഹബന്ധം വിലമതിക്കാനാകാത്തതാണെന്ന് കോൺഗ്രസ് എക്‌സിൽ കുറിച്ചു.

കേന്ദ്രത്തിന്‍റെ ഇലക്‌ടറൽ ബോണ്ട് പദ്ധതിയെ 'ലോകത്തിലെ ആരും ചെയ്യുന്ന ഏറ്റവും വലിയ അഴിമതി' എന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചു, കോയമ്പത്തൂരിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്‌ടറൽ ബോണ്ടാണ് ഏറ്റവും വലിയ അഴിമതിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കുന്ന പാർട്ടിയാണ് ബിജെപി എന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. അങ്ങനെയുള്ള പാർട്ടി നമ്മുടെ രാഷ്‌ട്രീയ വ്യവസ്ഥയെ ശുദ്ധീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഒരു പുതിയ സ്‌കീമായ ഇലക്‌ടറൽ ബോണ്ട് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന്‍റെ ഭാഗമായി ഒരു പാർട്ടിക്ക് സംഭാവന നൽകുന്നവരോ പണ സംഭാവന നൽകുന്നവരോ അജ്ഞാതനായി തുടരും. അവർ എത്ര പണം നൽകിയാലും, അവരുടെ പേരുകൾ ആരും അറിയുകയില്ല.

സുപ്രീം കോടതി ഈ പദ്ധതിയെ 'നിയമവിരുദ്ധം' എന്ന് വിളിക്കുകയും ദാതാക്കളുടെ പേരുകൾ പുറത്തുവിടാൻ ആവശ്യപ്പെടുകയും ചെയ്‌തതായി രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. പിന്നീട് ഞങ്ങൾ ദാതാക്കളുടെ പേരും സംഭാവനയുടെ തീയതിയും പരിശോധിക്കാൻ തുടങ്ങി. അവിടെയാണ് നരേന്ദ്രമോദിയുടെ അഴിമതിയെ കുറിച്ച് പുറത്ത് വന്നതെന്നും രാഹുൽ പറഞ്ഞു.

സിബിഐയോ ഇഡിയോ ആദായനികുതി വകുപ്പോ അന്വേഷണം നേരിടുന്ന കമ്പനികൾ ബിജെപിക്ക് വൻ തുക സംഭാവന നൽകിയെന്നും അവർക്കെതിരായ കേസുകൾ അവസാനിപ്പിച്ചെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. പാർട്ടിക്ക് സംഭാവന നൽകിയ വ്യവസായികൾക്ക് ബിജെപി കരാർ വാഗ്‌ദാനം ചെയ്‌തതായും അദ്ദേഹം ആരോപിച്ചു.

തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 19 ന് ഒന്നാം ഘട്ട പൊതുതെരഞ്ഞെടുപ്പിൽ നടക്കും. ജൂൺ 4 ന് വോട്ടെണ്ണൽ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ, കോൺഗ്രസ് - ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം സംസ്ഥാനത്തെ 39 സീറ്റുകളിൽ 38 സീറ്റുകളും നേടി, എഐഎഡിഎംകെയ്ക്ക് ഒരു സീറ്റ് മാത്രമേ നേടാനായത്.

ALSO READ : 'ബിജെപി സര്‍ക്കാര്‍ ഭരണഘടനെ ആദരിക്കുന്നു'; അംബേദ്ക്കറിന് പോലും ഇനി ഭരണഘടനയെ ഇല്ലാതാക്കാനാകില്ലെന്ന് മോദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.