ETV Bharat / bharat

'ലോക്‌സഭയില്‍ എന്‍റെ കന്നി പ്രസംഗത്തേക്കാള്‍ ഗംഭീരം'; പ്രിയങ്ക ഗാന്ധിയെ അഭിനന്ദിച്ച് രാഹുല്‍ - RAHUL HAILS PRIYANKA MAIDEN SPEECH

പാർലമെന്‍റിന് പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

PRIYANKA LOKSABHA MAIDEN SPEECH  RAHUL GANDHI LOKSABHA  പ്രിയങ്ക ലോക്‌സഭ കന്നി പ്രസംഗം  രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധി
RAHUL GANDHI AND PRIYANKA GANDHI (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 13, 2024, 4:39 PM IST

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ ലോക്‌സഭയിലെ കന്നി പ്രസംഗത്തെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സഭയിലെ തന്‍റെ കന്നി പ്രസംഗത്തേക്കാൾ മികച്ചതാണ് പ്രിയങ്കയുടെ പ്രസംഗമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

'അതിശയകരമായ പ്രസംഗം.... എന്‍റെ കന്നി പ്രസംഗത്തേക്കാൾ നല്ലത് എന്ന് തന്നെ പറയാം.' - പ്രസംഗത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് രാഹുൽ ഗാന്ധി പാർലമെന്‍റിന് പുറത്ത് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സംഭാലിലെയും മണിപ്പൂരിലെയും അക്രമ സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനക്കമില്ലെന്നും ഭരണഘടന ആർഎസ്എസ് റൂൾബുക്ക് അല്ലെന്ന് അദ്ദേഹം മനസിലാക്കിയിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചിരുന്നു. ലോക്‌സഭയിൽ ഭരണഘടനയെക്കുറിച്ചുള്ള ചർച്ചയിലായിരുന്നു പ്രിയങ്കയുടെ പ്രസംഗം.

ഭരണഘടന നീതിയുടെയും ഐക്യത്തിന്‍റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെയും സംരക്ഷണ കവചമാണ്. കഴിഞ്ഞ 10 വർഷമായി അത് തകർക്കാൻ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും പ്രിയങ്കാ ഗാന്ധി പാര്‍ലമെന്‍റില്‍ പറഞ്ഞു.

ഇന്ത്യയിൽ ജാതി സെൻസസ് നടപ്പാക്കണമെന്നും അത് ജനങ്ങളുടെ ആവശ്യമാണെന്നും പ്രിയങ്കാ ഗാന്ധി ലോക്‌സഭയിൽ പറഞ്ഞു. രാഷ്‌ട്ര നിര്‍മാണത്തിലെ പങ്കില്‍ നെഹ്‌റുവിനെതിരെ പ്രചാരണം നടത്തുന്ന ബിജെപിയെയും പ്രിയങ്കാ ഗാന്ധി നിശിതമായി വിമര്‍ശിച്ചു.

Also Read: 'ഭരണ ഘടന സുരക്ഷാ കവചം, ഭരണകൂടം അതിന് തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നു'; ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ മോദി സര്‍ക്കാറിനെ കടന്നാക്രമിച്ച് പ്രിയങ്ക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.