ETV Bharat / bharat

'ട്രെയിനിൽ യാത്ര ചെയ്യുന്നത് ശിക്ഷയായി മാറി'; കേന്ദ്രം റെയില്‍വേയെ ദുര്‍ബലപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി - Rahul Gandhi attack on Centre - RAHUL GANDHI ATTACK ON CENTRE

ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാർ നേരിടുന്ന അസൗകര്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുൽ ഗാന്ധി. യാത്രക്കാർ നേരിടുന്ന അസൗകര്യങ്ങളുടെ വീഡിയോ എക്‌സിൽ പങ്കുവെച്ചുകൊണ്ടാണ് വിമര്‍ശനം.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Apr 21, 2024, 4:03 PM IST

ന്യൂഡൽഹി: മോദി സർക്കാരിന്‍റെ നയങ്ങൾ റെയിൽവേയെ ദുർബലപ്പെടുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് കീഴിലുള്ള ട്രെയിനിൽ യാത്ര ചെയ്യുന്നത് ശിക്ഷയായി മാറിയെന്നും ഗാന്ധി വിമര്‍ശനമുയര്‍ത്തി. ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാർ നേരിടുന്ന അസൗകര്യങ്ങളുടെ വീഡിയോ എക്‌സിൽ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം.

'നരേന്ദ്ര മോദിയുടെ ഭരണത്തിൽ ട്രെയിനിൽ യാത്ര ചെയ്യുന്നത് ഒരു ശിക്ഷയായി മാറിയിരിക്കുന്നു. എല്ലാ ക്ലാസിലെയും യാത്രക്കാരെ മോദി സർക്കാർ പീഡിപ്പിക്കുന്നു. സാധാരണക്കാരുടെ ട്രെയിനുകളിൽ നിന്ന് ജനറൽ കോച്ചുകളുടെ എണ്ണം കുറയ്ക്കുകയും എലൈറ്റ് ട്രെയിനുകൾ മാത്രം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു,' വീഡിയോ പങ്കുവെച്ച്‌ രാഹുൽ കുറിച്ചു.

കൺഫോം ചെയ്‌ത ടിക്കറ്റ് ലഭിച്ചിട്ടും ആളുകൾക്ക് അവരുടെ സീറ്റിൽ സുഖമായി ഇരിക്കാൻ കഴിയുന്നില്ല, സാധാരണക്കാരൻ തറയിൽ യാത്ര ചെയ്യാനും ടോയ്‌ലറ്റുകളിൽ ഒളിക്കാനും നിർബന്ധിതരാകുന്നു. ടിക്കറ്റ് ഉറപ്പിച്ചവർ പോലും അസൗകര്യം നേരിടുന്നുണ്ടെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു. റെയിൽവേയെ മോശം രീതിയില്‍ കാണിച്ച്‌ തങ്ങളുടെ സുഹൃത്തുക്കൾക്ക് വിൽക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കഴിഞ്ഞ ഒരു ദശകത്തിൽ ഇന്ത്യൻ റെയിൽവേയെ നവീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരിവർത്തന ശ്രമങ്ങളെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് കഴിഞ്ഞ മാസം ആദ്യം അഭിനന്ദിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ റെയിൽവെ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും വികസനത്തിന്‍റെ ശ്രദ്ധേയമായ വേഗതയിൽ പ്രവർത്തിക്കുന്നുണ്ടെന്നും വൈഷ്‌ണവ് ഊന്നിപ്പറഞ്ഞു.

രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റിയും കാര്യക്ഷമതയും വർധിപ്പിച്ചുകൊണ്ട് റെയിൽവേ പുതിയ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും സ്ഥിരമായ വേഗതയിൽ അവതരിപ്പിക്കുന്നത് തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേയ്ക്ക് മൊത്തം 2.52 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അശ്വിനി വൈഷ്‌ണവ് ചൂണ്ടിക്കാട്ടി.

Also Read: ഭരണഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ല, ഇന്ത്യ സഖ്യം പോരാടും; രാഹുല്‍ ഗാന്ധി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.