ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഭരണഘടനയുടെ പകർപ്പുമായാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. റായ്ബറേലിയിൽ നിന്നുള്ള പാർലമെന്‍റ് അംഗമായാണ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ സത്യപ്രതിജ്ഞ ചെയ്‌തത്.
18-ാം ലോക്‌സഭയുടെ ഉദ്ഘാടന സമ്മേളന ദിനമായ തിങ്കളാഴ്‌ച (ജൂണ്‍ 24) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 262 എംപിമാർ സത്യപ്രതിജ്ഞ ചെയ്‌ത ശേഷമാണ് രാഹുൽ ഗാന്ധി അടക്കമുള്ള മറ്റ് എംപിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചടങ്ങ് വേദിക്ക് സമീപമെത്തിയപ്പോൾ രാഹുൽ ഗാന്ധി ഭരണഘടനയുടെ പകർപ്പ് പ്രദർശിപ്പിച്ചു.
To protect the Constitution is the duty of every patriotic Indian.
— Rahul Gandhi (@RahulGandhi) June 25, 2024
We will fulfill this duty in full measure. pic.twitter.com/8O1JA24cBa
'ഞാൻ, രാഹുൽ ഗാന്ധി... ജനസഭയിലെ അംഗമായി തെരഞ്ഞെടുക്കപ്പെട്ട താന്‍ ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ഉയർത്തിപ്പിടിക്കും. നിയമപ്രകാരം ഇന്ത്യൻ ഭരണഘടനയോടുള്ള യഥാർഥ വിശ്വാസവും വിധേയത്വവും പുലർത്തും. ഞാൻ ഏറ്റെടുക്കുന്ന ചുമതല വിശ്വസ്‌തതയോടെ നിർവഹിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. ജയ് ഹിന്ദ്, ജയ് സംവിധാൻ' എന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സത്യപ്രതിജ്ഞയുടെ വീഡിയോ കോൺഗ്രസ് പാർട്ടിയുടെ എക്‌സിൽ പോസ്‌റ്റ് ചെയ്‌തു.