ETV Bharat / bharat

'നിയമസഹായം നല്‍കും, ഒപ്പമുണ്ട്': കെജ്‌രിവാളിന്‍റെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി - Rahul Gandhi Meet Kejriwal Family

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ കെജ്‌രിവാളിനെ ഇന്നലെയായിരുന്നു ഇഡി അറസ്‌റ്റ്‌ ചെയ്‌തത്‌.

RAHUL GANDHI  RAHUL GANDHI MEET KEJRIWAL FAMILY  OFFER LEGAL ASSISTANCE  KEJRIWAL ED ARREST
Rahul Gandhi
author img

By ETV Bharat Kerala Team

Published : Mar 22, 2024, 9:25 AM IST

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റ് അറസ്‌റ്റ്‌ ചെയ്‌തതിനെത്തുടർന്ന് അരവിന്ദ് കെജ്‌രിവാളിന്‍റെ കുടുംബത്തെ സന്ദർശിച്ച് കോണ്‍ഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. കൂടാതെ തന്‍റെയും കോണ്‍ഗ്രസിന്‍റെയും മഹത്തായ പിന്തുണ കുടുംബത്തിന് ഉറപ്പുനൽകിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു (Rahul Gandhi To Meet Kejriwal's Family To Offer Legal Assistance).

കൂടുതൽ നിയമസഹായം വാഗ്‌ദാനം ചെയ്യുന്നതിനായി രാഹുൽ ഗാന്ധി ഇന്ന് കെജ്‌രിവാളിനെയോ അദ്ദേഹത്തിന്‍റെ കുടുംബത്തെയോ കാണാൻ ശ്രമിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ കെജ്‌രിവാളിനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൽ നിന്നുള്ള സംഘം ഇന്നലെ കെജ്‌രിവാളിൻ്റെ വസതിയിലെത്തിയിരുന്നു.

നാടകീയമായ സാഹചര്യങ്ങൾക്കിടയിലാണ് കെജ്‌രിവാളിൻ്റെ വസതിയിൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്‌ത്‌ പിന്നീട് ഏജൻസിയുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോയത്. ഒരു മെഡിക്കൽ സംഘവും ഇഡി ഓഫിസിലെത്തിയിരുന്നു. അതേസമയം അറസ്‌റ്റിനെ തുടർന്ന് എഎപി പ്രവർത്തകരും മറ്റ്‌ നേതാക്കളും കെജ്‌രിവാളിന് പിന്തുണ നൽകിയിരുന്നു.

ഇന്ത്യ മുന്നണിയിലെ നേതാക്കളും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഡൽഹി മുഖ്യമന്ത്രിക്കെതിരായ ഇഡിയുടെ നടപടികൾക്ക് ബിജെപി നേതാക്കൾ പിന്തുണ നൽകുകയും സത്യം ജയിക്കണം എന്ന് ഊന്നിപ്പറയുകയും ചെയ്‌തു.

അതിഷിയുടെ വിമർശനം: രണ്ട് പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ അറസ്‌റ്റും കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതും ചൂണ്ടിക്കാട്ടി ഡൽഹി മന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ അതിഷി വ്യാഴാഴ്‌ച പ്രതികരിച്ചിരുന്നു.

ബിജെപിയോട് ഇഡിക്ക് പിന്നിൽ നിന്ന് രാഷ്ട്രീയം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യവിരുദ്ധമായ മാർഗങ്ങളിലൂടെ തെരഞ്ഞെടുപ്പിൽ വിജയിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിക്കുകയും തങ്ങളുടെ രാഷ്ട്രീയ അജണ്ടയ്ക്കുള്ള ഉപകരണമോ ആയുധമോ ആയി ഇഡിയെ ഉപയോഗിക്കുന്നതിന് പകരം ന്യായമായ രാഷ്ട്രീയ മത്സരത്തിൽ ഏർപ്പെടാനും ബിജെപിയോട് അഭ്യർഥിച്ചു.

ഇന്ന് ബിജെപി ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ജയിലിലടക്കുകയും കൂടാതെ ഇപ്പോൾ കേജ്‌രിവാളിനെ അറസ്‌റ്റ്‌ ചെയ്‌ത് ഒരു പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് തന്നെ മരവിപ്പിച്ചെന്നും അവര്‍ ആരോപിച്ചു.

ALSO READ:കെജ്‌രിവാളിൻ്റെ അറസ്‌റ്റ്; രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ ആം ആദ്‌മി പാര്‍ട്ടി, ഇന്ത്യ മുന്നണിക്ക് ക്ഷണം - AAP Announces Nationwide Protest

തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി ആഗ്രഹിക്കുന്നത് ഇങ്ങനെയാണ്. നിങ്ങൾക്ക് പോരാടണമെങ്കിൽ രാഷ്ട്രീയ വേദിയിലും തെരഞ്ഞെടുപ്പ് രംഗത്തും പോരാടൂ എന്നാണ് തനിക്ക് ബിജെപിയോട് പറയാനുള്ളത്. ഇഡിക്ക് പിന്നിൽ ഒളിച്ച് നിന്ന് രാഷ്ട്രീയം ചെയ്യുന്നത് നിർത്തണമെന്നും അവര്‍ കൂട്ടിച്ചേർത്തു. ​​

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.