പ്രയാഗ്‌രാജ് : മിസ് ഇന്ത്യ പട്ടം നേടിയവരുടെ പട്ടികയില്‍ ദലിതരെയോ ആദിവാസികളെയോ ഒബിസി വിഭാഗത്തില്‍പ്പെട്ടവരെയോ താന്‍ കണ്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രയാഗ്‌രാജില്‍ ഒരു സമ്മേളനത്തിനിടെ ജാതി സെൻസസിന്‍റെ ആവശ്യകത വ്യക്തമാക്കവേയാണ് രാഹുല്‍ ഗാന്ധിയുടെ പരാമർശം. 90 ശതമാനം വരുന്ന ജനങ്ങളുടെ പങ്കാളിത്തമില്ലാതെ രാജ്യത്തിന് പ്രവർത്തിക്കാനാവില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
'മിസ് ഇന്ത്യ പട്ടം നേടിയവരുടെ ലിസ്റ്റ് ഞാൻ പരിശോധിച്ചു. ദലിത്, ആദിവാസി അല്ലെങ്കിൽ ഒബിസി സ്‌ത്രീകളെ പട്ടികയില്‍ എവിടെയും ഞാന്‍ കണ്ടില്ല. ചിലർ ക്രിക്കറ്റിനെക്കുറിച്ചോ ബോളിവുഡിനെക്കുറിച്ചോ സംസാരിച്ചേക്കാം. മാധ്യമങ്ങളിലെ മുൻനിര അവതാരകരില്‍ പോലും 90 ശതമാനം വരുന്ന ഈ ജനവിഭാഗമില്ല. മോദിജി ആലിംഗനം ചെയ്‌തു എന്നും നമ്മള്‍ സൂപ്പർ പവർ ആയിത്തീർന്നു എന്നുമൊക്കെ പലരും പറയുന്നുണ്ട്. 90 ശതമാനം വരുന്ന ജനവിഭാഗത്തിന് പ്രാതിനിധ്യം ഇല്ലെങ്കിൽ നമ്മള്‍ എങ്ങനെ സൂപ്പർ പവറാകും?- രാഹുല്‍ ഗാന്ധി ചോദിച്ചു.
ജാതി സെൻസസ് ആവശ്യപ്പെട്ട് രാജ്യത്തെ വിഭജിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ബിജെപി പറഞ്ഞേക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ, ബോളിവുഡ്, മിസ് ഇന്ത്യ എന്നിവിടങ്ങളിൽ ഈ 90 ശതമാനം വരുന്ന ജനവിഭാഗങ്ങളില്‍ എത്രപേർ ഉണ്ടെന്നാണ് ഞങ്ങൾക്ക് അറിയേണ്ടത്. 90 ശതമാനം പേർക്ക് ഇവിടെ പ്രാതിനിധ്യം ഇല്ല എന്ന് ഞാൻ പറയുന്നു. ഇത് പരിശോധിക്കപ്പെടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Not long ago, just 2 years back, a tribal girl from Chhattisgarh, Miss Riya Ekka, won the Miss India title.
— Pradeep Bhandari(प्रदीप भंडारी)🇮🇳 (@pradip103) August 25, 2024
Rahul Gandhi's plan is divisive and it's full of falsehood pic.twitter.com/vMJXGRwBwX
അതേ സമയം രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി നേതാക്കള്‍ രംഗത്ത് വന്നു. രാഹുൽ ഗാന്ധിയുടെ പരാമർശം വിഭജനപരവും വ്യാജവുമാണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
चौवन वर्ष की अधेड़ उम्र का व्यक्ति मिस इंडिया की लिस्ट खंगाल रहा है, ये समझ आता है। लेकिन उसमें जाति ढूंढ रहा है, ये समझ नहीं आता। ये बालक बुद्धि राहुल गांधी की घटिया सोच को दर्शाता है। एक तरह का perverse sexism जिसके अनुसार SC/ST/OBC समाज की लड़किया मिस इंडिया जैसे कॉम्पिटिशन… pic.twitter.com/DuQvnSIL27
— Amit Malviya (@amitmalviya) August 25, 2024
എക്‌സിൽ ഒരു കോൺഗ്രസ് പോസ്റ്റിനെ ടാഗ് ചെയ്‌തുകൊണ്ട്, ചിത്രങ്ങളിൽ എസ്‌സി, എസ്‌ടി അല്ലെങ്കിൽ ഒബിസി വിഭാഗത്തിൽ നിന്നുള്ള ഒരാളെ കണ്ടെത്താൻ നിങ്ങള്‍ക്ക് കഴിയുമോ എന്ന് ചോദ്യം ഉന്നയിച്ചുകൊണ്ടാണ് രാഹുലിന്‍റെ അഭിപ്രായങ്ങളോട് ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചത്. ബാലിശ ബുദ്ധിയുടെ രാഷ്‌ട്രീയം ഒരു വഞ്ചന ആണെന്നും അമിത് മാളവ്യ പറഞ്ഞു.
Now, He wants reservations in Miss India competitions, Films, sports! It is not only issue of " bal budhi", but people who cheer him are - equally responsible too!
— Kiren Rijiju (@KirenRijiju) August 25, 2024
बाल बुद्धि मनोरंजन के लिए अच्छी हो सकती है पर अपनी विभाजनकारी चालों में, हमारे पिछड़े समुदायों का मजाक न उड़ाएं। pic.twitter.com/9Vm7ITwMJX
ഇപ്പോൾ അദ്ദേഹത്തിന് മിസ് ഇന്ത്യ മത്സരങ്ങളിലും സിനിമകളിലും കായിക ഇനങ്ങളിലും സംവരണം വേണം എന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജുവിന്‍റെ പരിഹാസം.
Also Read : കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി; ഇഡിയേയും സിബിഐയേയും ബിജെപി രാഷ്‌ടീയ ആയുധമാക്കുന്നുവെന്ന് അതിഷി