ETV Bharat / bharat

രാഹുൽ ഗാന്ധി ഭ്രാന്തൻ, കോണ്‍ഗ്രസ് മുങ്ങുന്ന കപ്പൽ; രൂക്ഷ വിമർശനമുന്നയിച്ച് ആചാര്യ പ്രമോദ് കൃഷ്‌ണം - Acharya Pramod Krishnam

അച്ചടക്കലംഘനവും പാര്‍ട്ടിക്കെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങളുന്നയിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ആചാര്യ പ്രമോദ് കൃഷ്‌ണമിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.

Acharya Pramod Krishnam  Rahul Gandhi  രാഹുൽ ഗാന്ധി ഭ്രാന്തൻ  ആചാര്യ പ്രമോദ് കൃഷ്‌ണം
Acharya Pramod Krishnam
author img

By ETV Bharat Kerala Team

Published : Mar 10, 2024, 9:20 PM IST

സംഭാൽ (ഉത്തർപ്രദേശ്‌): കോണ്‍ഗ്രസ്‌ എംപി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കോണ്‍ഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട നേതാവ് ആചാര്യ പ്രമോദ് കൃഷ്‌ണം. രാഹുൽ ഗാന്ധിയെ ഭ്രാന്തനെന്ന് വിളിക്കുകയും അദ്ദേഹം പാർട്ടിയിൽ ഉള്ളിടത്തോളം കോൺഗ്രസിനെ രക്ഷിക്കാൻ കഴിയില്ലെന്നും കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്നും അദ്ദേഹം ആരോപിച്ചു (Rahul Gandhi Mad Person, Congress Sinking Ship,' Says Acharya Pramod Krishnam).

ഒരു ഭ്രാന്തന് എന്തും പറയാം, ഭ്രാന്ത്‌ പിടിച്ച കുട്ടിക്ക് എന്തും പറയാം, ഭ്രാന്തനോ കുട്ടിയോ പറയുന്നത് ആരും ഗൗരവമായി എടുക്കേണ്ടതില്ലെന്നും രാഹുൽഗാന്ധിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം ഞായറാഴ്‌ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം ഫെബ്രുവരിയിൽ അച്ചടക്കമില്ലായ്‌മയുടെ പേരിൽ ആചാര്യയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. പാർട്ടിക്കെതിരായ അച്ചടക്കമില്ലായ്‌മയുടെയും ആവർത്തിച്ചുള്ള വിമർശനങ്ങളുടെയും പരാതികൾ കണക്കിലെടുത്താണ് പ്രമോദ് കൃഷ്‌ണനെ കോണ്‍ഗ്രസിൽ നിന്നും ആറ് വർഷത്തേക്ക് പുറത്താക്കാൻ ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചത്.

പുറത്താക്കൽ നടപടിയിൽ കോൺഗ്രസ് അധ്യക്ഷന്‍ അംഗീകാരം നൽകിയതായി പാർട്ടി അറിയിച്ചിരുന്നു. കോൺഗ്രസ് പാർട്ടിയുടെ നാശത്തിന് ഒരാൾ മാത്രമാണ് ഉത്തരവാദി. അദ്ദേഹത്തിന്‍റെ പേര് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി കോൺഗ്രസിൽ ഉള്ളിടത്തോളം കാലം ആർക്കും പാർട്ടിയെ രക്ഷിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രിയങ്ക ഗാന്ധി തൻ്റെ നിലനിൽപ്പിനായി പോരാടുകയാണ്. പാർട്ടിക്കുള്ളിൽ പ്രിയങ്കയെയും ബഹുമാനിക്കുന്നില്ല. അവർക്ക് ഒരു ഉത്തരവാദിത്തവും നൽകിയിട്ടില്ല. അതേസമയം അവർ കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും ജനപ്രിയ നേതാവാണെന്നും പ്രിയങ്കയെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.

നരേന്ദ്ര മോദിക്ക് അനുകൂലമായി രാജ്യത്തിന്‍റെ മാനസികാവസ്ഥ മനസ്സിലാക്കിയതിനാലാണ് തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുന്ന മായാവതി അങ്ങനെ ചെയ്യുന്നതെന്നും ആചാര്യ പറഞ്ഞു. എല്ലാ കള്ളന്മാരും ഒത്തുചേർന്ന് ഒരു തഗ് ബോണ്ട് രൂപീകരിച്ചു. അതിൽ എല്ലാവരും പരസ്‌പരം പുറകിൽ നിന്ന് കുത്തുന്നു. രാജ്യത്തെ ജനങ്ങൾ മോദിജിക്കൊപ്പമാണെന്നും ഈ മാനസികാവസ്ഥ മായാവതി മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആരും കയറാൻ ആഗ്രഹിക്കാത്ത മുങ്ങുന്ന കപ്പലെന്നാണ് അദ്ദേഹം കോൺഗ്രസിനെ വിശേഷിപ്പിച്ചത്. ആരാണ് മുങ്ങുന്ന കപ്പലിൽ തുടരാൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസ് മുങ്ങുന്ന കപ്പലാണ്. അതിന്‍റെ ക്യാപ്റ്റൻ രാഹുൽ ഗാന്ധിയാണ്. പാർട്ടിയിൽ എല്ലാവരും ശ്വാസം മുട്ടുകയാണ്. മുതിർന്ന നേതാക്കളെ രാഹുൽ ഗാന്ധിയുടെ സേവകർ അപമാനിക്കുന്നെന്നും കോൺഗ്രസ് പാർട്ടിയെ ഇപ്പോൾ ഭരിക്കുന്നത് രാഹുലിന്‍റെ സേവകരാണെന്നും ആചാര്യ വിമശിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.