ETV Bharat / bharat

'പ്രതിപക്ഷത്തിന്‍റേത് ജനങ്ങളുടെ ശബ്‌ദം, അടിച്ചമര്‍ത്തില്ലെന്ന് പ്രതീക്ഷിക്കുന്നു': രാഹുല്‍ ഗാന്ധി - Rahul Gandhi About Speaker Election

author img

By ETV Bharat Kerala Team

Published : Jun 26, 2024, 7:20 PM IST

ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്‍റെ ശബ്‌ദം കേള്‍ക്കാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. സ്‌പീക്കര്‍ ഓം ബിര്‍ളയെ രാഹുല്‍ അഭിനന്ദിച്ചു. പ്രതിപക്ഷത്തോടും ഭരണപക്ഷത്തോടും ഒരേ രീതിയിൽ പെരുമാറണമെന്ന് ഡിഎംകെ നേതാവ്.

ലോക്‌സഭ സ്‌പീക്കര്‍ ഓം ബിർള  ലോക്‌സഭ സ്‌പീക്കര്‍ തെരഞ്ഞെടുപ്പ്  LOK SABHA SPEAKER ELECTION  Rahul Gandhi About LS Speaker
ഓം ബിർള, രാഹുല്‍ ഗാന്ധി (ETV Bharat)

ന്യൂഡൽഹി: ലോക്‌സഭയില്‍ ജനങ്ങളുടെ ശബ്‌ദം ഉയരാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രണ്ടാം തവണയും ലോക്‌സഭ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ അഭിനന്ദിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ എംപിമാരെ സസ്പെന്‍ഡ് ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അഖിലേഷ് യാദവും പറഞ്ഞു.

സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ബിർളയെ രാഹുല്‍ ഗാന്ധി അടുത്ത് ചെന്ന് അഭിനന്ദിച്ചു.'നിങ്ങളുടെ വിജയകരമായ തെരഞ്ഞെടുപ്പിന് നിങ്ങളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യ സഖ്യത്തിലെ മുഴുവൻ പേര്‍ക്കും വേണ്ടി ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു'വെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്കും പാർലമെൻ്ററി കാര്യമന്ത്രി കിരൺ റിജിജുവിനും ഒപ്പം പുതിയ സ്‌പീക്കറെ ചെയറിലേക്ക് നയിക്കുകയും ചെയ്‌തു.

കഴിഞ്ഞ ലോക്‌സഭ കാര്യക്ഷമമായി നടന്നുവെന്ന സർക്കാരിൻ്റെ അവകാശവാദത്തെ പിന്തളളിയ രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തെ നിശബ്‌ദരാക്കി സഭ നടത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് പറഞ്ഞു. സഭ എത്ര കാര്യക്ഷമമായി നടക്കുന്നു എന്നതല്ല ജനങ്ങളുടെ ശബ്‌ദം എത്രത്തോളം സഭയിൽ കേൾക്കാൻ അനുവദിച്ചു എന്നതിലാണ് കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഭ എപ്പോഴും നന്നായി പ്രവർത്തിക്കണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. ഇതിന് വിശ്വാസത്തോടെയുളള സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് രാഷ്ട്രീയ അധികാരമുണ്ട്. എന്നാൽ പ്രതിപക്ഷം പ്രതിനിധീകരിക്കുന്നതും ഇന്ത്യൻ ജനതയുടെ ശബ്‌ദം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഭയുടെ അന്തസിന് കോട്ടം തട്ടുന്ന തരത്തിൽ എംപിമാരെ സസ്‌പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ ഇത്തവണ ഉണ്ടാകില്ലെന്ന പ്രതീക്ഷ അഖിലേഷ് യാദവും പങ്കുവച്ചു. സഭയിലെ മൂന്നാമത്തെ വലിയ കക്ഷിയായ സമാജ്‌വാദി പാർട്ടി നേതാവാണ് അഖിലേഷ് യാദവ്. 'നിങ്ങൾ വിവേചനമില്ലാതെ മുന്നോട്ട് പോകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സ്‌പീക്കർ എന്ന നിലയിൽ നിങ്ങൾ എല്ലാ പാർട്ടികൾക്കും തുല്യ അവസരവും ബഹുമാനവും നൽകുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. നിഷ്‌പക്ഷത ഈ പദവിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

17-ാം ലോക്‌സഭയിൽ എംപിമാരെ സസ്പെൻഡ് ചെയ്‌തത് പോലുളള നടപടികള്‍ ആഗ്രഹിക്കുന്നില്ലെന്ന് ടിഎംസി നേതാവ് സുദീപ് ബന്ദ്യോപാധ്യായ പറഞ്ഞു. പ്രതിപക്ഷത്തോടും ഭരണപക്ഷത്തോടും ഒരേ രീതിയിൽ പെരുമാറണമെന്ന് ഡിഎംകെയുടെ ടിആർ ബാലുവും സ്‌പീക്കറെ ഓർമിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എംപി അമ്രാം, ശിവസേന നേതാവ് അരവിന്ദ് സാവന്ത്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എംപി സുപ്രിയ സുലെ, ആർഎസ്‌പി എംപി എൻകെ പ്രേംചന്ദ്രൻ എന്നിവരും പ്രതിപക്ഷത്തിൻ്റെ ശബ്‌ദം തകർക്കപ്പെടില്ലെന്ന പ്രതീക്ഷ പങ്കുവച്ചു.

Also Read: വീണ്ടും സഭ നയിക്കാന്‍ ഓം ബിര്‍ള; പുതിയ അംഗങ്ങള്‍ക്ക് പ്രചോദനമെന്ന് മോദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.