ETV Bharat / bharat

അമൂല്യ രത്നങ്ങളും സ്വര്‍ണവും…?; നാല് ദശാബ്‌ദങ്ങള്‍ക്ക് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ 'രത്ന ഭണ്ഡാരം' തുറന്നു - Puri Jagannath Temple Ratna Bhandar

1978ലാണ് 'രത്ന ഭണ്ഡാർ' അവസാനമായി തുറന്നത്. ട്രഷറിയിലെ വസ്‌തുക്കൾ എന്തൊക്കെയെന്ന് അറിയുമോ?

RATNA BHANDAR REOPENS  പുരി ജഗന്നാഥ ക്ഷേത്രം രത്ന ഭണ്ഡാർ  WHATS INSIDE RATNA BHANDAR  PURI JAGANNATH TEMPLE NEWS
The 12th-century Jagannath temple in Puri (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 14, 2024, 6:03 PM IST

ഭുവനേശ്വര്‍: പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട, അതിപ്രശസ്‌തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരമായ 'രത്ന ഭണ്ഡാർ' 46 വർഷത്തിന് ശേഷം വീണ്ടും തുറന്നു. ഞായറാഴ്‌ചയാണ് (ജൂലൈ 14) ഭണ്ഡാരം തുറന്നത്. വിലപിടിപ്പുള്ള വസ്‌തുക്കളുടെ ശേഖരണത്തിനും അറ്റകുറ്റപ്പണികൾക്കുമായാണ് 1978ന് ശേഷം ആദ്യമായി 'രത്ന ഭണ്ഡാർ' തുറന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഉച്ചയ്‌ക്ക് 1.28നാണ് ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരം തുറന്നത്. ട്രഷറിയിലെ വിലപിടിപ്പുള്ള വസ്‌തുക്കളുടെ ഇൻവെൻ്ററി മേൽനോട്ടം വഹിക്കാൻ നേരത്തെ സംസ്ഥാന സർക്കാർ ഒരു സമിതി രൂപീകരിച്ചിരുന്നു. ജസ്റ്റിസ് ബിശ്വനാഥ് രഥ് ആയിരുന്നു ഈ സമിതിയുടെ അധ്യക്ഷൻ. പുരിയിൽ ചേർന്ന സമിതി യോഗത്തിലാണ് ഭണ്ഡാരം തുറക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി സമിതി അംഗങ്ങൾ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. ആചാരപ്രകാരമായിരുന്നു ഭണ്ഡാരം വീണ്ടും തുറന്നതെന്ന് അധികൃതർ അറിയിച്ചു. 'നിങ്ങളുടെ ആഗ്രഹപ്രകാരം ജഗന്നാഥ ക്ഷേത്രങ്ങളുടെ നാല് കവാടങ്ങൾ നേരത്തെ തുറന്നിരുന്നു. ഇന്ന്, നിങ്ങളുടെ ആഗ്രഹപ്രകാരം, 46 വർഷത്തിന് ശേഷം മഹത്തായ ലക്ഷ്യത്തിനായി രത്നഭണ്ഡാരം തുറന്നിരിക്കുന്നു' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസ് എക്‌സില്‍ കുറിച്ചത്.

ശ്രീ ജഗന്നാഥ ക്ഷേത്ര അഡ്‌മിനിസ്‌ട്രേഷൻ (എസ്ജെടിഎ) ചീഫ് അഡ്‌മിനിസ്‌ട്രേറ്റർ അരബിന്ദ പാധി ഉൾപ്പടെയുള്ള കമ്മിറ്റി അംഗങ്ങൾ ട്രഷറി സന്ദർശിക്കാനുണ്ട്. വിലപിടിപ്പുള്ള വസ്‌തുക്കൾ താത്കാലികമായി സൂക്ഷിക്കുന്ന സ്ഥലം നേരത്തെ ക്ഷേത്രം അധികൃതർ കണ്ടെത്തിയിരുന്നു. അതേസമയം, രത്‌ന ഭണ്ഡാരം വീണ്ടും തുറക്കുന്നതിനുള്ള അനുമതി തേടുന്ന 'അഗ്‌ന്യ' ചടങ്ങ് രാവിലെ തന്നെ പൂർത്തിയായിരുന്നു.

ഉച്ചയ്‌ക്ക് 12 മണിയോടെയാണ് കമ്മറ്റി അംഗങ്ങൾ ഭണ്ഡാരം വീണ്ടും തുറക്കാനായി എത്തിയതെന്നും പരമ്പരാഗത വസ്‌ത്രം ധരിച്ചാണ് ഇവർ ക്ഷേത്രത്തിൽ പ്രവേശിച്ചതെന്നും സമിതിയിലെ മറ്റൊരു അംഗം സിബി കെ മൊഹന്തി പറഞ്ഞു. രാവിലെ, ജഗന്നാഥ ഭഗവാൻ്റെ മുമ്പാകെ ജസ്‌റ്റിസ് രഥും പാധിയും ജോലികൾ സുഗമമായി പൂർത്തീകരിക്കുന്നതിനായി പ്രാർഥന നടത്തി. മുഴുവൻ പ്രക്രിയക്കും സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ (എസ്ഒപി) ഉണ്ടാക്കിയിട്ടുണ്ടെന്ന് പാധി പറഞ്ഞു.

'മൂന്ന് എസ്ഒപികൾ ഉണ്ടാക്കിയിട്ടുണ്ട്. ഒന്ന് രത്‌ന ഭണ്ഡർ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ടതാണ്, രണ്ടാമത്തേത് താൽക്കാലിക രത്‌ന ഭണ്ഡറിൻ്റെ മാനേജ്‌മെൻ്റിനായി, മൂന്നാമത്തേത് വിലപിടിപ്പുള്ള വസ്‌തുക്കളുടെ ഇൻവെൻ്ററിയുമായി ബന്ധപ്പെട്ടതാണ്' എന്നും അദ്ദേഹം പറഞ്ഞു.

അമൂല്യ വസ്‌തുക്കള്‍ പട്ടികപ്പെടുത്തുന്ന ജോലികള്‍ ഇന്ന് ആരംഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം മൂല്യനിർണയക്കാർ, സ്വർണപ്പണിക്കാർ, മറ്റ് വിദഗ്‌ധർ എന്നിവരുടെ പങ്കാളിത്തത്തിലാകും ഈ പ്രവര്‍ത്തികള്‍ നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രത്ന ഭണ്ഡറിലെ വിലപിടിപ്പുള്ള വസ്‌തുക്കളുടെ ഡിജിറ്റൽ കാറ്റലോഗ് തയ്യാറാക്കാൻ സർക്കാർ തീരുമാനിച്ചതായി മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.

അറ്റകുറ്റപ്പണികൾക്കായി സ്‌ച്രക്‌ചറൽ എഞ്ചിനീയർമാർ, മെക്കാനിക്കൽ എഞ്ചിനീയർമാർ, സിവിൽ എഞ്ചിനീയർമാർ എന്നിവർ രത്‌ന ഭണ്ഡാർ പരിശോധിച്ചതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സൂപ്രണ്ട് ഡി ബി ഗദനായക് പറഞ്ഞു. ഒഡിഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ODRAF) ഉദ്യോഗസ്ഥർ രത്ന ഭണ്ഡറിനുള്ളിൽ സ്ഥാപിക്കുന്ന വിളക്കുകളുമായി ക്ഷേത്രത്തിൽ എത്തിയിരുന്നു.

ഭണ്ഡാരത്തിനുള്ളിൽ പാമ്പുകളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സംസ്ഥാന സർക്കാരിൻ്റെ നിർദേശപ്രകാരമാണ് തങ്ങൾ ഇവിടെ എത്തിയിരിക്കുന്നതെന്ന് സ്‌നേക്ക് ഹെൽപ്പ് ലൈൻ അംഗം പ്രതികരിച്ചു. പാമ്പ് പിടിക്കുന്നവരുടെ രണ്ട് ടീമുകൾ ക്ഷേത്രത്തിനകത്തും മറ്റൊന്ന് പുറത്തും ഉണ്ടായിരിക്കും. തങ്ങൾ ഭരണകൂടത്തിൻ്റെ എല്ലാ നിർദേശങ്ങളും പാലിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ALSO READ: പുരി ജഗന്നാഥ ക്ഷേത്ര ദര്‍ശനത്തിനെത്തി രാഷ്‌ട്രപതി ദ്രൗപതി മുര്‍മു- വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.