ETV Bharat / bharat

പഞ്ചാബ് മദ്യദുരന്തം: മരണം 8 ആയി, 12 പേർ ചികിത്സയിൽ; 4 പേരെ അറസ്‌റ്റ് ചെയ്‌ത് പൊലീസ് - Punjab Hooch tragedy

author img

By ETV Bharat Kerala Team

Published : Mar 22, 2024, 7:49 AM IST

വ്യാജമദ്യം കഴിച്ച സംഭവത്തിൽ 12 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.

PUNJAB SPURIOUS LIQUOR  8 DEAD CONSUMING SPURIOUS LIQUOR  FOUR ARRESTED IN SPURIOUS LIQUOR  SANGRUR SPURIOUS LIQUOR
SPURIOUS LIQUOR

സംഗ്രൂർ : പഞ്ചാബിൽ വ്യാജമദ്യ ദുരന്തത്തില്‍ മരണം 8 ആയി. 12 പേർ നിലവില്‍ ചികിത്സയിൽ ആണ്. സംഭവത്തിൽ പഞ്ചാബിലെ സംഗ്രൂരിൽ അനധികൃത മദ്യം വിറ്റതിന് നാല് പേരെ അറസ്‌റ്റ്‌ ചെയ്‌തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഗുജ്‌റാൻ ഗ്രാമത്തിൽ നിന്നുള്ള സുഖ്‌വീന്ദർ എന്ന സുഖി, മൻപ്രീത് എന്ന മന്നി, ഉംരെവാൾ ഗ്രാമത്തിൽ നിന്നുള്ള ഗുലാൽ സിങ്, വില്ലേജ് തായ്‌പൂർ സ്വദേശി ഹർമൻപ്രീത് സിങ് എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞു (8 People Died And 12 Others Undergoing Treatment In After Consuming Spurious Liquor).

'ഇന്നലെ (മാര്‍ച്ച് 21) രാവിലെ നിരവധി ആളുകൾക്ക് അസുഖമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഉടൻ തന്നെ പ്രാദേശിക ഭരണകൂടവും പൊലീസ് സംഘവും ഗ്രാമത്തിലെത്തി. മദ്യപിച്ചവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാാൽ നിർഭാഗ്യവശാൽ, 8 പേർ മരിച്ചു, 12 പേർ ചികിത്സയിലാണെ'ന്ന് സ്പെഷ്യൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് (ക്രമസമാധാനം) അർപിത് ശുക്ല പറഞ്ഞു.

സംഭവത്തിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു. സംഗ്രൂർ ഡെപ്യൂട്ടി കമ്മിഷണർ മജിസ്‌റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടെന്നും അത് എസ്‌ഡിഎമ്മിൻ്റെ നേതൃത്വത്തിൽ നടക്കുന്നെന്നും റിപ്പോർട്ട് ഉടൻ തങ്ങൾക്ക് സമർപ്പിക്കുമെന്നും ഡിജിപി പറഞ്ഞു.

ഹർമൻപ്രീത് സിങ്ങിന്‍റെ വസതിയിൽ നടത്തിയ റെയ്‌ഡിൽ വന്‍തോതിൽ എത്തനോൾ, പാക്കേജിങ് മെഷീനുകൾ, ഒഴിഞ്ഞ കുപ്പികൾ, തൊപ്പികൾ, വിവിധ ബ്രാൻഡുകളുടെ മദ്യത്തിൻ്റെ ലേബലുകൾ എന്നിവ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.