ETV Bharat / bharat

ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുടെ 'രാമ ചിലുക' ഹൈദരാബാദില്‍ പ്രകാശിപ്പിച്ചു - PS Sreedharan Pillai Book Launched

author img

By ETV Bharat Kerala Team

Published : Jun 30, 2024, 4:52 PM IST

Updated : Jun 30, 2024, 5:56 PM IST

ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള രചിച്ച 'തത്ത വരാതിരിക്കില്ല' എന്ന കഥ സമാഹാരത്തിന്‍റെ തെലുങ്ക് വിവർത്തനം 'രാമ ചിലുക' ഹൈദരാബാദില്‍ പത്മശ്രീ കൊനകലൂരി ഇനാക് പ്രകാശിപ്പിച്ചു.

PS SREEDHARAN PILLAI BOOK  GOA GOVERNOR  ശ്രീധരൻ പിള്ളയുടെ പുസ്‌തകം  ശ്രീധരൻ പിള്ള പുസ്‌തക പ്രകാശനം
PS Sreedharan Pillai (ETV Bharat)

ശ്രീധരൻ പിള്ളയുടെ പുസ്‌തകത്തിന്‍റെ തെലുഗു പതിപ്പ് ഹൈദരാബാദില്‍ പ്രകാശിപ്പിച്ചു (ETV Bharat)

ഹൈദരാബാദ്: ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള രചിച്ച 'തത്ത വരാതിരിക്കില്ല' എന്ന കഥ സമാഹാരത്തിന്‍റെ തെലുങ്ക് വിവർത്തനം 'രാമ ചിലുക' ഹൈദരാബാദില്‍ പ്രകാശിപ്പിച്ചു. യഥാർഥ സംഭവങ്ങൾ കൂടി സംയോജിപ്പിച്ച് എഴുതിയ കഥ സമാഹാരം തെലുഗു സാഹിത്യകാരന്‍ പത്മശ്രീ കൊനകലൂരി ഇനാക് ഹൈദരാബാദിലെ രാജ്ഭവനിൽ വച്ച് പ്രകാശനം ചെയ്‌തു.

തെലങ്കാന ഗവർണർ സിപി രാധാകൃഷ്‌ണൻ ചടങ്ങില്‍ മുഖ്യാതിഥിയായി. പ്രശസ്‌ത കവി ശിവ റെഡ്ഡി, മുൻ എംഎൽസി രാമചന്ദ്ര റാവു എന്നിവരും പുസ്‌തക പ്രകാശനത്തില്‍ പങ്കെടുത്തു. എൽ ആർ സ്വാമിയാണ് കഥകള്‍ തെലുങ്കിലേക്ക് വിവർത്തനം ചെയ്‌തത്.

'കുടുംബ പാരമ്പര്യത്താൽ ബന്ധിതയായ സ്‌ത്രീയുടെ കഥ, സോഷ്യൽ മീഡിയക്ക് അടിമയായ കൊച്ചുമകനുമായി മുത്തച്‌ഛൻ നടത്തുന്ന സംഭാഷണം തുടങ്ങി ഓരോ കഥയിലും ഇന്നത്തെ സമൂഹത്തിലെ സാഹചര്യങ്ങളാണ് പ്രതിപാദിക്കുന്നത്. പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധികളും ഓരോ കഥാപാത്രങ്ങളിലൂടെ തന്നെ പറഞ്ഞുവെക്കുന്നു.'- കൊനകലൂരി ഇനാക്ക് പറഞ്ഞു.

മനുഷ്യ ജീവിതം വളരെ അടുത്ത് നിന്ന് കണ്ടാണ് ശ്രീധരൻ ഈ കഥകൾ എഴുതിയതെന്ന് കവി ശിവ റെഡ്ഡി പറഞ്ഞു. താന്‍ ഇതുവരെ 200 പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ടെന്നും സംവിധാനങ്ങളുടെ തകർച്ചയെക്കുറിച്ചും നിയമവും ഭരണഘടനയും ജനങ്ങള്‍ക്ക് മനസ്സിലാക്കാൻ കഴിയുന്ന പുസ്‌തകങ്ങളും താന്‍ രചിച്ചിട്ടുണ്ടെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.

എതിര്‍പ്പുകള്‍ പ്രകടിപ്പിക്കാനാവുക എന്നതാണ് ജനാധിപത്യത്തിന്‍റെ അടിസ്ഥാനമെന്നും എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ശത്രുവായി കാണുന്നതിന് പകരം ബഹുമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ ജീവിതത്തില്‍ ഈ നിലപാട് പ്രാവര്‍ത്തികമാക്കിയത് കൊണ്ടാണ് കേരളത്തില്‍ ബിജെപി പ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ ജനപ്രിയനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേരെ ജോസഫ് കന്നഡയിലേക്ക് മൊഴിമാറ്റിയ, ഇതേ പുസ്‌തകത്തിൻ്റെ കോപ്പിയും ചടങ്ങിൽ പ്രകാശനം ചെയ്‌തു.

Also Read : ടിപി വധക്കേസ് മുതൽ ഷുഹൈബ് വധക്കേസ് വരെ... സ്വർണ്ണക്കടത്തും ആയങ്കിയും, നികേഷ് കുമാറിന്‍റെ കടന്നുവരവും; കണ്ണൂർ സിപിഎമ്മിൽ സംഭവിക്കുന്നത് - CPM Politics in Kannur

Last Updated : Jun 30, 2024, 5:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.