നിവാരി(മധ്യപ്രദേശ്): വയനാട്ടില്‍ നിന്നും എംപിയായി വിജയിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി പ്രമുഖ ഹിന്ദു സന്യാസി സ്വാമി രാമഭദ്രാചാര്യ രംഗത്ത്. മധ്യപ്രദേശിലെ ഛത്രാപൂര്‍ ജില്ലയിലുള്ള ബാഗേശ്വര്‍ ധാമിലെ സന്യാസി ധീരേന്ദ്ര ശാസ്‌ത്രി സംഘടിപ്പിച്ച സനാതന്‍ ഹിന്ദു ഏകത പദയാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്‍റെ വിവാദ പരാമര്‍ശം.
കോണ്‍ഗ്രസിന്‍റെ കരങ്ങള്‍ രക്തം കൊണ്ട് നിറഞ്ഞെന്നും, വയനാട്ടില്‍ നിന്നുള്ള പ്രിയങ്കയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് നിരപരാധിയായ ഒരു പശുവിനെ വെടി വച്ച് കൊന്നു കൊണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഹിംസയെക്കുറിച്ച് സംസാരിക്കുന്നവരുടെ കീഴിലാണ് ഇത് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
रामराजा ओरछा के प्रांगण में पूज्य सद्गुरु भगवान की पावन उपस्थिति में पूज्य चिदानंद मुनि जी पूज्य मृदुलकान्त गोस्वामी जी पूज्य रामचंद्र दास के सानिध्य में अंतिम सत्र “सनातन एकता हिंदू पदयात्रा” का आज समापन हुआ…लाखो लोगो का जन सैलाब इस महाकुंभ का सहभागी बना pic.twitter.com/dZIZRyuJPJ
— Bageshwar Dham Sarkar (Official) (@bageshwardham) November 29, 2024
പ്രിയങ്കയുടെ മാധ്യമ ചുമതലയുള്ള ആളാണ് സന്തോഷം പങ്കുവയ്ക്കാന്‍ പശുവിനെ കൊന്നത്. അവര്‍ ഇനിയും വിജയിച്ചാല്‍ രാജ്യത്ത് പശുക്കളോ ഹിന്ദുക്കളോ അവശേഷിക്കില്ലെന്നും സ്വാമി പറഞ്ഞു. പക്ഷേ നാം അവരെ വിജയിക്കാന്‍ അനുവദിക്കരുത്. ആരെയും കുഴപ്പത്തിലാക്കില്ല, എന്നാല്‍ നമ്മളെ ആരെങ്കിലും കുഴപ്പത്തില്‍ ചാടിച്ചാല്‍ അവരെ വെറുതെ വിടുകയുമില്ല എന്നതാണ് നമ്മുടെ മുദ്രാവാക്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശുവിനെ വെടിവച്ച് കൊല്ലുന്ന വൈറലായ ദൃശ്യങ്ങള്‍ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. അതേസമയം പരാമര്‍ശിക്കപ്പെട്ട ദൃശ്യങ്ങളുടെ വിശ്വാസ്യത സ്ഥിരീകരിക്കാന്‍ ഇടിവി ഭാരതിന് കഴിഞ്ഞിട്ടില്ല.
ഹിന്ദു ഐക്യത്തിനുള്ള പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇതിന് പുറമെ പ്രീണനരാഷ്‌ട്രീയം, മതപരമായ സ്വത്വം എന്നിവയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. കശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഓരോ ഹിന്ദുവും ഐക്യത്തോടെ നിലകൊള്ളണം. നമ്മില്‍ ഭിന്നത പാടില്ല. ഇപ്പോള്‍ ശാന്തി മന്ത്രം എവിടെയുമില്ല. പകരം വിപ്ലവമെന്ന മുദ്രാവാക്യമാണ് എവിടെയും മുഴങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാഗേശ്വര്‍ ധാമില്‍ നിന്ന് ഈ മാസം 21നാണ് പദയാത്ര ആരംഭിച്ചത്. ഇന്നലെ ഓര്‍ച്ച ധാമില്‍ സമാപിച്ചു. ആയിരക്കണക്കിന് ഭക്തര്‍ ഘോഷയാത്രയില്‍ അണിനിരന്നു. നിരവധി ഹിന്ദു പുരോഹിതന്‍മാരും ബാഗേശ്വര്‍ ധാമിലെ പീതധീശ്വര്‍ ധീരേന്ദ്ര കൃഷ്‌ണ ശാസ്‌ത്രി അടക്കമുള്ള മതനേതാക്കളും യാത്രയില്‍ അണിചേര്‍ന്നു.
അയോധ്യ ഹനുമാന്‍ ക്ഷേത്രത്തിലെ സന്യാസി രാജേന്ദ്രദാസ്, ചലച്ചിത്ര താരം സഞ്ജയ് ദത്ത്, എംപി മനോജ് തിവാരി, കുണ്ട എംഎല്‍എ രാജ ഭയ്യ തുടങ്ങിയവരും യാത്രയില്‍ പങ്കെടുത്തു. 160 കിലോമീറ്റര്‍ നീണ്ട പദയാത്രയില്‍ രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സ്‌ത്രീകളും കുട്ടികളുമടക്കമുള്ള ഭക്തര്‍ പങ്കടുത്തു.