ETV Bharat / bharat

"എന്തുകൊണ്ട് സാധാരണക്കാരും കുട്ടികളും?" ; റിയാസി ഭീകരാക്രമണത്തെ അപലപിച്ച് പ്രിയങ്ക ചോപ്ര - PRIYANKA CHOPRA ON TERRORIST ATTACK - PRIYANKA CHOPRA ON TERRORIST ATTACK

ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിലെ ഭീകരാക്രമണത്തില്‍ തീർഥാടകർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി നടി പ്രിയങ്ക ചോപ്ര. നിരപരാധികളായ തീർഥാടകർക്ക് നേരെയുള്ള ഹീനമായ ആക്രമണം ഭയാനകമാണെന്ന് നടി പറഞ്ഞു.

KASHMIR PILGRIMS TERRORIST ATTACK  ജമ്മു കശ്‌മീർ ഭീകരാക്രമണം  ജമ്മു ഭീകരാക്രമണത്തിൽ അനുശോചനം  PRIYANKA CHOPRA CONDOLENCE
Priyanka Chopra (ETV Bharat)
author img

By ANI

Published : Jun 11, 2024, 11:58 AM IST

മുംബൈ: ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിലെ ശിവ് ഖോരി ക്ഷേത്രത്തിലേക്ക് തീർഥാടകരുമായി പോവുകയായിരുന്ന ബസിനുനേരെ ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ച് നടി പ്രിയങ്ക ചോപ്ര. ചൊവ്വാഴ്‌ച രാവിലെ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പ്രിയങ്ക ആക്രമണത്തെ അപലപിക്കുകയും ലോകമെമ്പാടും പ്രചരിക്കുന്ന വിദ്വേഷത്തെ ചോദ്യം ചെയ്യുകയും ചെയ്‌തു. സാധാരണക്കാരെയും കുട്ടികളെയും എന്തുകൊണ്ട് ആക്രമണത്തിന് ഇരയാക്കിയെന്ന് പ്രിയങ്ക ചോദിച്ചു.

"നിരപരാധികളായ തീർഥാടകർക്ക് നേരെയുള്ള ഈ ഹീനമായ ആക്രമണം ഭയാനകമാണ്. എന്തുകൊണ്ട് സാധാരണക്കാരെയും കുട്ടികളെയും ആക്രമണത്തിനിരയാക്കി?. ലോകമെമ്പാടും പ്രചരിപ്പിക്കുന്ന വിദ്വേഷത്തിന് സാക്ഷ്യം വഹിക്കാൻ ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടാണ്" ആക്രമണത്തെ അപലപിച്ചുകൊണ്ട് പ്രിയങ്ക ചോപ്ര പറഞ്ഞു.

പ്രിയങ്കയ്‌ക്ക് പുറമെ വരുൺ ധവാൻ, പരിനീതി ചോപ്ര, കങ്കണ റണാവത്ത്, റിതേഷ് ദേശ്‌മുഖ്, അനുപം ഖേർ തുടങ്ങിയവരും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. "റിയാസിയില്‍ നിരപരാധികളായ തീർഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഞാൻ തകർന്നിരിക്കുകയാണ്. പരേതരായവരുടെ ആത്മാക്കൾക്ക് വേണ്ടി ഞാൻ പ്രാർഥിക്കുന്നു. ഇരകളോടും അവരുടെ കുടുംബങ്ങളോടും എൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു"- വരുൺ ധവാൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിട്ടു.

"റിയാസിയിൽ നിന്നു വരുന്ന ചിത്രങ്ങൾ കണ്ട് എൻ്റെ ഹൃദയം തകർന്നു. മരിച്ചവരുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നു. ദൈവം അവർക്ക് ശക്തി നൽകട്ടെ, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ"- എന്നാണ് പരിനീതി ചോപ്ര എക്‌സിൽ കുറിച്ചിരിക്കുന്നത്.

ശിവ് ഖോരി ദേവാലയത്തിൽ നിന്ന് കത്രയിലേക്ക് തീർഥാടകരെ കയറ്റി വരികയായിരുന്ന വാഹനത്തിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ മരിക്കുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ആക്രമണത്തെ തുടർന്ന് നിയന്ത്രണം വിട്ട ബസ് തോട്ടിലേക്ക് മറിഞ്ഞു.

ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി ജമ്മു കശ്‌മീർ പൊലീസ് പറഞ്ഞു. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് 11 ടീമുകളെ രൂപീകരിച്ചിട്ടുണ്ട്.

Also Read: മതസ്‌തംഭത്തിന് നേരെ ആക്രമണം, ഛത്തീസ്‌ഗഡിൽ സത്നാമി വിഭാഗത്തിന്‍റെ പ്രതിഷേധം; വാഹനങ്ങള്‍ക്കും എസ്‌പി ഓഫിസ് കെട്ടിടത്തിനും തീയിട്ടു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.