ആന്ധ്രാപ്രദേശ്: അല്ലൂരി സീതാരാമരാജുവിലെ കോളജ് വിദ്യാര്‍ഥികള്‍ക്ക് അച്ചടക്കമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പലിന്‍റെ ക്രൂര മര്‍ദനം. കാലില്‍ നീരും വേദനയുമായി 50 വിദ്യാര്‍ഥികള്‍ ചികിത്സയില്‍. അച്ചടക്കമില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകന്‍ നിര്‍ബന്ധിച്ച് സിറ്റ് അപ്പ് എടുപ്പിക്കുകയായിരുന്നു. റമ്പച്ചോടവരത്തെ എപിആർ ഗേൾസ് ജൂനിയർ കോളജില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
വിദ്യാർഥികൾ തങ്ങൾ പറയുന്നത് കേൾക്കുന്നില്ലെന്ന് പറഞ്ഞാണ് പ്രിൻസിപ്പൽ പ്രസൂനയും അധ്യാപികയായ പിഡി കൃഷ്‌ണകുമാരിയും കുട്ടികളെ ശിക്ഷിച്ചത്. നാല് ദിവസമായി പ്രതിദിനം 100 മുതല്‍ 200 സിറ്റ് അപ്പുകളാണ് വിദ്യാര്‍ഥികളെ കൊണ്ട് എടുപ്പിച്ചത്. നാലാം ദിവസം ശിക്ഷ ആവര്‍ത്തിച്ചതോടെ 50 വിദ്യാര്‍ഥികള്‍ കാലുവേദന സഹിക്കാനാവാതെ തളര്‍ന്നുവീണു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് രക്ഷിതാക്കള്‍ കോളജിലെത്തി വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ നിലവില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് എംഎല്‍എ മിരിയാല ശിരിഷാദേവി പറഞ്ഞു. അച്ചടക്കത്തിൻ്റെ പേരിൽ വിദ്യാർഥിനികളെ ക്രൂരമായി ശിക്ഷിച്ചത് ഹീനമായ പ്രവൃത്തിയാണെന്നും എംഎൽഎ പറഞ്ഞു.