ETV Bharat / bharat

അയോധ്യയില്‍ ഇന്ന് പ്രാണപ്രതിഷ്‌ഠ ; സജ്ജമായി രാമക്ഷേത്രം, സുരക്ഷ ശക്തം - അയോധ്യയില്‍ ഇന്ന് പ്രാണപ്രതിഷ്‌ഠ

Ayodhya Pran Pratishtha : നേരത്തേ സ്ഥാപിച്ച രാം ലല്ല വിഗ്രഹത്തിലേക്ക് പ്രാണനെ സന്നിവേശിപ്പിക്കുന്ന താന്ത്രിക കര്‍മ്മമായാണ് പ്രാണപ്രതിഷ്‌ഠ വിശ്വസിക്കപ്പെടുന്നത്. 84 സെക്കന്‍റ് മാത്രം നീളുന്ന ശുഭമുഹൂര്‍ത്തത്തില്‍ മൂലമന്ത്രം ചൊല്ലിയാണ് ഇത് നിര്‍വഹിക്കുക

Ayodhya Ram Temple Consecration,അയോധ്യയില്‍ ഇന്ന് പ്രാണപ്രതിഷ്‌ഠ,Pran Pratishtha Schedule,അയോധ്യ രാമക്ഷേത്രം
Ayodhya Ram Temple Consecration : Here Is The Full Schedule Of Pran Pratishtha
author img

By ETV Bharat Kerala Team

Published : Jan 22, 2024, 7:04 AM IST

അയോധ്യ : പ്രാണപ്രതിഷ്‌ഠയ്‌ക്ക് സജ്ജമായി അയോധ്യയിലെ രാമക്ഷേത്രം. വിഗ്രഹപ്രതിഷ്‌ഠയ്ക്ക് മുന്നോടിയായി അവസാനവട്ട ആചാരപരമായ കര്‍മ്മങ്ങള്‍ പുരോഗമിക്കുകയാണ്. പുഷ്‌പ- ദീപാലംകൃതമായ ക്ഷേത്രവും പരിസരവും ഭക്തിസാന്ദ്രമാണ്. ക്ഷണിക്കപ്പെട്ട അതിഥികള്‍ അമ്പലത്തിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട് (Ayodhya Pran Pratishtha).

വിഗ്രഹത്തിലേക്ക് പ്രാണനെ സന്നിവേശിപ്പിക്കുന്ന താന്ത്രിക കര്‍മ്മമായാണ് പ്രാണപ്രതിഷ്‌ഠ വിശ്വസിക്കപ്പെടുന്നത്. മൂലമന്ത്രം ചൊല്ലിയാണ് ഇത് നിര്‍വഹിക്കുന്നത്. കേവലം 84 സെക്കന്‍റ് മാത്രമാണ് പ്രാണപ്രതിഷ്‌ഠയ്ക്കുള്ള ശുഭമുഹൂര്‍ത്തമുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍.

രാവിലെ 10.20 ന് അയോധ്യയിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി 10.50ന് ക്ഷേത്രത്തിലെത്തും. രാമേശ്വരത്തെ 22 ക്ഷേത്രങ്ങളില്‍ നിന്ന് ശേഖരിച്ച പുണ്യ തീര്‍ഥങ്ങളുമായാണ് മോദി എത്തുന്നത്. മോദി സരയൂനദിയില്‍ സ്‌നാനം ചെയ്തശേഷം രാം ഗഡിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. പിന്നീട് പ്രധാന കവാടമായ സിംഹദ്വാര്‍ കടന്ന് അമ്പലത്തിലേക്കെത്തും(Ayodhya Ram Temple Consecration).

ഗര്‍ഭഗൃഹത്തിലാണ് ആചാരപരമായ ചടങ്ങുകള്‍. രാം ലല്ല (Ramlalla) വിഗ്രഹം നേരത്തേ സ്ഥാപിച്ചിരുന്നു. വിവിധ ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത 114 കുടം വെള്ളം ഉപയോഗിച്ച് വിഗ്രഹത്തില്‍ കലശം നടത്തും. വിശ്വാസമനുസരിച്ച് രാമന്‍ ജനിച്ചത് ഉച്ചയ്ക്ക് പന്ത്രണ്ട് മണി കഴിഞ്ഞാണ്. അതിനാല്‍ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത് 11.30 മുതല്‍ 12.30 വരെയുള്ള സമയത്താണ്.

പ്രാണപ്രതിഷ്‌ഠയ്ക്കുള്ള മുഹൂര്‍ത്തം 12.29.08നും 12.30.32നും ഇടയിലാണ്. ഇത് നടക്കുമ്പോള്‍ ഗര്‍ഭഗൃഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യമുണ്ടാകും. ഗണേശ്വര്‍ ശാസ്‌ത്രി ദ്രാവിഡിന്‍റെ മേല്‍നോട്ടത്തില്‍ വാരാണസിയില്‍ നിന്നുള്ള ആചാര്യന്‍ ലക്ഷ്‌മികാന്ത് ദീക്ഷിത് ചടങ്ങിന് നേതൃത്വം നല്‍കും.

പ്രാണപ്രതിഷ്‌ഠയ്ക്ക് ശേഷം ദേവന് 56 വിഭവങ്ങളുടെ നിവേദ്യം സമര്‍പ്പിക്കും. തുടര്‍ന്ന് ക്ഷേത്രത്തിന്‍റെ പ്രധാന കവാടം പ്രധാനമന്ത്രി നരേന്ദ്രമോദി ഭക്തര്‍ക്കായി തുറന്നുകൊടുക്കും. ശേഷം പ്രധാനമന്ത്രി ക്ഷണിക്കപ്പെട്ട അതിഥികളെ അഭിസംബോധന ചെയ്യും. ഏഴായിരം പേരാകും ഇവിടെയുള്ള ഇരിപ്പിടങ്ങളിലായി ഉണ്ടാവുക.

എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, പൊലീസ് അടക്കമുള്ള വിവിധ സേനാവിഭാഗങ്ങളില്‍ നിന്നായി 13,000 പേരാണ് സുരക്ഷയൊരുക്കാന്‍ വിന്യസിക്കപ്പെട്ടിരിക്കുന്നത്. മഫ്‌തിയിലടക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രമീകരണങ്ങള്‍ ശക്തമാക്കും. പതിനായിരത്തോളം ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്.

ചടങ്ങിനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി 51 ഇടങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. 22,000 വാഹനങ്ങളെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതിഷ്‌ഠയ്ക്ക് മുന്നോടിയായി 50ലധികം സംഗീതോപകരണങ്ങള്‍ അണിനിരത്തിയുള്ള സംഗീതാര്‍ച്ചനയായ 'മംഗളധ്വനി'യടക്കം നടക്കും. 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരാണ് രണ്ട് മണിക്കൂര്‍ നീളുന്ന സംഗീതാര്‍ച്ചനയിലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.