ബെംഗളുരു: ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ കർണാടകയിലെ ഹസനിലെ എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ തോറ്റു. ദേവഗൗഡ കുടുംബത്തിന്‍റെ സിറ്റിംഗ് സീറ്റായിരുന്ന ഹാസനിൽ 25 വർഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. സ്വന്തം മണ്ഡലമായിരുന്ന ഹാസൻ, ദേവഗൗഡ പേരക്കുട്ടിക്ക് വേണ്ടി കൈമാറുകയായിരുന്നു.
കോൺഗ്രസിന്‍റെ ശ്രേയസ് പട്ടേൽ ഗൗഡ ഭൂരിപക്ഷം 45,000 കടത്തിയാണ് വിജയിച്ചത്. അതേസമയം കർണാടകയിൽ ബിജെപി- ജെഡിഎസ് സഖ്യം സീറ്റ് നിലയിൽ മുന്നിലാണ്. ബിജെപി 16 സീറ്റിലും കോൺഗ്രസ് 10 സീറ്റിലും ജെഡിഎസ് രണ്ട് സീറ്റിലും മുന്നിട്ട് നിൽക്കുന്നു.
വോട്ടെടുപ്പിന്‍റെ തൊട്ടുപിന്നാലെ പ്രജ്വല്‍ ഉള്‍പ്പെട്ട നിരവധി വിവാദ ലൈംഗിക ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തുടര്‍ന്ന് നിരവധി സ്‌ത്രീകള്‍ ഇയാള്‍ക്കെതിരെ ലൈംഗിക പീഡന ആരോപണവും ഉയര്‍ത്തി. തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്ക് കടന്നു.
മൂന്ന് സ്‌ത്രീകള്‍ മാത്രമാണ് ഇയാള്‍ക്കെതിരെ ഇതുവരെ പരാതി നല്‍കിയിട്ടുള്ളത്. വിവാദ വീഡിയോ പുറത്ത് വന്നതോടെ സംസ്ഥാന വനിത കമ്മീഷന്‍റെ നിര്‍ദേശ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഒളിവില്‍ പോയ ഇയാള്‍ കഴിഞ്ഞ ദിവസം തിരികെ എത്തിയതോടെ പ്രത്യേക അന്വേഷണസംഘം ഇയാളെ വിമാനത്താവളത്തില്‍ നിന്ന് തന്നെ അറസ്റ്റ് ചെയ്തു. നിലവില്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.
Also Read: ആലപ്പുഴയില്‍ ആരിഫ് പിന്നില്‍; 16,000-ല്‍ ഏറെ വോട്ടിന്‍റെ ലീഡെടുത്ത് വേണുഗോപാല്‍