ETV Bharat / bharat

പണത്തിനായി സൂരജ് രേവണ്ണയ്‌ക്കെതിരെ ലൈംഗികാരോപണം; ജെഡിഎസ് പ്രവര്‍ത്തകൻ ഉള്‍പ്പടെ രണ്ട് പേര്‍ക്കെതിരെ കേസ് - Suraj Revanna Blackmail Case - SURAJ REVANNA BLACKMAIL CASE

മുൻ ഹാസൻ എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് കള്ളക്കേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ജെഡി (എസ്) പ്രവർത്തകനെതിരെ കേസ്.

സൂരജ് രേവണ്ണ  പ്രജ്വല്‍ രേവണ്ണ സഹോദരൻ  Suraj Revanna Sexual Allegation  Suraj Revanna Case
Suraj Revanna (ETV Bharat)
author img

By PTI

Published : Jun 22, 2024, 1:01 PM IST

ബെംഗളൂരു: ജെഡി(എസ്) എംഎൽസി സൂരജ് രേവണ്ണയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് കള്ളക്കേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ജെഡി(എസ്) പ്രവർത്തകനും ബന്ധുവിനുമെതിരെ കേസെടുത്തതായി പൊലീസ്. സൂരജ് രേവണ്ണയുടെ അടുത്ത സഹായി ശിവകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചേതൻ കെ എസിനും ഭാര്യാ സഹോദരനുമെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്. സൂരജ് രേവണ്ണ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ചേതനും വെള്ളിയാഴ്‌ച (ജൂൺ 21) പൊലീസിൽ പരാതി നൽകിയിരുന്നു.

നിരവധി സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൊലീസ് കസ്‌റ്റഡിയിലുള്ള മുൻ ഹാസൻ എംപി പ്രജ്വൽ രേവണ്ണയുടെ ജ്യേഷ്‌ഠനാണ് സൂരജ് രേവണ്ണ. അടുത്തിടെ കുടുംബ ചെലവുകൾക്കായി ചേതൻ പണം ആവശ്യപ്പെട്ടെങ്കിലും ശിവകുമാർ പണം നൽകാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് സൂരജ് രേവണ്ണ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.

ചേതൻ 5 കോടി രൂപ ആവശ്യപ്പെട്ടെന്നും പിന്നീട് അത് രണ്ട് കോടിയായി ചുരുക്കിയെന്നും ശിവകുമാർ അവകാശപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ ചേതനും ഭാര്യാസഹോദരനുമെതിരെ ഐപിസി സെക്ഷൻ 384 (കൊള്ളയടിക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 34 (ഗൂഢാലോചനയിൽ മറ്റുള്ളവരുടെ പങ്കാളിത്തം) എന്നിവ പ്രകാരം പൊലീസ് കേസെടുത്തു.

ALSO READ : "സ്ത്രീകൾക്കുനേരെയുളള ലൈംഗികാതിക്രമം പെൻഡ്രൈവിൽ പകർത്തി പങ്കുവയ്ക്കുന്നത് അപകടകരം"; കർണാടക ഹൈക്കോടതി - PRAJWAL REVANNA SEXUAL ASSAULT CASE

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.