ETV Bharat / bharat

ബിഹാർ മന്ത്രിസഭയും വകുപ്പുകളും; ആഭ്യന്തര വകുപ്പ് നിലനിർത്തി നിതീഷ്, ബിജെപിക്ക് സാമ്പത്തികവും ആരോഗ്യവും

പുതിയ ബീഹാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്ന നിതീഷ് കുമാറിന് വകുപ്പുകൾ അനുവദിച്ചു.പുതിയ ബീഹാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്ന നിതീഷ് കുമാറിന് വകുപ്പുകൾ അനുവദിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ നിർണായകമായ ആഭ്യന്തര വകുപ്പ് നിലനിർത്തി.

Nitish Kumar Retains Home  ആഭ്യന്തര വകുപ്പ് നിലനിർത്തി നിതീഷ്  ബിഹാർ മന്ത്രിസഭ  മന്ത്രിസഭയിൽ വകുപ്പുകൾ അനുവദിച്ചു  Portfolios Allocated Bihar Cabinet
ബിഹാർ മന്ത്രിസഭയിൽ വകുപ്പുകൾ അനുവദിച്ചു, ആഭ്യന്തര വകുപ്പ് നിലനിർത്തി നിതീഷ്
author img

By ETV Bharat Kerala Team

Published : Feb 3, 2024, 4:04 PM IST

പട്‌ന (ബീഹാര്‍) : പുതിയ ബീഹാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്ന നിതീഷ് കുമാറിന് വകുപ്പുകൾ അനുവദിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ നിർണായകമായ ആഭ്യന്തര വകുപ്പ് നിലനിർത്തി, എന്നാൽ അദ്ദേഹത്തിന്‍റെ ജെഡിയു കൈവശം വച്ചിരുന്ന ധനകാര്യം പുതിയ സഖ്യകക്ഷിയായ ബിജെപിക്ക് വിട്ടുകൊടുത്തു.

സംസ്ഥാന പൊലീസിന്‍റെ നിയന്ത്രണം നിലനിർത്താൻ മുഖ്യമന്ത്രിയെ സഹായിക്കുന്ന ആഭ്യന്തരത്തിന് പുറമെ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, കാബിനറ്റ് സെക്രട്ടേറിയറ്റ്, തെരഞ്ഞെടുപ്പ്, വിജിലൻസ്, പൊതുഭരണം, തുടങ്ങിയ സുപ്രധാന വകുപ്പുകൾ നിതീഷ് കുമാർ നിലനിർത്തി. മന്ത്രിമാരുടെ കൗൺസിലിലെ മറ്റ് അംഗങ്ങൾക്ക് അനുവദിച്ചിട്ടില്ലാത്ത വകുപ്പുകളാണ് മുഖ്യമന്ത്രിക്ക് അനുവദിച്ചിരിക്കുന്നത്.

ഉപമുഖ്യമന്ത്രിയായ സംസ്ഥാന ബിജെപി അധ്യക്ഷൻ സാമ്രാട്ട് ചൗധരിക്ക് ധനകാര്യം ലഭിച്ചു, ജെഡിയു മേധാവിയുമായി അധികാരം പങ്കിട്ടപ്പോഴെല്ലാം അദ്ദേഹത്തിന്‍റെ പാർട്ടി എപ്പോഴും കൈവശം വച്ചിരുന്ന ഒരു വകുപ്പാണിത്. നേരത്തെ, കോൺഗ്രസ്, ആർജെഡി എന്നിവരടങ്ങുന്ന മഹാഗത്ബന്ധനുമായി നിതീഷ് കുമാർ സർക്കാർ ഭരണം നടത്തുമ്പോൾ ആരോഗ്യം, ധനവകുപ്പ് ജെഡിയുവിന്‍റെ കൈവശമായിരുന്നു.

ബീഹാറിൽ അധികാരം പങ്കിടുമ്പോഴെല്ലാം ബിജെപി കൈവശം വച്ചിരുന്ന മറ്റൊരു പോർട്ട്‌ഫോളിയോ അനിസരിച്ച് ധനകാര്യത്തിന് പുറമേ, ചൗധരിക്ക് ആരോഗ്യ വകുപ്പും നൽകിയിട്ടുണ്ട്. കൂടാതെ, വാണിജ്യനികുതി, നഗരവികസനം, ഭവനം, കായികം, പഞ്ചായത്തിരാജ്, മൃഗസംരക്ഷണം, മത്സ്യബന്ധനം, നിയമം എന്നിവയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.

ഉപമുഖ്യമന്ത്രി കൂടിയായ ചൗധരിയുടെ പാർട്ടി സഹപ്രവർത്തകൻ വിജയ് കുമാർ സിൻഹയ്ക്ക് കൃഷി, റോഡ് നിർമാണം, റവന്യൂ, ഭൂപരിഷ്‌കരണം, ഖനനം, ഭൂമിശാസ്‌ത്രം, കരിമ്പ് വ്യവസായ വകുപ്പ്, തൊഴിൽ വിഭവങ്ങൾ, കല, സംസ്‌കാരം, യുവജനകാര്യം, ചെറുകിട ജലവിഭവം, പബ്ലിക് ഹെൽത്ത് എഞ്ചീനീയറിങ് എന്നീ വകുപ്പുകളും നൽകി.

കഴിഞ്ഞ ഞായറാഴ്‌ച രൂപീകരിച്ച ഒമ്പതംഗ മന്ത്രിസഭയിൽ ഇടം നേടിയ മുതിർന്ന ബിജെപി നേതാവ് പ്രേം കുമാറിന് സഹകരണ, ഒബിസി, അങ്ങേയറ്റം പിന്നാക്ക വിഭാഗ ക്ഷേമം, ദുരന്തനിവാരണം, ടൂറിസം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നീ വകുപ്പുകൾ ലഭിച്ചു. ജലവിഭവം, ഗതാഗതം, കെട്ടിട നിർമാണം, വിദ്യാഭ്യാസം, ഇൻഫർമേഷൻ, പബ്ലിക് റിസോഴ്‌സ് വകുപ്പ് എന്നിവയ്ക്ക് പുറമെ പാർലമെന്‍ററി കാര്യങ്ങളും ജെഡിയു നേതാവ് വിജയ് കുമാർ ചൗധരി നിലനിർത്തി.

സംസ്ഥാനത്തെ വൈദ്യുതി മേഖലയെ മാറ്റിമറിച്ചതിന് നിതീഷ് കുമാർ പ്രശംസിക്കുന്ന മുതിർന്ന ജെഡിയു നേതാവ് ബിജേന്ദ്ര യാദവ്, എക്സൈസ്, നിരോധനം, ആസൂത്രണം, വികസനം, ഗ്രാമ വികസന വകുപ്പ്, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകൾ നിലനിർത്തി. ജനതാദൾ (യു) നേതാവ് ശ്രാവൺ കുമാർ സാമൂഹിക ക്ഷേമവും ഭക്ഷ്യ ഉപഭോക്തൃ വകുപ്പും ഗ്രാമീണ ക്ഷേമ വകുപ്പും നിലനിർത്തി.

ഹിന്ദുസ്ഥാനി അവാം മോർച്ചയിലെ സന്തോഷ് കുമാർ സുമന് എസ്‌സി, എസ്‌ടി ക്ഷേമം വിവര സാങ്കേതിക വിദ്യ എന്നീ വകുപ്പുകൾ ലഭിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ മുഖ്യമന്ത്രിയോട് കൂറുപുലർത്തുന്ന സ്വതന്ത്ര എംഎൽഎ സുമിത് കുമാർ സിംഗ് ശാസ്‌ത്ര, സാങ്കേതിക, സാങ്കേതിക വിദ്യാഭ്യാസം എന്നീ വകുപ്പുകൾ നിലനിർത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.