ETV Bharat / bharat

സ്വിമ്മിങ് പൂളില്‍ 2 മിനിറ്റും 30 സെക്കന്‍ഡും: ശ്വാസമടക്കി പിടിച്ച് യോഗാഭ്യാസം, ശ്രദ്ധേയനായി അമരാവതിയിലെ പൊലീസുദ്യോഗസ്ഥന്‍ - Praveen Akhre yoga Practice - PRAVEEN AKHRE YOGA PRACTICE

വ്യത്യസ്‌തമായ രീതിയിൽ യോഗ അഭ്യസിച്ച് അമരാവതി പൊലീസ് സേനാംഗം പ്രവീൺ അഖ്രെ. വെള്ളത്തിനടിയിൽ യോഗ ചെയ്‌തത് വ്യത്യസ്‌തമായ രീതിയിൽ എന്തെങ്കിലും ചെയ്യുക എന്ന ലക്ഷ്യത്തോടെ. അഭിനന്ദിച്ച് പൊലീസ് കമ്മിഷണര്‍ നവീൻ ചന്ദ്ര റെഡ്ഡി.

PRAVEEN AKHRE YOGA  അന്താരാഷ്ട്ര യോഗ ദിനം  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്  International Yoga Day 2024
Praveen Akhre's Yoga (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 21, 2024, 4:03 PM IST

അമരാവതി : അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ വ്യത്യസ്‌ത രീതിയിൽ യോഗ അഭ്യസിച്ച് അമരാവതിയിലെ പൊലീസ് സേനാംഗമായ പ്രവീൺ അഖ്രെ. സ്വിമ്മിങ് പൂളിൽ അണ്ടർവാട്ടർ യോഗയാണ് പ്രവീൺ അഖ്രെ അഭ്യസിച്ചത്. 2 മിനിറ്റും 30 സെക്കൻഡും വെള്ളത്തിനടിയിൽ വിവിധ യോഗാസനങ്ങളാണ് അദ്ദേഹം നടത്തിയത്. 'ലോകമെമ്പാടുമുള്ള ആളുകൾ യോഗയ്ക്കായി ഒത്തുകൂടുമ്പോൾ, വ്യത്യസ്‌തമായ രീതിയിൽ എന്തെങ്കിലും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് താൻ വെള്ളത്തിനടിയിൽ യോഗ ചെയ്‌തതെന്ന്' പ്രവീൺ അഖ്രെ പറഞ്ഞു.

സംഭവത്തിന് പിന്നാലെ പ്രവീൺ അഖ്രയെ അഭിനന്ദിച്ച് പൊലീസ് കമ്മിഷണര്‍ നവീൻ ചന്ദ്ര റെഡ്ഡി രംഗത്തെത്തി. സാധാരണ രീതിയിൽ യോഗ ചെയ്യുന്നതിനേക്കാൾ പ്രയാസകരമാണ് വെള്ളത്തിനടിയിൽ യോഗ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശ്വാസകോശ ശേഷി ഉൾപ്പെടെയുള്ള കരുത്ത് വർധിപ്പിക്കുന്നതിനായി വെള്ളത്തിനടിയിൽ അദ്ദേഹം നടത്തുന്ന യോഗാസനങ്ങൾ എല്ലാവർക്കും പ്രചോദനമാണ്. മറ്റുള്ളവരെ അത്തരം യോഗാസനങ്ങളിൽ പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നുവെന്നും കമ്മിഷണര്‍ പറഞ്ഞു.

പ്രവീൺ അഖ്രെയുടെ പ്രകടനം ജീവനക്കാരെയും സാധാരണ പൗരന്മാരെയും പ്രോത്സാഹിപ്പിക്കുമെന്ന് കമ്മിഷണർ വ്യക്തമാക്കി. 2003 മെയ് 28ന് അമരാവതി നഗരത്തിലെ തക്‌സില കോളജിലെ നീന്തൽക്കുളത്തിൽ 52 സെക്കൻഡ് വെള്ളത്തിനടിയിൽ മുങ്ങി നിന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ വ്യക്തി കൂടിയാണ് പ്രവീൺ അഖ്രെ.

ALSO READ : തേക്കിൻകാട് മൈതാനിയിൽ അശ്വാരൂഢ യോഗാഭ്യാസവുമായി 600 എൻസിസി കേഡറ്റുകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.