ETV Bharat / bharat

ഫുൽവാരി ഷെരീഫ് തീവ്രവാദ കേസ്; പോപ്പുലര്‍ ഫ്രണ്ട് ഏജൻ്റുമാരെ ചോദ്യം ചെയ്‌ത്‌ മുസാഫർപൂർ പൊലീസ് - ഫുൽവാരി ഷെരീഫ് തീവ്രവാദ കേസ്

ഫുൽവാരി ഷെരീഫ് മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ട് പട്‌നയിലെ ബെയൂർ ജയിലില്‍ കഴിയുന്ന പിഎഫ്ഐ അംഗങ്ങളെ മുസാഫർപൂർ പൊലീസ് ചോദ്യം ചെയ്‌തു. തീവ്രവാദ ഫണ്ടിംഗ്, പരിശീലന ക്യാമ്പുകൾ തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Phulwari Sharif Terror Module Case  Police Interrogates PFI Agents  ഫുൽവാരി ഷെരീഫ് തീവ്രവാദ കേസ്  പിഎഫ്ഐ ഏജൻ്റുമാരെ ചോദ്യം ചെയ്‌തു
Phulwari Sharif Terror Module Case
author img

By ETV Bharat Kerala Team

Published : Feb 14, 2024, 9:46 PM IST

മുസാഫർപുർ (ബീഹാർ): ഫുൽവാരി ഷെരീഫ് തീവ്രവാദ കേസുമായി ബന്ധപ്പെട്ട് രണ്ട് പിഎഫ്ഐ ഏജന്‍റുമാര്‍ പൊലീസ് കസ്റ്റഡിയില്‍. യാക്കൂബ് ഖാന്‍, ബിലാല്‍ എന്നിവരെയാണ്‌ മുസാഫർപൂർ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്‌. നിലവിൽ പട്‌നയിലെ ബൂർ ജയിലിൽ കഴിയുന്ന ഇരുവരെയും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചോദ്യം ചെയ്‌തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

സുരക്ഷാ കാരണങ്ങളാലാണ് ഇരുവരെയും മുസാഫർപൂരിലേക്ക് കൊണ്ടുവന്നത്‌. ചൊവ്വാഴ്‌ച പട്‌ന തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഓഫീസിൽ ഇരുവരെയും ചോദ്യം ചെയ്‌തു. നൂറിലധികം ചോദ്യങ്ങളുടെ പട്ടികയാണ് മുസാഫർപൂർ പൊലീസ് തയ്യാറാക്കിയതെന്നാണ് വിവരം. പിഎഫ്ഐ ഫണ്ടിംഗ്, പരിശീലന ക്യാമ്പ്, രഹസ്യ യോഗങ്ങൾ സംഘടിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പൊലീസ് ചോദിച്ചു.

കൂടാതെ, മുസാഫർപൂരിലെ എത്ര യുവാക്കൾ പിഎഫ്ഐയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളും ചോദിച്ചു. വടക്കൻ ബിഹാറിൽ പിഎഫ്ഐ സംഘടനയെ ശക്തിപ്പെടുത്താൻ പ്രതികൾ ശ്രമിച്ചിരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. നാല് മണിക്കൂറോളം ഇരുവരെയും ചോദ്യം ചെയ്‌തു.

പിഎഫ്ഐയിൽ റിക്രൂട്ട്‌മെന്‍റ്‌ നടത്തിയതിനും ബറുരാജ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പർസൗനിയിൽ പരിശീലന ക്യാമ്പ് നടത്തിയതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.