ETV Bharat / bharat

രക്ഷകനായി പൊലീസ്‌ കോണ്‍സ്‌റ്റബിൾ ; ആത്മഹത്യയ്‌ക്ക് ശ്രമിച്ചയാളെ ആശുപത്രിയിലെത്തിച്ചത് 2 കിലോ മീറ്റർ തോളിൽ താങ്ങി

ബ്ലൂ കോൾട്ട് പൊലീസിലെ കോണ്‍സ്‌റ്റബിൾ ജയപാലാണ്, ആത്മഹത്യയ്‌ക്ക് ശ്രമിച്ചയാളുടെ ജീവൻ രക്ഷിച്ചത്

suicide attempt In telangana  police constable saved person  ആത്മഹത്യ ശ്രമം  രക്ഷകനായി കോണ്‍സ്‌റ്റബിൾ  ബ്ലൂ കോൾട്ട് കോൺസ്‌റ്റബിൾ
constable who saved person
author img

By ETV Bharat Kerala Team

Published : Feb 29, 2024, 2:52 PM IST

വീണവാങ്ക : തെലങ്കാനയിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചയാളെ രക്ഷപ്പെടുത്തി പൊലീസ്‌ കോണ്‍സ്‌റ്റബിൾ. കരിംനഗർ ജില്ലയിലെ വീണവാങ്ക മണ്ഡലത്തിലെ ഭേത്തിഗലിലാണ് കൃഷിയിടത്തിൽ ബുധനാഴ്‌ച ആത്മഹത്യയ്ക്ക് ശ്രമിച്ച കുറ സുരേഷിനെ ബ്ലൂ കോൾട്ട് കോൺസ്‌റ്റബിളായ ജയപാൽ രക്ഷിച്ചത്. സുരേഷിനെ 2 കിലോമീറ്റർ തോളിൽ താങ്ങിയാണ് കോണ്‍സ്‌റ്റബിൾ ആശുപത്രിയിൽ എത്തിച്ചത് .

സംഭവം ഇങ്ങനെ : ഭേത്തിഗലിലെ കുറ സുരേഷ് ബുധനാഴ്‌ച വീട്ടിൽ വഴക്കിടുകയും കൃഷിയിടത്തിൽവച്ച് കീടനാശിനി കുടിക്കുകയും ചെയ്‌തു. സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ 100 എന്ന നമ്പറിലേക്ക് വിളിച്ചു. തുടർന്ന് 24 മണിക്കൂറും ജാഗ്രത പുലർത്തുന്ന പ്രത്യേക വിഭാഗമായ ബ്ലൂ കോൾട്ട് പൊലീസിലെ കോണ്‍സ്‌റ്റബിൾ ജയപാലും ഹോം ഗാർഡ് കിന്നര സമ്പത്തും സ്ഥലത്തെത്തുകയായിരുന്നു.

അബോധാവസ്ഥയിൽ കിടന്ന സുരേഷിനെ ജയപാൽ തോളിൽ താങ്ങുകയും രണ്ട് കിലോമീറ്ററോളം വയല്‍ താണ്ടുകയും ചെയ്‌തു. തുടര്‍ന്ന് വീട്ടുകാരുടെയും ഹോം ഗാർഡിന്‍റെയും സഹായത്തോടെ ജമ്മികുണ്ട സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

സുരേഷിൻ്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ബ്ലൂകോൾട്ട് കോൺസ്‌റ്റബിളിനെയും ഹോം ഗാർഡിനെയും എസ്ഐ വംശികൃഷ്‌ണയും ജനപ്രതിനിധികളും നാട്ടുകാരും അഭിനന്ദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.