ETV Bharat / bharat

പ്രതിശ്രുത വധുവിനെ ബലാത്സംഗം ചെയ്‌തു, ദൃശ്യം പകര്‍ത്തി ഭീഷണി പെടുത്തി; പൊലീസുകാരനെതിരെ പരാതി - UP POLICE CONSTABLE RAPED FIANCEE - UP POLICE CONSTABLE RAPED FIANCEE

പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത ശേഷം വീഡിയോ ചിത്രീകരിച്ചതായും പരാതിയില്‍ പറയുന്നു.

CONSTABLE RAPED FIANCEE IN AMROHA  POLICE RAPE  DOWRY ATROCITY  FIANCEE
Police Constable raped fiancee in Uttar Pradesh
author img

By ETV Bharat Kerala Team

Published : Mar 28, 2024, 6:11 PM IST

അംറോഹ : ഉത്തർപ്രദേശില്‍ പ്രതിശ്രുത വധുവിനെ പൊലീസുകാരന്‍ ബലാത്സംഗം ചെയ്‌തതായി പരാതി. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ നൗഗാവ് സാദത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. സ്‌റ്റേഷനിലെ ഹെഡ് കോൺസ്‌റ്റബിളിന്‍റെ മകളെ വിവാഹ നിശ്ചയത്തിന് ശേഷം ബലാത്സംഗം ചെയ്യുകയും അശ്ലീല വീഡിയോകൾ ഉണ്ടാക്കി ഭീഷണി പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. റായ്ബറേലി ജില്ലയിൽ കോൺസ്റ്റബിളായ അഭിഷേക് എന്നയാളാണ് പ്രതി.

പ്രതിയുടെയും പെണ്‍കുട്ടിയുടെയും വിവാഹം 2024 നവംബറിൽ നടത്താന്‍ നിശ്ചയിച്ചിരുന്നു. 2023 ഡിസംബർ 18 ന് വിവാഹ നിശ്ചയം നടത്തുകയും ചെയ്‌തു. അഭിഷേകും പെൺകുട്ടിയും ഫോണിലൂടെ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുകയും ഇരു കുടുംബങ്ങളും പലതവണ ഒന്നിച്ച് കൂടുകയും ചെയ്‌തിരുന്നു.

പൊലീസ് പറയുന്നതനുസരിച്ച്, 2023 ഡിസംബർ 22 ന് അഭിഷേക് തൻ്റെ സഹോദരിയോടൊപ്പം നൗഗാവ് സാദത്തിൽ വന്നു. നൗഗാവ് സാദത്തിൽ എത്തിയ അഭിഷേക് പെൺകുട്ടിയെ വിളിക്കുകയും സഹോദരിയെ കാറിൽ നിന്ന് ഇറക്കിവിടുകയും ചെയ്‌തു. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കാറിൽ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുടെ വീഡിയോയും പ്രതി ചിത്രീകരിച്ചിരുന്നു. വീഡിയോ കാണിച്ച് കുടുംബത്തെ ഭീഷണി പെടുത്തി പിന്നീട് പല തവണയും ഇയാള്‍ ബലാത്സംഗം ചെയ്‌തതായി പരാതിയിലുണ്ട്. പിന്നീട് അഭിഷേക് വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു. പെൺകുട്ടി ദുരനുഭവം വീട്ടുകാരോട് പറഞ്ഞതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതി ലഭിച്ച പൊലീസ് തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

വിവാഹ നിശ്ചയത്തിന് ശേഷം യുവാവ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും സ്ത്രീധനമായി 30 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്‌തതായി എസ്എസ്‌പി രാജീവ് കുമാർ പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയിൽ, കോൺസ്റ്റബിളിന് പുറമെ അവരുടെ സഹോദരിക്കും മാതാപിതാക്കൾക്കും മറ്റൊരാൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. സ്ത്രീധനം ആവശ്യപ്പെടൽ, സ്ത്രീധന പീഡനം, ഭീഷണിപ്പെടുത്തൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

Also Read : പതിനാറ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ - Minor Girl Raped In Telangana

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.