ETV Bharat / bharat

തായ്‌ക്വോണ്ടോ പരിശീലകനെതിരെ വ്യാജ ലൈംഗികാരോപണം; പോക്‌സോ കേസ് റദ്ദാക്കണമെന്ന് മദ്രാസ്‌ ഹൈക്കോടതി - വ്യാജ ലൈംഗികാരോപണം

2022-ൽ മൂന്ന് വിദ്യാർത്ഥിനികൾ ധർമ്മരാജനെതിരെ നൽകിയ പരാതിയിലാണ് മദ്രാസ്‌ കോടതിയുടെ ഇടപെടൽ. പരാതി കൊടുക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

MHC Orders  POCSO Case Against Taekwondo Coach  വ്യാജ ലൈംഗികാരോപണം  മദ്രാസ്‌ കോടതി
MHC Orders
author img

By ETV Bharat Kerala Team

Published : Feb 8, 2024, 7:25 PM IST

ചെന്നൈ (തമിഴ്‌നാട്): തായ്‌ക്വോണ്ടോ പരിശീലകനെതിരെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച കേസിൽ ഇടപ്പെട്ട് മദ്രാസ്‌ ഹൈക്കോടതി. തായ്‌ക്വോണ്ടോ പരിശീലകൻ ധർമരാജനെതിരെ നൽകിയ പരാതിയിലാണ് കോടതിയുടെ ഇടപെടൽ. കോച്ചിനെതിരായ പോക്‌സോ കേസ് റദ്ദാക്കാനും തെറ്റായ പരാതി നൽകിയതിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും പേരാമ്പ്ര വനിതാ പൊലീസ് സ്‌റ്റേഷനോട് കോടതി ആവശ്യപ്പെട്ടു (MHC Orders Quashing of False POCSO Case Against Taekwondo Coach).

2022-ൽ മൂന്ന് വിദ്യാർത്ഥിനികൾ ധർമ്മരാജനെതിരെ പെരമ്പലൂർ ഓൾ-വുമൺ പോലീസ് സ്‌റ്റേഷനിൽ ലൈംഗികാതിക്രമം ആരോപിച്ച് പരാതി നൽകിയതോടെയാണ് കേസിൻ്റെ തുടക്കം. പേരാമ്പ്ര ജില്ലാ കായിക കേന്ദ്രത്തിൽവച്ചാണ് പരിശീലകൻ ലൈംഗികാതിക്രമം നടത്തിയതെന്നായിരുന്നു പരാതി. സംഭവത്തിൽ ഉടൻ തന്നെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

എന്നാൽ ധർമ്മരാജൻ ആരോപണങ്ങളെ വെല്ലുവിളിക്കാൻ തീരുമാനിക്കുകയും തനിക്കെതിരായ വ്യാജ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകുകയുമായിരുന്നു. ജഡ്‌ജി ആനന്ദ് വെങ്കിടേഷിന്‍റെ മുമ്പാകെ കേസ് കൊണ്ടുവരികയും പരിശീലകനെ പ്രതിനിധീകരിച്ച് അഡ്വക്കേറ്റ് വിവേകാനന്ദൻ കോടതിയിൽ വാദങ്ങൾ അവതരിപ്പിക്കുകയായിരുന്നു.

വാദത്തിനിടെ വിദ്യാർത്ഥികളുടെ വ്യക്തിഗത പരീക്ഷകൾ ജഡ്‌ജി നടത്തിയിരുന്നു. വ്യക്തിപരമായ പകപോക്കലുകളോടെ പേരിൽ കോച്ച് ധർമ്മരാജനെതിരെ അരവിന്ദും പ്രദീപും തെറ്റായ പരാതി നൽകാൻ തങ്ങളെ നിർബന്ധിച്ചുവെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ വിദ്യാർത്ഥികൾ കോടതിയ്ക്കു മുൻപാകെ വെളിപ്പെടുത്തി.

തുടർന്ന് ധർമ്മരാജൻ അനുചിതമായി പെരുമാറിയിട്ടില്ലെന്ന് സ്ഥിരീകരിച്ച് വിദ്യാർത്ഥികൾ അവരുടെ മൊഴികൾ തിരുത്തിയിരുന്നു. പിന്നീട് പോക്‌സോ കേസ് പിൻവലിക്കാനും കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിച്ചതിന് അരവിന്ദിനും പ്രദീപിനുമെതിരെ ക്രിമിനൽ പരാതി നൽകാനും പേരാമ്പ്ര വനിതാ പൊലീസ് സ്‌റ്റേഷനോട് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചു.

ALSO READ:പിതാവ് മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് അമ്മയുടെ വ്യാജ പരാതി; തടവുശിക്ഷക്ക് വിധിച്ച് കോടതി

വ്യാജ ലൈംഗികാരോപണം: മകളെ ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന വ്യാജ പരാതിയിൽ അമ്മയ്ക്ക് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. ചെന്നൈയിലെ പ്രത്യേക പോക്‌സോ കോടതിയാണ് കുറ്റക്കാരിയായ യുവതിയ്ക്ക് അഞ്ച് വർഷത്തെ തടവും 6000 രൂപ പിഴയും വിധിച്ചത്(Fabricating Sexual Assault Allegations Against Father). ആറ് വർഷം മുമ്പാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്.

നഴ്‌സായി ജോലി ചെയ്‌തിരുന്ന യുവതി തന്‍റെ ഭര്‍ത്താവിനെതിരെ ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. യുവതി സമര്‍പ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റുകളിലെയും മറ്റ് തെളിവുകളിലെയും പൊരുത്തക്കേടുകൾ പരിശോധയില്‍ തെളിഞ്ഞതോടെയാണ് ആരോപണം വ്യാജമെന്ന് അധികൃതര്‍ കണ്ടെത്തിയത്. പിന്നീട് പ്രതിയായ പിതാവ് ജാമ്യാപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് മദ്രാസ് ഹൈക്കോടതി ഇടപെട്ടതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.