ഡൽഹി: ഗാസിയാബാദ് മീററ്റ് ആർആർടിഎസ് ഇടനാഴിയുടെ വിപുലീകരിച്ച പാത പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്‌ഘാടനം ചെയ്യും. ദുഹായ് മുതൽ മോദി നഗർ നോർത്ത് വരെയുള്ള 17 കിലോമീറ്റർ ദൈർഘ്യമുള്ള പാത മുറാദ്‌നഗർ ആർആർടിഎസ് സ്റ്റേഷനിൽ നിന്ന് നമോ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ പ്രവർത്തന സജ്ജമാകും.
കൊൽക്കത്തയിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി നമോ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുക. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും ഉദ്ഘടന ചടങ്ങിൽ പങ്കെടുക്കും. ഡൽഹി ഗാസിയാബാദ് മീററ്റ് ആർആർടിഎസ് ഇടനാഴിയിൽ ദുഹായ് മുതൽ മോദി നഗർ നോർത്ത് വരെയുള്ള 17 കിലോമീറ്ററാണ് പുതിയ പാത.
ഇതോടെ സാഹിബാബാദ് മുതൽ മോദിനഗർ നോർത്ത് വരെയുള്ള എട്ട് സ്റ്റേഷനുകൾ ഉൾപ്പെടുത്തി ഡൽഹി-മീററ്റ് ആർആർടിഎസ് ഇടനാഴിയുടെ 34 കിലോമീറ്ററോളം തടസങ്ങളില്ലാതെ നമോ ഭാരത് സേവനങ്ങൾ ലഭ്യമാകുമെന്ന് ഡല്‍ഹി മേഖല ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറിയിച്ചു. ആർആർടിഎസ് ഇടനാഴിക്ക് 2019 മാർച്ചിലാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്.