ETV Bharat / bharat

300 യൂണിറ്റ് വൈദ്യുതി ഫ്രീ! പിഎം സൂര്യഘർ യോജനയില്‍ രജിസ്‌റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ - PM Surya Ghar Muft Bijli Yojana

പദ്ധതി ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ ഒരു കോടിയലധികം പേരാണ് പിഎം സൂര്യഘർ മുഫ്‌ത് ബിജിലി യോജനയില്‍ രജിസ്റ്റര്‍ ചെയ്‌തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

PM Surya Ghar Yojana  Rooftop Solar Scheme  Free Electricity  Rooftop Solar Scheme Registration
PM Surya Ghar Muft Bijli Yojana
author img

By ETV Bharat Kerala Team

Published : Mar 16, 2024, 11:45 AM IST

ന്യൂഡല്‍ഹി: വീടിന്‍റെ മേല്‍ക്കൂരകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പിഎം സൂര്യഘർ മുഫ്‌ത് ബിജിലി യോജനയില്‍ (PM Surya Ghar Muft Bijli Yojana) ഇതിനോടകം ഒരു കോടിയിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്‌തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi). പദ്ധതി ആരംഭിച്ച് ഒരു മാസത്തിനുള്ളിലാണ് ഇത്രയധികം പേര്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്‌തതെന്നും പ്രധാനമന്ത്രി എക്‌സിലൂടെ അറിയിച്ചു. ഊർജ ഉൽപ്പാദനം ഉറപ്പാക്കുന്നതിനൊപ്പം വീടുകളിലെ വൈദ്യുതി ചെലവിൽ ഗണ്യമായ കുറവും വാഗ്‌ദാനം ചെയ്യുന്ന ഈ സംരംഭം പരമാവധി എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ സാധാരണ കുടുംബങ്ങളെ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് പിഎം സൂര്യഘർ മുഫ്‌ത് യോജന. രാജ്യത്ത് ഒരു കോടിയിലേറെ ഉപയോക്താക്കള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇടത്തരം വൈദ്യുതി ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് കൂടുതല്‍ സബ്‌സിഡി ലഭിക്കുമെന്നാതാണ് പിഎം സൂര്യഘർ മുഫ്‌ത് ബിജിലി യോജന പദ്ധതിയുടെ പ്രധാന സവിശേഷത.

പദ്ധതിയിലൂടെ രണ്ട് കിലോവാട്ട് വരെ ശേഷിയുള്ള സിസ്റ്റങ്ങള്‍ക്ക് സോളാര്‍ യൂണിറ്റ് ചെലവിന്‍റെ 60 ശതമാനം സബ്‌സിഡിയായി ലഭിക്കും. 2 മുതല്‍ 3 കിലോവാട്ട് ശേഷിയുള്ള സിസ്റ്റങ്ങള്‍ക്ക് അധിക ചെലവിന്‍റെ 40 ശതമാനമാണ് ലഭിക്കുക. സബ്‌സിഡിയുടെ പരിധി 3 കിലോവാട്ടാണ്. പദ്ധതി പ്രകാരം ഒരു കിലോവാട്ട് ശേഷിയുള്ള നിലയങ്ങള്‍ക്ക് 30,000 രൂപ സബ്‌സിഡി ലഭിക്കും. രണ്ട് കിലോവാട്ടിന് 60,000 മൂന്നോ അതിലധികമോ ശേഷിയുള്ളവയ്‌ക്ക് 78,000 രൂപയുമാണ് സബ്‌സിഡി (What Is PM Surya Ghar Muft Bijli Yojana).

രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ ഉള്ളവരാണ് പദ്ധതിക്കായി ഇതിനോടകം രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. തമിഴ്‌നാട്, അസം, ബിഹാര്‍, ഗുജറാത്ത്, മഹാരാഷ്‌ട്ര, ഒഡിഷ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും അഞ്ച് ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചു. പദ്ധതിയില്‍ ഇതുവരെയും രജിസ്ട്രേഷൻ നടപടികള്‍ ചെയ്യാത്തവരും പരമാവധി വേഗത്തില്‍ ഇതിന്‍റെ ഭാഗമാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടുണ്ട്.

രജിസ്ട്രേഷൻ നടപടിക്രമം ഇങ്ങനെ (How To Apply For PM Surya Ghar Muft Bijli Yojana): www.pmsuryaghar.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് സൂര്യഘര്‍ പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌ത ശേഷം ആദ്യം നമ്മുടെ സംസ്ഥാനം തെരഞ്ഞെടുക്കണം. തുടര്‍ന്ന്, വൈദ്യുതി വിതരണ കമ്പനി തെരഞ്ഞെടുത്ത ശേഷം ഇലക്‌ട്രിസിറ്റി കൺസ്യൂമർ നമ്പർ വിവരങ്ങളും നല്‍കണം. ഇതേഘട്ടത്തിലാണ് ഉപഭോക്താവിന്‍റെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിവരങ്ങളും സമര്‍പ്പിക്കേണ്ടത്.

കണ്‍സ്യൂമര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് വേണം രണ്ടാം ഘട്ടത്തില്‍ പോര്‍ട്ടലില്‍ ലോഗ് ഇൻ ചെയ്യേണ്ടത്. ലോഗ് ഇൻ ചെയ്‌ത ശേഷം ഫോം അനുസരിച്ച് സോളാറിന് അപേക്ഷ നല്‍കാം. തുടര്‍ന്ന് എൻഒസിക്കായി കാത്തിരിക്കണം.

എൻഒസി ലഭിച്ചാല്‍ രജിസ്റ്റര്‍ ചെയ്‌ത ഏതെങ്കിലും വെണ്ടറില്‍ നിന്നും പ്ലാന്‍റ് ഇൻസ്റ്റാള്‍ ചെയ്യുക എന്നതാണ് മൂന്നാം ഘട്ടം. നാലാമത്തെ ഘട്ടത്തിലാണ് പ്ലാന്‍റ് സ്ഥാപിക്കുന്നത്. ഇത് കഴിഞ്ഞാല്‍ ഉടൻ വിശദ വിവരങ്ങള്‍ നല്‍കി നെറ്റ് മീറ്ററിനും അപേക്ഷ നല്‍കാം.

നെറ്റ് മീറ്റര്‍ സ്ഥാപിച്ച് കഴിഞ്ഞാല്‍ അത് വിതരണം ചെയ്‌ത കമ്പനിയുടെ പരിശോധന നടക്കും. ഇതിന് ശേഷം പോര്‍ട്ടലില്‍ നിന്നും ഒരു കമ്മീഷനിങ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ പോര്‍ട്ടലില്‍ ബാങ്ക് അകൗണ്ട് വിവരങ്ങളും റദ്ധാക്കിയ ചെക്കും സമര്‍പ്പിക്കണം. 30 ദിവസത്തിനുള്ളില്‍ ആയിരിക്കും സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്നത്.

പദ്ധതിയ്‌ക്ക് അര്‍ഹര്‍ ആരെല്ലാം ? ഇന്ത്യൻ പൗരത്വമുള്ള ഏതൊരാള്‍ക്കും പദ്ധതിയ്ക്ക്‌ അപേക്ഷിക്കാം. സോളാര്‍ പാനലുകള്‍ സ്ഥാപിക്കാൻ അനുയോജ്യമായ മേല്‍ക്കൂരയുള്ള വീടും സാധുതയുള്ള വൈദ്യുതി കണക്ഷനും അപേക്ഷകന് ഉണ്ടായിരിക്കണം. കൂടാതെ, ഇവര്‍ക്ക് മുൻപ് സോളാര്‍ പദ്ധതികളില്‍ നിന്നും സബ്‌സിഡി ലഭിച്ചിരിക്കരുത് (Who is eligible for the PM Surya Ghar Muft Bijli Yojana).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.