ന്യൂഡൽഹി: മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്‍ററിലെ ഗ്ലോബൽ ഫിൻടെക് പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിൻടെക് ലാൻഡ്‌സ്‌കേപ്പിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്‌റ്റ് 2024ന്‍റെ പ്രത്യേക സെഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
ഫെസ്‌റ്റിൽ പങ്കെടുത്ത അദ്ദേഹം വേദിയിൽ വ്യവസായ വിദഗ്‌ധരുമായി സംവദിക്കുകയും ഒരു സ്‌റ്റാളിൽ നിന്ന് വെർച്വൽ റിയാലിറ്റി ഗ്ലാസുകൾ ധരിക്കുകയും ചെയ്‌തു. ജിഎഫ്‌എഫിൽ രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള പോളിസി മേക്കർമാർ, റെഗുലേറ്റർമാർ, ബാങ്കർമാർ, അക്കാദമിക് വിദഗ്‌ധർ എന്നിവർ പങ്കെടുക്കുന്നുണ്ട്. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വന്‍ഷന്‍ സെന്‍ററിലാണ് പരിപാടി.
A very special project that will contribute to India’s development. It will also reaffirm Maharashtra’s pivotal role as a powerhouse of progress. https://t.co/TKqvo4ZO8c
— Narendra Modi (@narendramodi) August 30, 2024
ഇതിനുപുറമെ പാൽഘറിലെ സിഡ്‌കോ ഗ്രൗണ്ടിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. കൂടാതെ പാൽഘർ ജില്ലയിലെ ദഹാനു പട്ടണത്തിന് സമീപം സ്ഥിതി ചെയ്യുന്ന വഡാവൻ തുറമുഖത്ത് 76,000 കോടി രൂപയുടെ പദ്ധതിക്ക് ഇന്ന് ഉച്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി മോദി തറക്കല്ലിടും. രാജ്യത്തിന്‍റെ വ്യാപാരം വർധിപ്പിക്കുക അന്താരാഷ്‌ട്ര ഷിപ്പിങ് റൂട്ടുകളിലേക്ക് നേരിട്ട് കണക്റ്റിവിറ്റി നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
മഹാരാഷ്‌ട്ര സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി വാഡവൻ തുറമുഖ പദ്ധതിയെ വളരെ സവിശേഷമായ പദ്ധതി എന്ന് വിശേഷിപ്പിച്ചിരുന്നു. മാത്രമല്ല മഹാരാഷ്‌ട്രയുടെ പുരോഗതിക്ക് വളരെ പ്രാധാന്യമുള്ള പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വികസനത്തിന് സംഭാവന നൽകുന്ന വളരെ സവിശേഷമായ ഒരു പദ്ധതിയാണിതെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
Also Read: പ്രധാനമന്ത്രി ഇന്ന് മഹാരാഷ്‌ട്രയില്‍; 76,000 കോടിയുടെ വാഡവന്‍ തുറമുഖത്തിന് തറക്കല്ലിടും