ന്യൂഡൽഹി: ബാബാസാഹേബ് അംബേദ്‌കറെക്കുറിച്ചുള്ള അമിത് ഷായുടെ പരാമർശത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബേദ്‌കറെ അപമാനിച്ച കോൺഗ്രസിൻ്റെ ഇരുണ്ട ചരിത്രം അമിത് ഷാ തുറന്നുകാട്ടി. അമിത് ഷാ അവതരിപ്പിച്ച വസ്‌തുതകള്‍ കണ്ട് കോൺഗ്രസും അതിന്‍റെ ദ്രവിച്ച സംവിധാനവും സ്‌തംഭിച്ചിരിക്കുകയാണെന്നും നരേന്ദ്ര മോദി എക്‌സിലൂടെ പറഞ്ഞു.
കോൺഗ്രസ് വർഷങ്ങളോളം അധികാരത്തിൽ ഇരുന്നിട്ടും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ ശാക്തീകരിക്കാൻ ഒന്നും ചെയ്‌തില്ലെന്ന് പ്രധാനമന്ത്രി എക്‌സിലെ പോസ്റ്റുകളുടെ പറഞ്ഞു. 'അംബേദ്‌കറെ അപമാനിക്കുകയും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ പരിഗണിക്കാതിരിക്കുകയും ചെയ്‌ത കോൺഗ്രസിന്‍റെ ഇരുണ്ട ചരിത്രം അമിത് ഷാ തുറന്നു കാണിച്ചു. അതില്‍ അവര്‍ ഞെട്ടി സ്‌തംഭിച്ച് നില്‍ക്കുകയാണ്. അതിനാലാണ് ഇപ്പോള്‍ പ്രതിഷേധ നാടകങ്ങൾ നടത്തുന്നത്.
If the Congress and its rotten ecosystem think their malicious lies can hide their misdeeds of several years, especially their insult towards Dr. Ambedkar, they are gravely mistaken!
— Narendra Modi (@narendramodi) December 18, 2024
The people of India have seen time and again how one Party, led by one dynasty, has indulged in…
കോൺഗ്രസിനെ സംബന്ധിച്ച് ഖേദകരമാണെങ്കിലും ആളുകള്‍ക്ക് സത്യമറിയാം എന്നതാണ് വസ്‌തുത. കോൺഗ്രസിന് അവർക്ക് ഇഷ്‌ടമുള്ളത് പോലെ ശ്രമിക്കാം, പക്ഷേ അവരുടെ ഭരണത്തിൻകീഴിലാണ് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങള്‍ക്ക് എതിരെയുളള ഏറ്റവും വലിയ കൂട്ടക്കൊലകള്‍ നടന്നിട്ടുളളതെന്ന് അവര്‍ക്ക് നിഷേധിക്കാന്‍ കഴിയില്ല. വര്‍ഷങ്ങളോളം അവര്‍ അധികാരത്തിലിരുന്നു പക്ഷേ എസ്‌സി, എസ്‌ടി വിഭാഗങ്ങളെ ശാക്തീകരിക്കാൻ ഒന്നും ചെയ്‌തില്ല' എന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
It is due to Dr. Babasaheb Ambedkar that we are what we are!
— Narendra Modi (@narendramodi) December 18, 2024
Our Government has worked tirelessly to fulfil the vision of Dr. Babasaheb Ambedkar over the last decade. Take any sector - be it removing 25 crore people from poverty, strengthening the SC/ST Act, our Government’s…
കൂടാതെ, ബാബാസാഹേബ് അംബേദ്‌കറോട് കോൺഗ്രസ് ചെയ്‌തിട്ടുളള 'പാപങ്ങൾ' പ്രധാനമന്ത്രി ഒന്നൊന്നായി എടുത്ത് പറഞ്ഞു. 'അംബേദ്‌കറെ കോൺഗ്രസ് രണ്ട് തവണ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി. ജവഹര്‍ലാല്‍ നെഹ്‌റു തന്നെ അംബേദ്‌കറിനെതിരെ പ്രചാരണം നടത്തുകയും അദ്ദേഹത്തെ തോല്‍പ്പിക്കുന്നത് അഭിമാന പ്രശ്‌നമായി കാണുകയും ചെയ്‌തിട്ടുണ്ട്. അംബേദ്‌കറിന് ഭാരത് രത്ന നിഷേധിച്ചു. പാർലമെൻ്റിൻ്റെ സെൻട്രൽ ഹാളിൽ അംബേദ്‌കറിന്‍റെ ഛായാചിത്രം വയ്‌ക്കുന്നതും കോൺഗ്രസ് തടഞ്ഞതായി' നരേന്ദ്ര മോദി പറഞ്ഞു.
Our Government has worked to develop Panchteerth, the five iconic places associated with Dr. Ambedkar.
— Narendra Modi (@narendramodi) December 18, 2024
For decades, there was a pending issue on land for Chaitya Bhoomi. Not only did our Government resolve the issue, I have gone to pray there as well.
We have also developed 26,…
'അംബേദ്‌കറുടെ പൈതൃകം ഇല്ലാതാക്കാൻ ഒരു പാർട്ടി എല്ലാ വൃത്തികെട്ട തന്ത്രങ്ങളും പയറ്റുന്നത് കാലാകാലങ്ങളിൽ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അംബേദ്‌കറിനെ അധിക്ഷേപിച്ചതും അദ്ദേഹത്തിനെതിരെ വര്‍ഷങ്ങളോളം നടത്തിയ പ്രവര്‍ത്തനങ്ങളും കളളങ്ങളിലൂടെ മറച്ചുവയ്‌ക്കാം എന്ന് കോൺഗ്രസ് വിചാരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റി. ഒരു രാജവംശത്തിന്‍റെ നേതൃത്വത്തിലുളള ഒരു പാര്‍ട്ടി എല്ലാ വൃത്തികെട്ട തന്ത്രങ്ങളും പയറ്റി അംബേദ്‌കറിന്‍റെ പൈതൃകം ഇല്ലാതാക്കാനും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ അപമാനിക്കാനും ശ്രമിച്ചത് ഇന്ത്യയിലെ ജനങ്ങള്‍ കണ്ടതാണ്' എന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
തന്‍റെ സര്‍ക്കാര്‍ അംബേദ്‌കറുടെ പൈതൃകം നിറവേറ്റാനാണ് പ്രവര്‍ത്തിക്കുന്നത് എന്നും നരേന്ദ്ര മോദി പറഞ്ഞു. 'ഡോ. അംബേദ്‌കറുമായി ബന്ധപ്പെട്ട അഞ്ച് ഐതിഹാസിക സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന 'പഞ്ചതീർഥ്' വികസിപ്പിക്കാൻ ഞങ്ങളുടെ സർക്കാർ പ്രവർത്തിച്ചു. പതിറ്റാണ്ടുകളായി നിണ്ടുനിന്ന ചൈത്യഭൂമി തര്‍ക്കം ഞങ്ങളുടെ സര്‍ക്കാര്‍ പരിഹരിച്ചു. മാത്രമല്ല, ഞാന്‍ അവിടെ പ്രാര്‍ഥിക്കാന്‍ പോവുകയും ചെയ്‌തു. അംബേദ്‌കർ അവസാന വര്‍ഷങ്ങള്‍ ചെലവഴിച്ച ഡൽഹിയിലെ 26, അലിപൂർ റോഡും ഞങ്ങൾ വികസിപ്പിച്ചു' എന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ലണ്ടനിൽ അദ്ദേഹം താമസിച്ചിരുന്ന വീട് സർക്കാർ ഏറ്റെടുത്തെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. അംബേദ്‌കറോടുളള ബഹുമാനവും ആധരവും പരമമാണ്. നമ്മള്‍ ഇപ്പോഴുളള പോലെ ആയിരിക്കുന്നത് അദ്ദേഹം കാരണമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അംബേദ്‌കറുടെ കാഴ്‌ചപ്പാടുകള്‍ നിറവേറ്റാന്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി തന്‍റെ സർക്കാർ അക്ഷീണം പ്രയത്നിച്ചിണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏത് മേഖല വേണമെങ്കിലും എടുത്താലും അത് കാണാന്‍ സാധിക്കും. ദാരിദ്ര്യ നിര്‍മാര്‍ജനം, എസ്‌സി/എസ്‌ടി നിയമം ശക്തിപ്പെടുത്തൽ, സര്‍ക്കാരിന്‍റെ അഭിമാന പദ്ധതികളായ സ്വച്ഛ് ഭാരത്, പ്രധാനമന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷന്‍, ഉജ്ജ്വല യോജന തുടങ്ങിയ ഓരോന്നും ദരിദ്രരുടെയും പാർശ്വവത്‌കരിക്കപ്പെട്ടവരുടെയും ജീവിതത്തെ സ്‌പർശിച്ചു എന്നും നരേന്ദ്ര മോദി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭരണഘടന ചർച്ചയ്ക്കിടെ രാജ്യസഭയിൽ വച്ച് ബാബാസാഹെബ് അംബേദ്‌കറെ കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ പാർലമെൻ്റ് വളപ്പിൽ പ്രതിഷേധം നടത്തിയിരുന്നു. അംബേദ്‌കറുടെ പേര് പറയുന്നത് കോൺഗ്രസ് പാർട്ടിയുടെ 'ഫാഷൻ' ആയി മാറിയെന്ന് അമിത് ഷാ ആരോപിച്ചു. അംബേദ്‌കറിന്‍റെ പേര് പറഞ്ഞ അത്രയും തവണ ദൈവത്തിന്‍റെ പേര് പറഞ്ഞിരുന്നെങ്കില്‍ ഏഴ് ജന്മം സ്വര്‍ഗത്തില്‍ പോകാന്‍ കഴിയുമായിരുന്നു എന്നും അമിത് ഷാ പറഞ്ഞു.
Also Read: അംബേദ്‌കറെ അപമാനിച്ച അമിത് ഷാ മാപ്പുപറയണം; പാർലമെന്‍റ് വളപ്പിൽ ഇന്ത്യ സഖ്യത്തിന്‍റെ പ്രതിഷേധം