ന്യൂഡല്‍ഹി: 50ാമത് ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്ന പ്രധാനമന്ത്രി എഐ, ഊര്‍ജം, ആഫ്രിക്ക, മെഡിറ്ററേനിയന്‍ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇവയെ കുറിച്ച് ചര്‍ച്ചകള്‍ നടത്താനുള്ള പ്രത്യേക സെഷനിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷമുള്ള മോദിയുടെ ആദ്യ യാത്രയാണിത്. ഇറ്റലിയുടെ ക്ഷണം സ്വീകരിച്ചാണ് ജി7ല്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി യാത്ര തിരിച്ചത്. കാനഡ, ഫ്രാന്‍സ്, യുഎസ്, യുകെ, ജര്‍മനി, ജപ്പാന്‍, ഇറ്റലി എന്നീ ഏഴ് വികസിത രാജ്യങ്ങള്‍ക്കൊപ്പം യൂറോപ്യന്‍ യൂണിയനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
ജൂണ്‍ 15 വരെയാണ് ഇറ്റലിയിലെ അപുലിയയിലുള്ള ബോര്‍ഗോ എഗ്നാസിയ റിസോര്‍ട്ടില്‍ ഉച്ചകോടി ചേരുക. റഷ്യ-യുക്രെയ്‌ന്‍ യുദ്ധവും ഗാസ-ഇസ്രയേല്‍ സംഘര്‍ഷവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയായേക്കും. വെള്ളിയാഴ്‌ച പ്രധാനമന്ത്രിക്ക് വളരെ നല്ല ദിവസമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
ലോകനേതാക്കളുമായി പ്രധാനമന്ത്രി നിരവധി ഉഭയകക്ഷി കൂടിക്കാഴ്‌ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പോപ്പ് ഫ്രാൻസിസ് മോദിയുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയ്‌സ്വാള്‍ പറഞ്ഞു.
Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലേക്ക്; ജി7 ഉച്ചകോടിയില്‍ പങ്കെടുക്കും - Modi Leaves For Italy