ETV Bharat / bharat

നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്...ഇത്തവണ പാലക്കാടും പത്തനംതിട്ടയിലും - PM Modi to visit Kerala again

പ്രധാനമന്ത്രി മോദിയുടെ കേരള സന്ദർശനം മാർച്ച് 15, 17 തിയ്യതികളിൽ

Lok Sabha polls 2024  PM Narendra Modi  ബിജെപി  ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണം
Lok Sabha polls: PM Modi to visit Kerala again on March 15 and 17
author img

By ETV Bharat Kerala Team

Published : Mar 11, 2024, 1:11 PM IST

തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 15, 17 തിയ്യതികളിൽ കേരളം സന്ദർശിക്കും. ബിജെപി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം സംസ്ഥാനത്തെത്തുന്നത്. 15 ന് പാലക്കാട് പ്രചാരണ പരിപാടികളിൽ പങ്കെടുത്ത ശേഷം 17 ന് പത്തനംതിട്ടയിലും സന്ദർശനം നടത്തും.

പാലക്കാട് പ്രധാനമന്ത്രിയുടെ പൊതുയോഗങ്ങൾ ഉണ്ടാകില്ല. പകരം റോഡ് ഷോ നടത്തും. ജില്ലയിൽ റോഡ് ഷോയ്ക്കുള്ള എല്ലാ സജ്ജീകരണങ്ങളും നടന്നുകൊണ്ടിരിക്കയാണെന്നാണ് ബിജെപി നേതൃത്വം അറിയിച്ചിട്ടുള്ളത്.

ബിജെപിയുടെ പാലക്കാട്, പത്തനംതിട്ട ജില്ലാ കമ്മിറ്റികളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് മോദിയുടെ സന്ദർശനം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനത്ത് രണ്ടു തവണ പ്രധാനമന്ത്രി സന്ദർശനം നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.