ന്യൂഡൽഹി: ലഡാക്കിലെ പുതിയ ജില്ലകളുടെ രൂപീകരണം ഭരണത്തിലേക്കുള്ള നിർണായക ചുവടുവയ്‌പ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ജില്ലകള്‍ രൂപീകരിക്കപ്പെട്ടാല്‍ ലഡാക്കിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ സഹായം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ പോസ്റ്റിന് മറുപടിയായി എക്‌സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
സൺസ്‌കർ, ഡ്രാസ്, ഷാം, നുബ്ര, ചാങ്‌താങ് എന്നിവിടങ്ങള്‍ കൂടുതല്‍ സര്‍ക്കാര്‍ ശ്രദ്ധയാകര്‍ഷിക്കുമെന്ന് ലഡാക്കിലെ ജനങ്ങളെ അഭിനന്ദിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്നാണ് (ഓഗസ്റ്റ് 26) ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
Creation of five new districts in Ladakh is a step towards better governance and prosperity. Zanskar, Drass, Sham, Nubra, and Changthang will now receive more focused attention, bringing services and opportunities even closer to the people. Congratulations to the people there. https://t.co/YDEpGZEiGh
— Narendra Modi (@narendramodi) August 26, 2024
സൺസ്‌കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്‌താങ് എന്നിവയാണ് പുതിയ ജില്ലകൾ. ലഡാക്കിലെ ജനങ്ങൾക്ക് കൂടുതൽ സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ഭരണ പ്രദേശത്തുടനീളമുള്ള വികസനവും ഭരണവും മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ ജില്ലകൾ രൂപീകരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സിൽ കുറിച്ചു.
ലഡാക്കിലെ സർവ മേഖലകളിലും പുരോഗതി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.'വികസിത ലഡാക്ക് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നത്തിന്‍റെ ഭാഗമായാണ് കേന്ദ്രഭരണ പ്രദേശത്ത് അഞ്ച് പുതിയ ജില്ലകൾ രൂപീകരിക്കാൻ എംഎച്ച്എ തീരുമാനിച്ചത്. ലഡാക്കിലെ ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
മുൻ ലഡാക്ക് എംപി ജംയാങ് സെറിങ് നംഗ്യാലും പുതിയ ജില്ലകൾ രൂപീകരിക്കുന്നതിനുള്ള തീരുമാനത്തെ സ്വാഗതം ചെയ്‌തു. 'ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. ലഡാക്കിൽ 5 പുതിയ ജില്ലകൾ രൂപീകരിക്കുന്നത് ഭരണത്തെ ശക്തിപ്പെടുത്തുകയും ലഡാക്കിലെ എല്ലാ കോണുകളിലും പുരോഗതി കൊണ്ടുവരുകയും ചെയ്യുമെന്ന്' അദ്ദേഹം പറഞ്ഞു.
ജമ്മു കശ്‌മീർ പുനഃസംഘടന നിയമം പാസാക്കിയതിനെ തുടർന്ന് 2019 ഒക്‌ടോബർ 31ന് ലഡാക്ക് ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായി സ്ഥാപിതമായി ഏകദേശം അഞ്ച് വർഷത്തിന് ശേഷമാണ് ഈ തീരുമാനം.
Also Read: ലഡാക്കില്‍ പുതിയ ജില്ലകള്‍; പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍