ഗുജറാത്ത്: അഹമ്മദാബാദ് മെട്രോ റെയിൽ വികസനത്തിൻ്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ഗുജറാത്ത് മെട്രോ റെയിൽ കോർപറേഷനാണ് (ജിഎംആർസി) മെട്രോ റെയിൽ വികസിപ്പിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി, ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർക്കൊപ്പം മെട്രോയിൽ യാത്ര ചെയ്‌തു.
![AHMEDABAD METRO RAIL PM MODI AT GUJARAT METRO അഹമ്മദാബാദ് മെട്രോ റെയിൽ വികസനം LATEST MALAYALAM NEWS](https://etvbharatimages.akamaized.net/etvbharat/prod-images/16-09-2024/22464726_pm-modi-with.jpg)
തുടര്‍ന്ന് 8,000 കോടി രൂപ ചെലവിലുളള വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. സമഖിയാലി - ഗാന്ധിധാം, ഗാന്ധിധാം - ആദിപൂർ റെയിൽവേ ലൈനുകളുടെ വികസനം, അഹമ്മദാബാദ് എഎംസിയിലെ ഐക്കണിക് റോഡുകളുടെ വികസനം, ബക്രോൾ, ഹതിജാൻ, റാമോൾ, പഞ്ചാർപോൾ ജംഗ്ഷൻ എന്നിവിടങ്ങളിലെ മേൽപ്പാലങ്ങളുടെ നിർമ്മാണം തുടങ്ങി നിരവധി സുപ്രധാന പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
![AHMEDABAD METRO RAIL PM MODI AT GUJARAT METRO അഹമ്മദാബാദ് മെട്രോ റെയിൽ വികസനം LATEST MALAYALAM NEWS](https://etvbharatimages.akamaized.net/etvbharat/prod-images/16-09-2024/22464726_pm-with-cm.jpg)
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കച്ചിലെ കച്ച് ലിഗ്നൈറ്റ് തെർമൽ പവർ സ്റ്റേഷനിൽ 30 മെഗാവാട്ട് സോളാർ സിസ്റ്റവും 35 മെഗാവാട്ടിൻ്റെ ബിഇഎസ്എസ് സോളാർ പിവി പദ്ധതിയും മോർബിയിലും രാജ്‌കോട്ടിലും 220 കിലോവോൾട്ട് സബ്‌സ്റ്റേഷനുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
Also Read: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; മൂന്നാം മോദി സര്‍ക്കാരിന്‍റെ നടപ്പ് കാലയളവില്‍ പ്രഖ്യാപിച്ചേക്കും