വാരണസി(ഉത്തര്‍പ്രദേശ്): ലോക്‌സഭയിലേക്ക് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം ആദ്യമായി നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വാരണസിയില്‍ എത്തി. ഇത് മൂന്നാം തവണയാണ് മോദി ഇവിടെ നിന്ന് ജനവിധി തേടുന്നത്. ഊഷ്‌മളമായ വരവേല്‍പ്പാണ് മോദിക്ക് ലഭിച്ചത്.
വിമാനത്താവളം മുതല്‍ മോദി റോഡ് ഷോ നടത്തിയ 28 കിലോമീറ്ററോളം റോഡിന്‍റെ ഇരുവശത്തും ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തടിച്ച് കൂടിയിരുന്നു. ഇതിനിടെ അദ്ദേഹം കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി.
മുഖ്യമന്ത്രി ആദിത്യനാഥ്, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും ഭാരവാഹികളും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ ബബത്പൂരിലെ ലാല്‍ബഹദൂര്‍ ശാസ്‌ത്രി വിമാനത്താവളത്തില്‍ സ്വീകരിച്ചത്. മോദിയുടെ സന്ദര്‍ശനത്തിനായി വന്‍ ക്രമീകരണങ്ങളാണ് വാരണസി ജില്ലയില്‍ ഒരുക്കിയതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് പട്ടേല്‍ പറഞ്ഞു.
Also Read: 'അമേഠിയിലും രാഹുൽ ഗാന്ധി വേണം'; മണ്ഡലത്തില്‍ രാഹുലിനായി മുറവിളി ശക്തമാകുന്നു...
സ്‌ത്രീകളും കുട്ടികളും ചേര്‍ന്ന് പുഷ്‌പങ്ങള്‍ വര്‍ഷിച്ചാണ് മോദിയെ എതിരേറ്റത്. ചെണ്ടമേളത്തിന്‍റെ അകമ്പടിയും ഉണ്ടായിരുന്നു. മോദി ഗിലാത് ബസാറിലെ അതുലാനന്ദ് സ്‌കൂളും സന്ദര്‍ശിച്ചു. കബീര്‍ ചൗരയും സന്ദര്‍ശിച്ചു (Kashi Vishwanath Temple).
ബിഎല്‍ഡബ്ല്യൂ ഗസ്റ്റ് ഹൗസിലാണ് അദ്ദേഹം രാത്രി തങ്ങുന്നത്. നാളെ രാവിലെ പത്ത് മണിയോടെ ബറേക്ക ഹെലിപാഡില്‍ നിന്ന് അദ്ദേഹം അസംഗഡിലേക്ക് പോകും.