ETV Bharat / bharat

സന്ദേശ്ഖാലി വിഷയം: തൃണമൂൽ കുറ്റകൃത്യങ്ങളുടെയും അഴിമതിയുടെയും മാതൃക; പ്രധാനമന്ത്രി നരേന്ദ്ര മോദി - ബിജെപി

സന്ദേശ്ഖാലി കേസിൽ ബംഗാൾ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തത് ബിജെപിയുടെ സമ്മർദത്തെ തുടർന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

TMC  സന്ദേശ്ഖാലി വിഷയം  Prime minister Narendra Modi  ബിജെപി  മമത ബാനർജി
Entire Country Saddened Over Sandeshkhali Incident: PM Hits Out At TMC
author img

By ETV Bharat Kerala Team

Published : Mar 1, 2024, 10:01 PM IST

പശ്ചിമ ബംഗാൾ : സന്ദേശ്ഖാലി കേസിൽ തൃണമൂൽ കോൺഗ്രസിനെയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയേയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദേശ്ഖാലി സംഭവത്തിൽ രാജ്യം മുഴുവൻ ദുഃഖത്തിലാണ് (Entire Country Saddened Over Sandeshkhali Incident: PM Hits Out At TMC).

ബംഗാൾ പൊലീസ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്‌തത് ബിജെപിയുടെ സമ്മർദത്തെ തുടർന്നാണ്. നിങ്ങൾ ടി എം സിയ്ക്ക് മാപ്പ് നൽകുമോ? അതോ പ്രതികാരം ചെയ്യുമോ ഇല്ലയോ? ഒരു പൊതു പരിപാടിയെ അഭിസംബോധന ചെയ്യവെ തൃണമൂൽ കോഗ്രസിനെ ആക്രമിച്ച് പ്രധാനമന്ത്രി ചോദിച്ചു.

സന്ദേശ്ഖാലിയിൽ ഉണ്ടായ അക്രമങ്ങൾക്ക് ശേഷം സാമൂഹിക പരിഷ്‌കർത്താവായ രാജാ റാം മോഹൻ റോയിയുടെ ആത്മാവ് ദുഖിതനായിരിക്കും. കോൺഗ്രസും ഇടതുപാർട്ടികളും സന്ദേശ്ഖാലി വിഷയത്തെ കുറിച്ച് ഒന്നും തന്നെ മമത ബാനർജിയോട് ചോദിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ഇതാണ് ഇന്ത്യ സഖ്യത്തിന്‍റെ യഥാർഥ മുഖം. വെസ്റ്റ് ബംഗാളിൽ കുറ്റകൃത്യങ്ങളുടെയും അഴിമതിയുടെയും ഒരു മാതൃകയായി തൃണമൂൽ കോൺഗ്രസ് മാറിയെന്നും അദ്ദേഹം വിമർശിച്ചു. ടിഎംസിയുടെ ഭീഷണിയേയും ആക്രണമത്തെയും തനിക്ക് ഭയമില്ല. കേന്ദ്ര ഏജൻസികൾക്ക് പോലും സംസ്ഥാനത്ത് പ്രവർത്തിക്കാൻ സാധിക്കുന്നില്ല. കേന്ദ്ര ഏജൻസികളുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തി തൃണമൂൽ കോൺഗ്രസ് ധർണ നടത്തുകയാണെന്നും മോദി വിമർശിച്ചു.

പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള വികസന പ്രവർത്തനങ്ങൾക്ക് തടസങ്ങൾ ഉണ്ടാക്കുകയാണ് തൃണമൂൽ സർക്കാർ. നിരവധി പദ്ധതികളാണ് തൃണമൂൽ സർക്കാർ കാരണം മുടങ്ങി കിടക്കുന്നത്. പാവപെട്ട ജനങ്ങളെ അംഗീകരിക്കാത്തവരും എസ്‌ടി, എസ്‌സി വിരുദ്ധരുമാണ് മമത സർക്കാർ. മുസ്ലീം സ്ത്രീകൾ ഇത്തവണ ടിഎംസിയെ പുറത്താക്കുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.