ETV Bharat / bharat

'ഭാരതീയ ന്യായ സംഹിത ജനാധിപത്യത്തെ കരുത്തുറ്റതാക്കും'; പുതിയ ക്രിമിനൽ നിയമങ്ങളെപ്പറ്റി വാചാലനായി പ്രധാനമന്ത്രി - NYAYA SANHITA STRENGTHENS DEMOCRACY

പഴയ കുറ്റകൃത്യനിയമങ്ങള്‍ ബ്രിട്ടീഷ് ഭരണത്തില്‍ ഇന്ത്യാക്കാരെ അടിച്ചമര്‍ത്താനും അവരെ ചൂഷണം ചെയ്യാനും ലക്ഷ്യമിട്ടുള്ളവയെന്നും മോദി

new criminal laws  Bharatiya nya samhita  Bharatiya nagarik suraksha samhita  Bharatiya sankshya adhiniyam
PM Modi (ANI)
author img

By ETV Bharat Kerala Team

Published : Dec 3, 2024, 6:56 PM IST

ചണ്ഡിഗഢ്: ബ്രിട്ടീഷുകാര്‍ രൂപപ്പെടുത്തിയ കുറ്റകൃത്യനിയമത്തിന്‍റെ ഉദ്ദേശ്യം ഇന്ത്യാക്കാരെ ശിക്ഷിക്കുക എന്നതായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒപ്പം ഇന്ത്യാക്കാരെ എന്നും അവരുടെ അടിമകളാക്കി നിലനിർത്തുക എന്നതും. പഴയ കുറ്റകൃത്യനിയമങ്ങള്‍ ബ്രിട്ടീഷ് ഭരണത്തില്‍ ഇന്ത്യാക്കാരെ അടിച്ചമര്‍ത്താനും അവരെ ചൂഷണം ചെയ്യാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാല്‍ പുതിയ 'ഭാരതീയ ന്യായ സംഹിത' നമ്മുടെ ജനാധിപത്യത്തിന്‍റെ അടിസ്ഥാന ആശയങ്ങളായ 'ജനങ്ങളുടേതായ, ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി' എന്ന ആശയങ്ങളെ കരുത്തുറ്റതാക്കുകയാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പുതിയ ക്രിമിനൽ നിയമങ്ങള്‍ നടപ്പാക്കിയതിന്‍റെ വിജയം ആഘോഷിക്കാൻ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തിനൊടുവില്‍ 1947 ല്‍ നമ്മുടെ രാജ്യം സ്വതന്ത്രമായി. തലമുറകളുടെ കാത്തിരിപ്പിനും ജനങ്ങളുടെ ത്യാഗത്തിനും ശേഷമുണ്ടായ സ്വാതന്ത്ര്യത്തിന്‍റെ ഉദയത്തില്‍ നമുക്ക് എന്തെല്ലാം സ്വപ്‌നങ്ങളായിരുന്നു. ബ്രിട്ടീഷുകാര്‍ നമ്മുടെ നാട് വിട്ട് പോയതോടെ നാം അവരുടെ നിയമത്തില്‍ നിന്ന് സ്വതന്ത്രരായെന്ന് നാം കരുതി. ആ നിയമങ്ങള്‍ ഇന്ത്യാക്കാരുടെ മേല്‍ ആധിപത്യം ഉറപ്പിക്കാനായി അവര്‍ സൃഷ്‌ടിച്ചതായിരുന്നെന്നും മോദി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പ്രധാനമന്ത്രിയുടെ വാക്കുകൾ

'1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് ഭരണത്തിന്‍റെ അടിവേരിളക്കി. പിന്നീട് 1850 ല്‍ അവര്‍ ഇന്ത്യന്‍ പീനല്‍കോഡ് കൊണ്ടുവന്നു. കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ പീനല്‍ നിയമം പാസാക്കി. അതായിരുന്നു ഇന്ത്യന്‍ കുറ്റകൃത്യനിയമത്തിന്‍റെ (സിആര്‍പിസി-CrPc) ആദ്യരൂപം. ഇന്ത്യക്കാരെ ശിക്ഷിക്കുകയും അവരെ അടിമകളാക്കി നിലനിര്‍ത്തുകയുമായിരുന്നു ഈ നിയമത്തിന്‍റെ ലക്ഷ്യം.

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ നാം സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ കഴിഞ്ഞും ഈ പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടര്‍ന്നു. ഇടയ്ക്ക് ചില ചെറിയ മാറ്റങ്ങളുണ്ടായി. എങ്കിലും സ്വഭാവത്തില്‍ യാതൊരു മാറ്റവും ഉണ്ടായില്ല. അടിമകള്‍ക്ക് വേണ്ടിയുണ്ടാക്കിയ നിയമം എന്തിന് നാം ഇപ്പോഴും ഒരു ജനാധിപത്യ രാജ്യത്ത് പിന്തുടരണം? കോളനിവത്ക്കരണ മനോഭാവത്തില്‍ നിന്ന് നാം പുറത്ത് കടക്കണം. അതുകൊണ്ടാണ് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഞാന്‍ ചെങ്കോട്ടയില്‍ നിന്ന് ഇത് മാറ്റണമെന്ന ആവശ്യം രാജ്യത്തിന് മുന്നിലേക്ക് വച്ചത്. ജനാധിപത്യത്തിന്‍റെ അടിസ്ഥാന ശിലകളായ ജനങ്ങളുടേതായ, ജനങ്ങളാലുള്ള, ജനങ്ങള്‍ക്ക് വേണ്ടിയുള്ള എന്ന ആശയങ്ങള്‍ക്ക് കരുത്ത് പകരനാണ് ന്യായ സംഹിത അവതരിപ്പിച്ചത്.

പുതിയ മൂന്ന് കുറ്റകൃത്യനിയമങ്ങളായ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ ഇന്ത്യയുടെ വിവിധ ചീഫ് ജസ്‌റ്റിസുമാര്‍, ഹൈക്കോടതികളിലെ ചീഫ് ജസ്‌റ്റിസുമാര്‍, സുപ്രീം കോടതിയിലെയും പതിനാറ് ഹൈക്കോടതികളിലെയും ജഡ്‌ജിമാര്‍, ജുഡീഷ്യല്‍ പണ്ഡിതര്‍, നിരവധി നിയമ സ്ഥാപനങ്ങളിലെ വിദഗ്‌ധര്‍, പൊതുസമൂഹത്തിലെ നിരവധി ആളുകള്‍ എന്നിവരുടെ മാര്‍ഗനിര്‍ദ്ദേശത്തോടെ തയാറാക്കിയതാണ്. ഇവര്‍ വളരെയേറെ ചര്‍ച്ചകള്‍ നടത്തി. അങ്ങനെയാണ് ഈ നിയമങ്ങള്‍ പരുവുപ്പെടുത്തിയത്.

2020 ജനുവരിയില്‍ ആഭ്യന്തരമന്ത്രാലയം നിരവധി നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ഏഴ് പതിറ്റാണ്ടായി ഇന്ത്യന്‍ നീതിന്യായ സംവിധാനം നേരിടുന്ന വെല്ലുവിളികളും ചര്‍ച്ചയായി. നിയമത്തിന്‍റെ എല്ലാ പ്രായോഗികതകളും പരിശോധിക്കപ്പെട്ടു. ഭാവിയിലെ ഇവയുടെ സാധ്യതകളും ചര്‍ച്ച ചെയ്‌തു. പിന്നീടാണ് ഇത് ഇപ്പോള്‍ കാണുന്ന രൂപത്തില്‍ നമ്മിലേക്ക് എത്തിയത്.

ഇന്ത്യ വികസിത ഭാരതമെന്ന സ്വപ്‌നത്തിലേക്ക് നടന്നടുക്കുമ്പോള്‍, ഭരണഘടനയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ആത്മാവുള്‍ക്കൊള്ളുന്ന കുറ്റകൃത്യനിയമം രാജ്യത്ത് നടപ്പാക്കുന്നത് വലിയ നേട്ടമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്ന ആശയാദര്‍ശങ്ങള്‍ നടപ്പാക്കുന്നതിനുള്ള ശ്രമം കൂടിയാണിത്. ഈ നിയമങ്ങള്‍ നടപ്പാക്കുന്നത് എങ്ങനെയാണെന്ന് താന്‍ വീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.

2024 ജൂലൈ ഒന്നിനാണ് ഭാരതീയ ന്യായ സംഹിത നടപ്പാക്കിയത്. രാജ്യത്തെ നിയമസംവിധാനം കൂടുതല്‍ സുതാര്യമാക്കുക എന്നതായിരുന്നു ഇതിന്‍റെ ഉദ്ദേശ്യം. ആനുകാലിക സമൂഹത്തിന്‍റെ ആവശ്യത്തിന് അനുസരിച്ച് ഇതിനെ കാര്യക്ഷമമാക്കുക എന്നതും ഇതിന്‍റെ ഉദ്ദേശ്യമാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രപരമായ നേട്ടമാണിത്. ആധുനിക കുറ്റകൃത്യങ്ങളായ സൈബര്‍ കുറ്റകൃത്യങ്ങള്‍ അടക്കമുള്ളവയുടെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യമെന്നും' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: ഭാരതീയ ന്യായ സംഹിത പ്രകാരം രജിസ്റ്റർ ചെയ്‌ത ആദ്യ കേസ് റദ്ദാക്കി ഡൽഹി പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.