ന്യൂഡല്‍ഹി : കാര്‍ഗില്‍ വിജയ് ദിവസിന്‍റെ 25-ാം വാര്‍ഷികം ആചരിക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ ദ്രാസിലെത്തി. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. ദ്രാസിലെ കാർഗിൽ യുദ്ധ സ്‌മാരകത്തിൽ പ്രധാനമന്ത്രി പുഷ്‌പങ്ങള്‍ അർപ്പിച്ചു.
കാർഗിൽ യുദ്ധത്തിലെ ധീര പോരാട്ടത്തെ അനുസ്‌മരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും സായുധ സേനാംഗങ്ങളെ ആദരിച്ചു. ഡൽഹിയിലെ ദേശീയ യുദ്ധസ്‌മാരകത്തിൽ പ്രതിരോധ മന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു.