ETV Bharat / bharat

'മണിപ്പൂരില്‍ പോകാന്‍ ഒഴികെ എല്ലാത്തിനും പ്രധാനമന്ത്രിക്ക് സമയമുണ്ട്'; വിമര്‍ശനം കടുപ്പിച്ച് കോൺഗ്രസ് - Jairam Ramesh Against PM - JAIRAM RAMESH AGAINST PM

കൃത്യം ഒരു വർഷം മുമ്പ് ഇംഫാലിൽ ഒരു വലിയ രാജിക്കത്ത് നാടകം അരങ്ങേറി, സിങ്ങിന്‍റെ കീറിയ രാജിക്കത്തിന്‍റെ ഫോട്ടോ എക്‌സില്‍ പങ്കിട്ട്‌ ജയറാം രമേഷ്

PM NARENDRA MODI  JAIRAM RAMESH  CONFLICT TORN MANIPUR  ജയറാം രമേശ് മോദി മണിപ്പൂർ
FILE- JAIRAM RAMESH (ETV Bharat)
author img

By PTI

Published : Jun 30, 2024, 8:37 PM IST

ന്യൂഡൽഹി: സംഘർഷഭരിതമായ മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ സമയം കണ്ടെത്തിയിട്ടില്ലെന്ന് കോൺഗ്രസ്. വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ മണിപ്പൂരിൽ കഴിഞ്ഞ വർഷം മെയ് മുതൽ സംഘര്‍ഷങ്ങള്‍ തുടര്‍കഥയായെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് വിമര്‍ശിച്ചു. കഴിഞ്ഞ വർഷം മുഖ്യമന്ത്രി എൻ ബിരേൻ സിങ്‌ രാജിവെച്ചതിനെ ചുറ്റിപ്പറ്റിയുള്ള നാടകത്തിനെയും പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേഷ് പരാമര്‍ശിച്ചു. കൃത്യം ഒരു വർഷം മുമ്പ് ഇംഫാലിൽ ഒരു വലിയ രാജിക്കത്ത് നാടകം അരങ്ങേറിയെന്നും സിങ്ങിന്‍റെ കീറിയ രാജിക്കത്തിന്‍റെ ഫോട്ടോ പങ്കിട്ടുകൊണ്ട് രമേഷ് എക്‌സിലെ പോസ്‌റ്റിൽ പറഞ്ഞു.

'മണിപ്പൂരിന്‍റെ വേദനയും യാഥനയും തുടരുന്നു. പ്രശ്‌നബാധിതമായ സംസ്ഥാനം സന്ദർശിക്കുകയോ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി മുഖാമുഖം സംസാരിക്കുകയോ ചെയ്യുന്നത് ഒഴികെ പ്രധാനമന്ത്രിക്ക് മറ്റെല്ലാത്തിനും സമയമുണ്ട്', അദ്ദേഹം പറഞ്ഞു. താഴ്‌വരയില്‍ ആധിപത്യമുള്ള മെയ്‌തേയ് സമുദായത്തിന്‍റെ പട്ടികവർഗ പദവി ആവശ്യപ്പെട്ട് കുക്കി ഗോത്രവർഗക്കാർ മാര്‍ച്ച്‌ നടത്തി. ശേഷം വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ മണിപ്പൂരിൽ കഴിഞ്ഞ വർഷം മെയ് മുതൽ സംഘര്‍ഷങ്ങള്‍ തുടര്‍കഥയായെന്ന് ജയറാം രമേഷ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം മണിപ്പൂരിലെ വംശീയ സംഘട്ടനങ്ങളുടെ ഇടയില്‍, സിങ്‌ രാജിയുടെ അടുത്തെത്തിയിരുന്നു, എന്നാൽ രാജിവയ്ക്കുന്നതിൽ നിന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ തടഞ്ഞു. നൂറുകണക്കിന് സ്‌ത്രീകൾ ചേർന്ന് മനുഷ്യച്ചങ്ങലയുണ്ടാക്കി ഗവർണർ ഹൗസിലേക്ക് രാജിക്കത്ത് സമർപ്പിക്കുന്നത് തടഞ്ഞിരുന്നു. രാജിക്കത്തും ഇവർ കീറിക്കളഞ്ഞു.

ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മണിപ്പൂരിലെ ഔട്ടർ മണിപ്പൂരിലും ഇന്നർ മണിപ്പൂരിലും കോൺഗ്രസ് വിജയിച്ചു. അതിനുശേഷം, ഇരു സമുദായങ്ങളിൽ നിന്നുമായി സുരക്ഷാ ഉദ്യോഗസ്ഥരടക്കം 220 ലധികം ആളുകൾ കൊല്ലപ്പെട്ടു. 2017 മുതൽ സംസ്ഥാനത്ത് ബിജെപി നേതൃത്വത്തിലുള്ള സർക്കാരാണ് അധികാരത്തിലുള്ളത്.

ALSO READ: മുഴുവൻ ജന്തുജാലങ്ങളെയും പട്ടികപ്പെടുത്തിയ ലോകത്തിലെ ആദ്യ രാജ്യം; ആഗോള തലത്തിൽ നേട്ടം കൈവരിച്ച് ഇന്ത്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.