ETV Bharat / bharat

പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി - seeks stay on implementation of CAA

പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഐയുഎംഎല്‍ സുപ്രീം കോടതിയില്‍. നിയമത്തിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്‌തുള്ള ഹര്‍ജിയില്‍ തീരുമാനം ഉണ്ടാകുന്നത് വരെ നിയമം നടപ്പാക്കരുതെന്ന് ആവശ്യം.

2024  Citizenship Amendment Rules  ഐയുഎംഎല്‍  Indian Union Muslim League
plea-in-sc-seeks-stay-on-implementation-of-citizenship-amendment-rules-2024
author img

By ETV Bharat Kerala Team

Published : Mar 12, 2024, 3:52 PM IST

ന്യൂഡല്‍ഹി: പൗരത്വനിയമസഭേദഗതി നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. 2019ലെ പൗരത്വ നിയമഭേദഗതിയുടെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്‌ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടിയുണ്ടാകും വരെ നിയമം നടപ്പാക്കരുതെന്നാണ് ആവശ്യം( Citizenship Amendment Rules).

പൗരത്വ നിയമഭേദഗതി നടപ്പാക്കിയതിന് തൊട്ടുപിന്നാലെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള രേഖകളില്ലാത്ത മുസ്ലീം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന നിയമമാണിത്. 2014 ഡിസംബര്‍ 31ന് മുമ്പ് രാജ്യത്തെത്തിയവര്‍ക്കാകും ഈ ആനുകൂല്യം ലഭിക്കുക. പാര്‍ലമെന്‍റ് ഈ വിവാദ നിയമം പാസാക്കി നാല് വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് നടപ്പാക്കുന്നത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്(ഐയുഎംഎല്‍)ആണ് നിയമത്തെ ചോദ്യം ചെയ്‌ത് ഹര്‍ജി നല്‍കിയിരിക്കുന്നത്. മുസ്ലീം സമുദായത്തില്‍ നിന്നുള്ളവര്‍ക്ക് ഇത്തരത്തില്‍ അവസരം നല്‍കാത്ത നിയമം നടപ്പാക്കരുതെന്നാണ് ആവശ്യം. മുസ്ലീങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാന്‍ സിഎഎ പ്രകാരം അവകാശമില്ല. എന്നാല്‍ മുസ്ലീങ്ങള്‍ക്ക് കൂടി പൗരത്വം നേടാന്‍ അവസരമൊരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു(Indian Union Muslim League).

പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും (DYFI)ഒരു ഹര്‍ജി നല്‍കിയിട്ടുണ്ട്. നിയമത്തിന്‍റെ ഭരണഘടനായ സാധുതയെ ചോദ്യം ചെയ്‌ത് ഇതിനകം നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിക്ക് ലഭിച്ചിട്ടുണ്ട്. 250 ഹര്‍ജികളാണ് വിഷയവുമായി ബന്ധപ്പെട്ട് കോടതിയില്‍ തീര്‍പ്പാക്കാനുള്ളത്(constitutional validity).

സിഎഎ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി തീര്‍പ്പാക്കിയാല്‍ പൗരത്വം നേടിയവര്‍ക്ക് അത് തിരിച്ച് നല്‍കേണ്ടിയോ അല്ലെങ്കില്‍ തിരിച്ചെടുക്കേണ്ടിയോ വരും. ഇത് രാജ്യത്ത് അസാധാരണമായ ഒരു അവസ്ഥ സൃഷ്‌ടിക്കുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ കോടതിയുടെ അന്തിമ തീരുമാനം വരും വരെ നിയമം നടപ്പാക്കാതിരിക്കുന്നതാണ് എല്ലാ പൗരന്‍മാര്‍ക്കും നല്ലതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിയമം പാസാക്കി നാലര വര്‍ഷം വരെ നടപ്പാക്കാതിരുന്നിട്ട് ധൃതി പിടിച്ച് ഇപ്പോഴെന്തിനാണ് ഇത് നടപ്പാക്കുന്നതെന്നും ഹര്‍ജിക്കാര്‍ ചോദിക്കുന്നു. അത് കൊണ്ട് തന്നെ കോടതിയുടെ ഉത്തരവ് വരും വരെ കാത്തിരിക്കുന്നത് കൊണ്ട് ആരുടെയും അവകാശങ്ങള്‍ക്ക് ഭംഗം വരില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് വിജ്ഞാപനം വരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ മോദി സര്‍ക്കാര്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ ഹിന്ദുക്കള്‍ക്കും സിക്കുകാര്‍ക്കും ജൈനന്‍മാര്‍ക്കും ബുദ്ധമതക്കാര്‍ക്കും പാഴ്സികള്‍ക്കും ക്രിസ്‌ത്യാനികള്‍ക്കും പൗരത്വം നല്‍കാനൊരുങ്ങുകയാണ്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗസ്റ്റ് വിജ്ഞാപന പ്രകാരം നിയമം ഉടനടി നടപ്പാക്കാനാണ് തീരുമാനം. 2019 അവസാനവും 2020 തുടക്കത്തിലും വിവാദ സിഎഎ നിയമത്തിനെതിരെ രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ പ്രതിഷേധം നടന്നിരുന്നു. അതേസമയം നിയമം നടപ്പാക്കുന്നത് തടയുന്നതിന് പകരം സുപ്രീം കോടതി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വിശദീകരണം ആരായുകയാണ് ഉണ്ടായത്.

Also Read: പൗരത്വ ഭേദഗതി നിയമം; അപേക്ഷ നല്‍കാന്‍ വെബ് സൈറ്റ് സജ്ജം, എങ്ങനെ അപേക്ഷിക്കാം...?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.