മുംബൈ: പ്രതിപക്ഷം പൂര്‍ണമായും പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രിയും മുംബൈ നോര്‍ത്ത് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പീയുഷ് ഗോയല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ രാജ്യം സുരക്ഷിതമാണെന്നും പുരോഗതിയിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുറന്ന ജീപ്പില്‍ ഗോയല്‍ റോഡ് ഷോ നടത്തിയിരുന്നു. വന്‍ ജനപങ്കാളിത്തമാണ് അദ്ദേഹത്തിന്‍റെ റോഡ് ഷോയ്ക്ക് ഉണ്ടായിരുന്നത്. മുംബൈ നോര്‍ത്തില്‍ അടുത്ത മാസം 20നാണ് വോട്ടെടുപ്പ്. മഹായുതിക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് ഈ റാലി വ്യക്തമാക്കുന്നതെന്നും തങ്ങളെ ഇവര്‍ വിജയത്തിലേക്ക് നയിക്കും. വന്‍ വികസനമാണ് ഇവിടെ നടക്കുന്നതെന്നും പീയൂഷ് ചൂണ്ടിക്കാട്ടി.
മുംബൈ നോര്‍ത്തിനെ നേരത്തെ പ്രതിനിധീകരിച്ചിരുന്നത് ഗോപാല്‍ ഷെട്ടിയാണ്. 2014ലും 2019ലും അദ്ദേഹമാണ് ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. മഹാരാഷ്‌ട്രയില്‍ 48 ലോക്‌സഭ സീറ്റുകളാണ് ഉള്ളത്. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് മഹാരാഷ്‌ട്ര. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. ഈ മാസം 19നായിരുന്നു ഒന്നാം ഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ടം 26നും നടന്നു.
മഹാരാഷ്‌ട്രയില്‍ അടുത്തമാസം ഏഴിനും പതിമൂന്നിനും ഇരുപതിനുമാണ് വോട്ടെടുപ്പ്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി മത്‌സരിച്ച 25 സീറ്റില്‍ 23ലും വിജയിച്ചിരുന്നു. അവിഭക്ത ശിവസേന മത്സരിച്ച 23 സീറ്റുകളില്‍ 18എണ്ണത്തില്‍ വിജയിച്ചു.
Also Read: 'രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള തീരുമാനം ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്‍റെ തൊട്ടടുത്ത ദിവസം എടുക്കണമായിരുന്നു': മോദി
പ്രതിപക്ഷ സഖ്യത്തിന്‍റെ ഭാഗമായ അവിഭക്ത എന്‍സിപി 19 സീറ്റുകളില്‍ മത്സരിക്കുകയും നാലെണ്ണത്തില്‍ വിജയിക്കുകയും ചെയ്‌തു. 2022ല്‍ ശിവസേന പിളര്‍ന്നതിന് പിന്നാലെ ഏകനാഥ ഷിന്‍ഡെ വിഭാഗം ബിജെപിക്കൊപ്പം ചേര്‍ന്നു. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.